Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാനി അത്തരക്കാരനാണെങ്കിൽ ശ്രീ റെഡ്ഡി തെളിവ് പുറത്ത് വിടണം; മിണ്ടിപ്പോയതിനാൽ ഇനി ഞാൻ അവരെ പീഡിപ്പിച്ചെന്ന് പറയും: വിവാദ താരം ശ്രീ റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് വിശാൽ

നാനി അത്തരക്കാരനാണെങ്കിൽ ശ്രീ റെഡ്ഡി തെളിവ് പുറത്ത് വിടണം; മിണ്ടിപ്പോയതിനാൽ ഇനി ഞാൻ അവരെ പീഡിപ്പിച്ചെന്ന് പറയും: വിവാദ താരം ശ്രീ റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് വിശാൽ

തെലുങ്ക് നടൻ നാനിക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണമാണ് നടി ശ്രീ റെഡ്ഡി ആരോപിക്കുന്നത്. താനും നാനിയുമായി ലൈംഗിക ബന്ധത്തിൽ എർപ്പെട്ടെന്നും അതിന്റെ തെളിവുകൾ പുറത്തു വിടുമെന്നും ശ്രീ റെഡ്ഡി അടിക്കിടെ ഭീഷണി മുഴക്കാറുണ്ട്. എന്നാൽ ശ്രീ റെഡ്ഡിയുടെ ഈ വില കുറഞ്ഞ നാടകത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ വിശാൽ

നാനി അത്തരക്കാരനാണെങ്കിൽ സംസാരിക്കുകയല്ല വേണ്ടത് ശ്രീ റെഡ്ഡി തെളിവുകൾ പുറത്തുവിടണമെന്ന് വിശാൽ ആവശ്യപ്പെട്ടു. ''നാനി എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ നാനി ആരാണെന്ന് നല്ലതു പോലെ എനിക്കറിയാം. അതു കൊണ്ടൊന്നും ഇക്കാര്യത്തിൽ ഞാൻ അദ്ദേഹത്തെ ന്യായീകരിക്കുന്നില്ല. എല്ലാവരോടും നല്ലതു പോലെ പെരുമാറുന്ന സമൂഹത്തിൽ നല്ലൊരു പ്രതിച്ഛായയുള്ള നാനിയെക്കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല.

അതിനാൽ ഒരാളുടെ പേര് വിവാദത്തിലേക്ക് എടുത്തിടുമ്പോൾ അതിനുള്ള തെളിവുകൾ നൽകാൻ കൂടി നമ്മൾ ബാധ്യസ്ഥരാണ് എന്ന ഓർമ്മ വേണം. എല്ലാത്തിനും തെളിവുണ്ട്. എന്നൊക്കെ ശ്രീ റെഡ്ഡി പറയുന്നുണ്ട്. അതല്ലാതെ ഇന്നു വരെ അതു വെളിയിൽ വിട്ടിട്ടില്ല. അതു കൊണ്ട് തന്നെ അവരുടെ ആരോപണത്തിൽ ഒട്ടും വിശ്വാസ്യത എനിക്ക് തോന്നുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ഇത്രയും പറഞ്ഞതിനാൽ ഇനി ഞാനായിരിക്കും അവരുടെ അടുത്ത ഇര ''വിശാൽ പറഞ്ഞു.

അതേസമയം ശ്രീ റെഡ്ഡിയുടെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നാനി അറിയിച്ചിരുന്നു. എന്നാൽ ശ്രീ റെഡ്ഡി തന്റെ ആരോപണങ്ങളിൽ നിന്നു പിന്മാറിയിട്ടില്ല. താനുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തെ ചൊല്ലി ആണയിടാൻ നാനിക്ക് സാധിക്കുമോ എന്നും തന്റെ ഫേസ്‌ബുക്കിൽ നടി കുറിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീ റെഡ്ഡിക്കെതിരെ നാനിയും ഭാര്യയും രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP