Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആവശ്യക്കാർ ആണാണെങ്കിൽ ഭാര്യ റെഡി; പെണ്ണാണെങ്കിൽ ഭർത്താവും; ലോകം മുഴുവൻ കറങ്ങിനടന്ന് വേശ്യാവൃത്തി ചെയ്യുന്ന യുവമിഥുനങ്ങളുടെ കഥ

ആവശ്യക്കാർ ആണാണെങ്കിൽ ഭാര്യ റെഡി; പെണ്ണാണെങ്കിൽ ഭർത്താവും; ലോകം മുഴുവൻ കറങ്ങിനടന്ന് വേശ്യാവൃത്തി ചെയ്യുന്ന യുവമിഥുനങ്ങളുടെ കഥ

മറുനാടൻ ഡെസ്‌ക്‌

ജീവിതം ആസ്വദിക്കുകയെന്നതാണ് മൈക്കൽ കോർസോനെക്കിന്റെയും ഭാര്യ സിൽവിയ ബാസ്‌റ്റോസിന്റെയും നിലപാട്. ലോകം മുഴുവൻ കറങ്ങുന്ന ഇവർ, ഓരോ നാട്ടിൽച്ചെല്ലുമ്പോഴും പങ്കാളികളെ സ്വീകരിക്കുന്നു. പങ്കാളി ആണാണെങ്കിൽ സിൽവിയയും പെണ്ണാണെങ്കിൽ മൈക്കലും അവർക്കൊപ്പം കിടക്കപങ്കിടുന്നു. ലോകം മുഴുവൻ സഞ്ചരിക്കണമെന്നാഗ്രഹിക്കുന്ന ഈ ദമ്പതിമാർ, ഒരുവർഷമായി ഇങ്ങന ലോകം ചുറ്റുകയാണ്.

2014-ലെ യൂറോപ്യൻ യൂത്ത് പാർലമെന്റ് സമ്മേളനത്തിനിടെയാണ് ഇവർ ഇരുവരും കണ്ടുമുട്ടിയത്. അന്നുമുതൽ ഇവർ ഒരുമിച്ചാണ്. ഒരുവർഷംമുമ്പാണ് വേശ്യാവൃത്തിയിലൂടെ ലോകം ചുറ്റാമെന്ന തീരുമാനം ഇവർ സ്വീകരിച്ചത്. മറ്റുള്ളവരുമായി കിടക്കപങ്കിടുന്നത് തങ്ങളുടെ ലൈംഗിക ജീവിതത്തിനും പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നുണ്ടെന്ന് ഇവർ പറയുന്നു.

സിൽവിയയാണ് ഈ രീതി ആദ്യം സ്വീകരിക്കുന്നത്. തനിക്ക് മറ്റു പുരുഷന്മാരുമായി വൈകാരികവും ശാരീരികവുമായ ബന്ധമുണ്ടെന്ന കാര്യം സിൽവിയ മൈക്കലിനോട് പറഞ്ഞു. സിൽവിയയുടെ ബന്ധങ്ങൾ തുടക്കത്തിൽ മൈക്കലിന് അംഗീകരിക്കാനായില്ല. ഇരുവരും ഇതേച്ചൊല്ലി അകലുകയും ഒടുവിൽ വേർപിരിയുകയും ചെയ്തു.

കത്തോലിക്കാ വിശ്വാസിയായ തനിക്ക് സിൽവിയയുടെ ആശയം ഉൾക്കൊള്ളാനായില്ലെന്ന് മൈക്കൽ പറയുന്നു. സിൽവിയ തന്നെ വളരെയേറെ സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. ലൈംഗികമായി തനിക്ക് അവളെ തൃപ്തിപ്പെടുത്താനും സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവരുമായുള്ള ബന്ധം അംഗീകരിക്കാൻ സാധിച്ചിരുന്നില്ലെന്നും മൈക്കൽ പറഞ്ഞു. തുടർന്നാണ് പിരിയാൻ ഇരുവരും തീരുമാനിച്ചത്.

എന്നാൽ, കഴിഞ്ഞവർഷം പോളണ്ടിൽ യാത്രചെയ്യവെ അവർ വീണ്ടും കണ്ടുമുട്ടി. അപ്പോഴേക്കും മൈക്കലിന്റെ ചിന്താഗതിയിലും മാറ്റം വന്നിരുന്നു. പരസ്പരം സംസാരിച്ച് ഒടുവിൽ, പങ്കാളികളെ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന തീരുമാനത്തിൽ അവരെത്തി. ഇതുവരെ പത്ത് വ്യത്യസ്ത പങ്കാളികൾ വീതം മൈക്കലിനും സിൽവിയയ്ക്കുമുണ്ടായിട്ടുണ്ട്.

കാണുന്ന എല്ലാവരുമായും കിടക്കപങ്കിടുകയല്ല തങ്ങളുടെ രീതിയെന്ന് അവർ തീരുമാനിച്ചിട്ടുണ്ട്. സ്‌നേഹം പങ്കിടാനും ഭാവിയിലേക്ക് ബന്ധം നിലനിർത്താനും സാധിക്കുന്നവരെ മാത്രമേ അവർ സ്വീകരിക്കാറുള്ളൂ. ഓരോ ബന്ധവും പുതിയ അനുഭവമെന്നതിലുപരി, തങ്ങളെത്തന്നെ കൂടുതലറിയാനും അതു സഹായിക്കുന്നുണ്ടെന്ന് സിൽവിയ പറയുന്നു.

സെക്‌സിനോടുള്ള മനുഷ്യരുടെ കാഴ്ചപ്പാടിൽ മാറ്റം വരണമെന്നും ഇവർ ആഗ്രഹിക്കുന്നു. സെക്‌സിനുവേണ്ടി അക്രമങ്ങളും പീഡനങ്ങളും നടക്കുന്നതും മറ്റും ഇല്ലാതാകണമെങ്കിൽ, സമൂഹം ഇക്കാര്യത്തിൽ കൂടുതൽ തുറന്ന മനസ്ഥിതി പുലർത്തണമെന്നാണ് ഇവരുടെ പക്ഷം. ദാമ്പത്യപ്രശ്‌നങ്ങൾ നേരിടുന്ന ദമ്പതിമാർക്ക് ഇവർ കൗൺസലിങ്ങും നൽകുന്നുണ്ട്.

സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിലും കാതലായ മാറ്റം വരുത്തണമെന്നും അവർ പറയുന്നു. സെക്‌സിനെ ഒരു ശാരീരിക പ്രക്രീയ മാത്രമായി കാണാതെ, അതിന്റെ വൈകാരികമായ തലംകൂടി കുട്ടികൾക്ക് മനസ്സിലാക്കുന്ന തരത്തിലേക്ക് വിദ്യാഭ്യാസം മാറണം. കൗൺസലിങ്, റിലേഷൻഷിപ്പ് കോച്ചിങ്, ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ എഴുത്ത്, ശില്പശാലകൾ സംഘടിപ്പിക്കൽ തുടങ്ങി തിരക്കേറിയ ജീവിതമാണ് ഇരുവരുടേയും. അതിനിടെയിലാണ് അവർ ലോകം ചുറ്റുന്നതും പുതിയ പങ്കാളികളെ കണ്ടെത്തുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP