Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒറ്റ രാത്രികൊണ്ട് ആറു മോഷണങ്ങൾ വരെ; പിടിക്കപ്പെടുമെന്ന് തോന്നിയാൽ വിസർജ്യമറിഞ്ഞ് രക്ഷപ്പെടും: കുപ്രസിദ്ധ മോഷ്ടാവ് പത്തനംതിട്ട ഷാജി പൊലീസ് പിടിയിലായി

ഒറ്റ രാത്രികൊണ്ട് ആറു മോഷണങ്ങൾ വരെ; പിടിക്കപ്പെടുമെന്ന് തോന്നിയാൽ വിസർജ്യമറിഞ്ഞ് രക്ഷപ്പെടും: കുപ്രസിദ്ധ മോഷ്ടാവ് പത്തനംതിട്ട ഷാജി പൊലീസ് പിടിയിലായി

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: വ്യത്യസ്ത രീതിയിൽ മോഷണം നടത്തി മുങ്ങുന്ന കുപ്രസിദ്ധ മോഷ്ടാവ് പത്തനംതിട്ട ഷാജി പൊലീസ് പിടിയിലായി. പത്തനംതിട്ട തോണിക്കുഴി സ്വദേശിയായ ഷാജഹാനെന്ന ഷാജി(44) യാണ് പിടിയിലായത്. തിരുവനന്തപുരത്ത് ഒറ്റ രാത്രികൊണ്ട് ആറു മോഷണങ്ങൾ വരെ നടത്തിയിട്ടുള്ള ഷാജി പൊലീസ് പിടിയിലായത് തൊടുപുഴയിലെത്തി മോഷണം നത്തിയതിന് പിന്നാലെയാണ്. തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാൾ പൊലീസ് വലയിലായത്.

തൊടുപുഴ മണക്കാട് ജംക്ഷനിലെ കപ്പേളയിൽ നടത്തിയ മോഷണത്തിന് പിന്നാലെയാണ് പത്തനംതിട്ട ഷാജിയെ കുടുക്കിയത്. മോഷണക്കേസിൽ പ്രതിയായിരുന്ന ഒരാളെ പിടികൂടി ചോദ്യം ചെയ്യുന്നതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നീങ്ങുന്നതിനിടെയാണ് സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് സംശയകരമായ സാഹചര്യത്തിൽ ഒരാളെ കണ്ടെത്തിയത്. ജോലി തേടി തൊടുപുഴയിലെത്തിയതാണെന്ന് ആദ്യം പറഞ്ഞ ഷാജി ഒടുവിൽ മോഷണക്കുറ്റം സമ്മതിച്ചു.

പിന്നാലെ തൊടുപുഴ പൊലീസ് ഇയാളുടെ ചിത്രം മറ്റ് പൊലീസ് സ്റ്റേഷനിലേക്ക് അയച്ചതോടെയാണ് കുപ്രസിദ്ധ മോഷ്ടാവ് പത്തനംതിട്ട ഷാജിയാണ് പിടിയിലായതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ബസിലും ട്രയിനിലും മറ്റു ജില്ലകളിലേക്കു പോകുന്ന ഷാജി റോഡരികിലെ കടകളും വീടുകളും നിരീക്ഷിക്കും. ജയിൽവാസത്തിനിടെ പരിചയത്തിലാകുന്നവരുമായി ചേർന്നാണ് മോഷണം ആസൂത്രണം ചെയ്യുന്നത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ എന്നീ ജില്ലകളിലെല്ലാം മോഷണം നടത്തി മുങ്ങിയ വീരനാണ് ഷാജി. തൊടുപുഴയിലെ മോഷണത്തിനുശേഷം ബസ് സ്റ്റാൻഡ് പരിസരത്ത് വിശ്രമിക്കുമ്പോളാണ് പൊലീസ് പിടിയിലാകുന്നത്. പൊലീസ് പിടിയിലാകുകയോ, നാട്ടുകാർ പിടികൂടുകയോ ചെയ്താൽ വിസർജ്യമെറിഞ്ഞാണ് ഇയാൾ രക്ഷപ്പെടുന്നത്.

കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസ്, പത്തനംതിട്ടയിലെ ക്ഷേത്ര മോഷണക്കേസ് എന്നിവയിൽ ഷാജി പ്രതിയാണ്. കൂട്ടാളിയായ അമ്പിളി സന്തോഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP