Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെയിലു കായുക....മീൻ കഴിക്കുക; കാൻസർ വരാതിരിക്കാൻ അത് മതിയെന്ന് മെഡിക്കൽ പഠനം

വെയിലു കായുക....മീൻ കഴിക്കുക; കാൻസർ വരാതിരിക്കാൻ അത് മതിയെന്ന് മെഡിക്കൽ പഠനം

ൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന കാൻസറിനെ പ്രതിരോധിക്കാൻ വൈറ്റമിൻ ഡിക്ക് സാധിക്കുമെന്നും അതിനാൽ ഇത്തരം കാൻസർ വരാതിരിക്കാൻ വെയിലു കായുകയും മീൻ കഴിക്കുകയും ചെയ്താൽ മതിയെന്നും പുതിയ ഗവേഷണങ്ങൾ നിർദേശിക്കുന്നു. ഹാർവാർഡ് ടിഎച്ച് ചാൻ സ്‌കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് നടത്തിയ ഏറ്റവും പുതിയ അന്താരാഷ്ട്ര പഠനത്തിലൂടെയാണ് ഈ നിർണായകമായ കാര്യം ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. വൈറ്റമിൻ ഡി വേണ്ടത്ര അളവിൽ ശരീരത്തിലെത്തിയാൽ മേൽപ്പറഞ്ഞ കാൻസർ വരാനുള്ള സാധ്യതയിൽ 31 ശതമാനം കുറവുണ്ടാകുമെന്നാണീ പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.

വൈറ്റമിൻ ഡി ആവശ്യത്തിനുണ്ടായാൽ എല്ലാ പ്രായഗ്രൂപ്പുകളെയും കാൻസറിൽ നിന്നും കാത്ത് രക്ഷിക്കുമെന്നും പ്രത്യേകിച്ച് സ്ത്രീകൾക്ക് കൂടുതൽ ഗുണമുണ്ടാകുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. നാലിൽ മൂന്ന് അമേരിക്കക്കാർക്കും അഞ്ചിലൊന്ന് ബ്രിട്ടീഷുകാർക്കും വൈറ്റമിൻ ഡി അപര്യാപ്തയുണ്ടെന്നും ഇക്കാരണത്താൽ അവരിൽ വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന കാൻസർ സാധ്യത പെരുകിയിരിക്കുന്നുവെന്നും മുന്നറിയിപ്പുണ്ട്. ഇതിന് പുറമെ ലോകമാകമാനം ഇത്തരം കാൻസർ പിടിപെടുന്നവരുടെ എണ്ണവും നാൾക്ക് നാൾ വർധിക്കുന്നുണ്ട്.

പ്രകൃതിപരമായ ഭക്ഷ്യവസ്തുക്കളിൽ വൈറ്റമിൻ ഡി അത്ര കേന്ദ്രീകൃതമായ തോതിൽ ലഭ്യമല്ല. എന്നാൽ സാൽമൺ പോലുള്ള മത്സ്യങ്ങളിലും വെണ്ണ, ഫോർട്ടിഫൈഡ് ചെയ്ത പാൽ, മുട്ടകൾ തുടങ്ങിയവയിൽ നിന്നും വൈറ്റമിൻ ഡി ലഭിക്കും. അതിനാൽ ഇവ ധാരാളമായി കഴിക്കാനും ഗവേഷകർ കാൻസറിനെ പ്രതിരോധിക്കാനുള്ള നിർദേശമായി ഉയർത്തിക്കാട്ടുന്നു. അതു പോലെ തന്നെ വെയിലിൽ ധാരാളമായി വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നതിനാൽ വെയിൽ കാഞ്ഞും കാൻസർ സാധ്യത കുറയ്ക്കാമെന്ന് ഹാർവാഡ് ഗവേഷകർനിർദേശിക്കുന്നുണ്ട്.

ഇന്നലെ ജേർണൽ ഓഫ് ദി നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇത് സംബന്ധിച്ച പഠനം ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. കാൻസറിനോട് പൊരുതാനുള്ള വൈറ്റമിൻ ഡിയുടെ കഴിവ് ഇതിന് മുമ്പത്തെ പഠനങ്ങളിലൊന്നും ഇത്ര വ്യക്തമായി തെളിഞ്ഞിരുന്നില്ലെന്നാണ് ഈ പഠനത്തിന്റെ കോ-സീനിയർ ഓഥറും നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എപിഡെമിയോളജിസ്റ്റുമായ റെഗിന ജി. സിഗ്ലെർ വിശദീകരിക്കുന്നത്.

പഠനത്തിന്റെ ഭാഗമായി യുഎസ്, യൂറോപ്പ്,ഏഷ്യ എന്നിവിടങ്ങളിലുള്ളവകും വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന കാൻസറുകൾ പിടിപെട്ടവരുമായ 5700 പേരെ നിരീക്ഷിച്ചിരുന്നു.ഇതിന് പുറമെ അസുഖം നിയന്ത്രണാധീനമായ മറ്റ് 7100 പേരെക്കുറിച്ചും പഠിച്ചിരുന്നു. വൈറ്റമിൻ ഡി കുറവുള്ളവർക്ക് കാൻസർ വരാൻ 31 ശതമാനം കൂടുതൽ സാധ്യതയുണ്ടെന്ന് ഇവരിൽ നടത്തിയ താരതമ്യപഠനത്തിലൂടെ ഗവേഷകർ തെളിയിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP