Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രിസ്റ്റ്യാനോ റോണാൾഡോയ്ക്ക് രണ്ടു വർഷം തടവ് വിധിച്ച് സ്പാനിഷ് കോടതി ; നികുതിവെട്ടിപ്പിന് 18 ദശലക്ഷം യൂറോയും പിഴയും ഒടുക്കണം; ലോകകപ്പിനിടയിലെ വിധി ആരാധകരെ ആശങ്കയിൽ ആഴ്‌ത്തി

ക്രിസ്റ്റ്യാനോ റോണാൾഡോയ്ക്ക് രണ്ടു വർഷം തടവ് വിധിച്ച് സ്പാനിഷ് കോടതി ; നികുതിവെട്ടിപ്പിന് 18 ദശലക്ഷം യൂറോയും പിഴയും ഒടുക്കണം; ലോകകപ്പിനിടയിലെ വിധി ആരാധകരെ ആശങ്കയിൽ ആഴ്‌ത്തി

ലോകത്തെ ഫുട്‌ബോൾ പ്രേമികളെ ആശങ്കയിലാഴ്‌ത്ത് സ്പാനിഷ് ദിനപ്പത്രമായ എൽമൂണ്ടോ. റയൽ മാഡ്രിഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് രണ്ട് വർഷത്തെ തടവും 18.8 ദശലക്ഷം യൂറോ പിഴയും വിധിച്ചു. സ്പാനിഷ് കോടതിയുടെയാണ് വിധി.

സ്പാനിഷ് സർക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിച്ചതിനാണ് താരത്തിന് കനത്ത ശിക്ഷ വിധിച്ചതെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ഇത് കനത്ത ആഘാതമാണ് ഫുട്‌ബോൾ ആരാധകരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. റോണോയ്ക്ക് ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ഫുട്‌ബോൾ ലോകം.

ഫിഫ ലോകകപ്പിൽ കളിക്കുന്നതിനായി റൊണാൾഡോ റഷ്യയിലാണ് നിലിവിൽ. ഇന്ന് സ്പെയിനെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. എന്നാൽ താരത്തിന് ജയിലിൽ കഴിയേണ്ടി വരില്ല എന്നാണ് കരുതപ്പെടുന്നത്. കാരണം സ്പാനിഷ് നിയമത്തിൽ രണ്ട് വർഷത്തിൽ കുറവ് ശിക്ഷ വിധിക്കുന്ന തടവ് ശിക്ഷകൾക്ക് ജയിലിൽ കഴിയാതെ തന്നെ പിഴ അടച്ച് രക്ഷപെടാനുള്ള പഴുതുണ്ടെന്നാണ് വിവരം. അങ്ങനയെങ്കിൽ റോണായ്ക്ക് ലോകകപ്പ് കളിക്കാനാകും.

നേരത്തെ ബാഴ്സലോണ താരം ലേണൽ മെസ്സിക്കും സമാനമായ രീതിയിൽ സ്പാനിഷ് കോടതി ശിക്ഷ വിധിച്ചിരുന്നു. മെസ്സിക്കും പിതാവിനും വൻ തുകയും  കോടതി പിഴ വിധിച്ചിട്ടുണ്ട്. മെസ്സെി രണ്ട് മില്യൺ യൂറോ പിഴയടച്ച് കേസ് തീർപ്പാക്കുകയായിരുന്നു. രണ്ട് വർഷത്തിന് താഴെയാണ് തടവ് ശിക്ഷയെങ്കിൽ ജയിലിൽ കിടക്കേണ്ടിവരില്ലെന്നതാണ് സ്‌പെയിനിലെ ചട്ടം.

രണ്ട് വർഷത്തിൽ കുറവുള്ള ശിക്ഷയെ പ്രൊബേഷൻ ആയിട്ടാണ് കണക്കാക്കുക. അതുകൊണ്ട് തന്നെ റൊണാൾഡോയ്ക്ക് ജയിലിൽ കിടക്കേണ്ടിവരില്ല. അടുത്തിടെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സ്പെയിനിൽ നിരവധി ഫുട്ബോൾ താരങ്ങൾക്ക് കുടുക്ക് വീണിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP