Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബ വഴക്ക് മൂത്തപ്പോൾ ഭർത്താവ് മകളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഭാര്യയുടെ പരാതി; വിചാരണക്കായി എത്തിയ ഭാര്യയെ കോടതി പരിസരത്ത് വെച്ച് കുത്തി കൊന്നത് ആരോപണം സഹിക്കാനാവാതെ: എന്തിനും ഏതിനും പീഡനം ദുരുപയോഹിക്കുന്നവർക്കൊക്കെ ഒരു പാഠം

കുടുംബ വഴക്ക് മൂത്തപ്പോൾ ഭർത്താവ് മകളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഭാര്യയുടെ പരാതി; വിചാരണക്കായി എത്തിയ ഭാര്യയെ കോടതി പരിസരത്ത് വെച്ച് കുത്തി കൊന്നത് ആരോപണം സഹിക്കാനാവാതെ: എന്തിനും ഏതിനും പീഡനം ദുരുപയോഹിക്കുന്നവർക്കൊക്കെ ഒരു പാഠം

ഗുവഹാട്ടി: കുടുംബ വഴക്ക് മൂത്തപ്പോൾ ഭർത്താവിനെ കുടുക്കാൻ മകളെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ഭാര്യ പരാതി നൽകി. മകളെ ബലാത്സംഗം ചെയ്തവൻ എന്ന മാനക്കേടും വിഷമവും നെഞ്ചിൽ പേറി ജയിലിൽ കഴിഞ്ഞയാൾ ഒടുവിൽ കോടതി പരിസരത്തിട്ട് തന്നെ കുടുക്കിയ ഭാര്യയെ കുത്തിക്കൊന്നു

സ്വന്തം മകളെ ബലാത്സംഗം ചെയ്‌തെന്ന് ഭാര്യ കെട്ടി ചമച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ആസം സ്വദേശിയായ പൂർണ നഹർ ദേഖയാണ് ഭാര്യയെ കോടതി പരിസരത്തിട്ട് കുത്തിക്കൊന്നത്. കുടുംബ വഴക്കിനിടെ സ്വന്തം മകളെ ദേഖ ബലാത്സംഗം ചെയ്തുവെന്ന് ഭാര്യ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ചെയ്തു

ഈ കേസിൽ വാദം കേൾക്കാൻ ദിബ്രുഘഢ് കോടതിയിലേക്ക് പോവുന്നതിനിടെയാണ് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തിക്കൊണ്ട് ഇയാൾ ഭാര്യയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ അറസ്റ്റിലായ പൂർണ നഹർ ദേഖ ഈയടുത്തായണ് ജാമ്യത്തിലിറങ്ങിയത്.

താൻ മകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും വ്യാജ പരാതിയാണ് ഭാര്യ റിഥ നഹർ ദേഖ നൽകിയതെന്നും അതുകൊണ്ടാണ് കുത്തിയതെന്നും പൂർണ നഹർ ദേഖ പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസം മുമ്പായിരുന്നു റിഥ നഹർ ദേഖ ഭർത്താവ് മകളെ ബലാത്സംഗം ചെയ്തുവെന്ന് പൊലീസിൽ പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP