Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ത്രില്ലടിപ്പിക്കുന്ന വഴിത്തിരിവുകൾ.... ശ്വാസം മുട്ടിക്കുന്ന സസ്‌പെൻസുകൾ.... സിരകളിൽ തീ പിടിക്കുന്ന ഡയലോഗുകൾ; ഒട്ടും കൃത്രിമമല്ലാത്ത സംഭവങ്ങളും അഭിനയവും; സംശയം വേണ്ട മമ്മൂട്ടി സിനിമകളുടെ കളക്ഷൻ റിക്കോർഡ് അബ്രഹാമിന്റെ സന്തതികൾ തിരുത്തിക്കുറിക്കും

ത്രില്ലടിപ്പിക്കുന്ന വഴിത്തിരിവുകൾ.... ശ്വാസം മുട്ടിക്കുന്ന സസ്‌പെൻസുകൾ.... സിരകളിൽ തീ പിടിക്കുന്ന ഡയലോഗുകൾ; ഒട്ടും കൃത്രിമമല്ലാത്ത സംഭവങ്ങളും അഭിനയവും; സംശയം വേണ്ട മമ്മൂട്ടി സിനിമകളുടെ കളക്ഷൻ റിക്കോർഡ് അബ്രഹാമിന്റെ സന്തതികൾ തിരുത്തിക്കുറിക്കും

ഷാജൻ സ്‌കറിയ

ലയാള സിനിമയിൽ മിനിമം മാർക്കറ്റുള്ള രണ്ട് നായകന്മാരിൽ ഒരാളാണ് മമ്മൂട്ടി. ജനം കണ്ടില്ലെങ്കിൽ പോലും മമ്മൂട്ടിയെയോ, മോഹൻലാലിനെയോ വച്ചൊരു പടം ഇറക്കിയാൽ അത് നഷ്ടം വരുത്തുകയില്ല എന്നത് തന്നെയാണ് ഈ ഗ്യാരന്റിയുടെ ലക്ഷണം. ആദ്യ ദിവസങ്ങളിൽ ഫാൻസ് കളക്ഷനും സാറ്റ്‌ലൈറ്റ് റേറ്റിങ്ങും ഓൺലൈൻ റേറ്റും മാത്രം മതി ഇവരുടെ സിനിമകൾക്ക് മിനിമം വിജയം ഉറപ്പാക്കാൻ. അതുകൊണ്ട് തന്നെ ജനത്തെ പിടിച്ചിളക്കുന്ന ഒരു സിനിമ വന്നാൽ അത് ചരിത്രം കുറിക്കും. ആ അർത്ഥത്തിൽ മാത്രമല്ല എല്ലാ അർത്ഥത്തിലും മമ്മൂട്ടിയുടെ ഇന്നിറങ്ങിയ അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രം ഒരു അപൂർവ്വമായ വിജയം തന്നെയാകും.

മലയാള സിനിമയുടെ ഭാഗധേയം മാറ്റി എഴുതുന്ന ഉദാത്തമായ സിനിമ എന്ന അഭിപ്രായം ഈ ലേഖകനില്ല. കലാപരമായ കാഴ്ചപാടുകളിലൂടെ നോക്കിയാൽ അബ്രഹാമിന്റെ സന്തതികൾ ഒരു സിനിമയേയല്ല. എന്നാൽ വാണിജ്യപരമായ സമീപനത്തിലൂടെ നോക്കിയാൽ ഇതൊരു ക്ലാസിക് പടമാണ് എന്നു പറയേണ്ടി വരും. പണം മുടക്കിയ നിർമ്മാതാവിനും, ഇമേജിന് പ്രാധാന്യം കൊടുക്കുന്ന നായകനും മാത്രമല്ല മുഴുവൻ അണിയറപ്രവർത്തകർക്കും കാശ് കൊടുത്ത് തീയേറ്ററിൽ പോയി കാണുന്ന പ്രേക്ഷകർക്കും ഈ സിനിമ ഒരു ഭാഗ്യം തന്നെയാണ്. ഒരു പക്ഷേ കുറഞ്ഞത് 50 ദിവസം എങ്കിലും തുടർച്ചയായി ഓടാൻ ഭാഗ്യം ലഭിക്കുന്ന മലയാളത്തിലെ അപൂർവ്വ സിനിമകളിൽ ഒന്നായി ഇതു മാറിയെന്നു വരും.

സിനിമയെ ഒരു നേരംപോക്കായി അല്ലെങ്കിൽ ഒരു വിനോദമായി കാണുന്ന സാധാരണ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഇത് മറക്കാൻ കഴിയുന്ന സിനിമയല്ല. മമ്മൂട്ടി സിനിമകളിൽ പരാജയപ്പെടുന്ന ചില പതിവ് ഫോർമുലകളിൽ നിന്നും മാറി നിൽക്കാൻ സംവിധായകൻ നന്നേ പരിശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകരെ വെറുപ്പിക്കുന്ന ഏന്തിയേന്തിയുള്ള നടപ്പും നൃത്തവുമില്ല, വളിച്ച കസബ സ്റ്റൈൽ തമാശകളില്ല, മരം ചുറ്റി പ്രേമമോ കൊച്ചു പെൺപിള്ളേരോടുള്ള പൈങ്കിളി പ്രേമമോ ഇല്ല. പ്രണയമേ ഇല്ല ഈ സിനിമയിൽ, എന്നാൽ നല്ല സ്‌നേഹവും ഉത്തരവാദിത്തബോധവുമുണ്ട്.

ജിത്തു ജോസഫ് സിനിമകളുടെ പോലെ മറിഞ്ഞുമറിഞ്ഞു വരുന്ന സംഭവപരമ്പരകൾ തന്നെയാണ് ഈ സിനിയമയുടെ ഏറ്റവും വലിയ വിജയം. തുടക്കം മുതൽ ഒടുക്കും വരെ ശ്വാസം അടക്കി പിടിച്ചിരുന്ന് കാണാവുന്ന കാഴ്ചകൾ തന്നെ, അപ്രതീക്ഷിതമായ വഴിത്തിരുവുകളും ഇനിയെന്തു സംഭവിക്കും എന്ന ചോദ്യവും പ്രേക്ഷകരെ ശ്വാസം മുട്ടിക്കുന്ന അവസ്ഥയിൽ മുൻപോട്ട് കൊണ്ടുപോകും. ആ ത്രില്ല് അവസാനം വരെ നിലനിർത്തുകയാണ്.

ഭയത്തെ അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിൽ ചിത്രീകരിക്കുന്ന കൊലപാതക പരമ്പരയിലൂടെയാണ് ഈ സിനിമ തുടങ്ങുന്നത്. കൊലയാളിയുടെ പദ്ധതി  പത്ത് നിഷ്ടൂര മരണങ്ങളാണ്. ആ കൊലപാതകങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും മാസീവ് ആയി രംഗ പ്രവേശം ചെയ്യുന്ന നായകനും ആരെയും ചിന്തിപ്പിക്കുന്നത് ഓരോന്നായി ബാക്കി കൊലപാതകങ്ങൾ പ്രതി നടത്തുകയും ഒടുവിൽ പ്രതിയെ നായകൻ കണ്ടെത്തുകയും ചെയ്യുന്ന കാഴ്ചയാവുമെന്നാണ്. എന്നാൽ കണ്ണടച്ച് തുറക്കും മുൻപ് പത്തുകൊലപാതകങ്ങളും തീർത്ത് വില്ലൻ രംഗം ഒഴിയുന്നു. നായകനാവട്ടെ പരാജിതനായി പൊലീസിൽ നിന്നും മടങ്ങുന്നു.

പിന്നീടാണ് മനസിലാക്കുന്നത് സിനിമയുടെ വെറും ഒരു ഇൻട്രോ മാത്രമാണ് ഈ കൊലപാതക പരമ്പര എന്ന്. അവിടെ നിന്നും ആരംഭിക്കുന്ന വഴിത്തിരുവ് ഏറ്റവും ഒടുവിൽ നായകൻ കാക്കിക്കുപ്പായം അണിഞ്ഞ് സല്യൂട്ട് അടിക്കുന്നത് വരെ തുടരുന്നു എന്നതാണ് പ്രത്യേകത. കഥയുടെ ക്ലൈമാക്‌സ് വെളിപ്പെടുമ്പോൾ തീയറ്ററിൽ നിലയ്ക്കാത്ത കൈയടിയാണ്. ആരാധകർക്ക് സീറ്റിൽ പോലും ഇരുപ്പുറപ്പിക്കാൻ പറ്റുന്നില്ല. ക്ലാമാക്‌സിന് ശേഷം പക്ഷേ വീണ്ടും സിനിമ തുടരുമ്പോൾ ആദ്യം നിരാശ തോന്നും. ഫാൻസിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം മാസ് ഡയലോഗുകളും താര സിംഹാസനം ഉറപ്പിക്കാനുള്ള ചലനങ്ങളും ഒക്കെ സ്‌ക്രീനിൽ തെളിയുമ്പോൾ കൊള്ളാവുന്ന പടം ആണല്ലോ ആ പോട്ടെ എന്നു കരുതിയിരുന്നവരെ ഞെട്ടിച്ചുകൊണ്ട് ആന്റി-ക്ലാമാക്‌സ സംഭവിക്കുകയാണ്.

പിന്നീടാണ് മനസിലാക്കുന്നത് സിനിമയുടെ വെറും ഒരു ഇൻട്രോ മാത്രമാണ് ഈ കൊലപാതക പരമ്പര എന്ന്. അവിടെ നിന്നും ആരംഭിക്കുന്ന വഴിത്തിരുവ് ഏറ്റവും ഒടുവിൽ നായകൻ കാക്കിക്കുപ്പായം അണിഞ്ഞ് സല്യൂട്ട് അടിക്കുന്നത് വരെ തുടരുന്നു എന്നതാണ് പ്രത്യേകത. കഥയുടെ ക്ലൈമാക്‌സ് വെളിപ്പെടുമ്പോൾ തീയറ്ററിൽ നിലയ്ക്കാത്ത കൈയടിയാണ്. ആരാധകർക്ക് സീറ്റിൽ പോലും ഇരുപ്പുറപ്പിക്കാൻ പറ്റുന്നില്ല.സത്യം പറഞ്ഞാൽ അബ്രഹാമിന്റെ സന്തതികളുടെ ഈ ആന്റി-ക്ലാമാക്‌സാണ് ഈ സിനിമയുടെ ഏറ്റവും വലിയ നിറക്കൂട്ട്. രണ്ടാം പകുതിയിലെ അതിനാടകീയത ക്ലൈമാക്‌സ് എന്തായിരിക്കും എന്നൂഹിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കും എങ്കിലും ആന്റി-ക്ലൈമാക്‌സ് ഊഹിക്കാൻ സിനിമ നിരൂപകർക്ക് പോലും സാധിക്കില്ല. ഒട്ടും പ്രാധാന്യമല്ലാതെ പ്രേക്ഷകർ വിട്ട ചില പഴയ രംഗങ്ങളാണ് അവർക്ക് വീണ്ടും ഓർക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ തീയറ്ററിൽ നിന്നും പുറത്തിറങ്ങുമ്പോൾ അടിപൊളി എന്നു പറയാതിരിക്കാൻ ആർക്കും കഴിയുകയില്ല.

നവാഗതനായ ഷാജി പടൂരിന്റെ സംവിധാന പ്രതിഭയെ കൈയടിച്ചേ പറ്റു. മമ്മൂട്ടിയെ വേഷം കെട്ടിക്കാൻ ശ്രമിക്കാതെ പ്രായത്തിനും ഭാവത്തിനും ചേരുന്ന കഥാപാത്രമാക്കി മാറ്റിയത് സംവിധായകന്റെ മിടുക്ക് തന്നെയാണ്. ഒരു പക്ഷേ ഹനീഫ് അദേനിയുടെ** കൈയടക്കമുള്ള തിരക്കഥയുടെ വിജയം ആയെന്നു വരാം ഇത്. 22 കൊല്ലമായി സഹസംവിധായകനായി ജോലി ചെയ്യുന്ന ഷാജിക്ക് തന്റെ തുടക്കം വിജയിച്ചതിൽ ആത്മാർത്ഥമായി അഭിമാനിക്കാം. മഹേഷ് നാരായണന്റെ കാമറയും മനോഹരമായി.

സത്യം പറഞ്ഞാൽ അബ്രഹാമിന്റെ സന്തതികളുടെ ഈ ആന്റി-ക്ലാമാക്‌സാണ് ഈ സിനിമയുടെ ഏറ്റവും വലിയ നിറക്കൂട്ട്. രണ്ടാം പകുതിയിലെ അതിനാടകീയത ക്ലൈമാക്‌സ് എന്തായിരിക്കും എന്നൂഹിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കും എങ്കിലും ആന്റി-ക്ലൈമാക്‌സ് ഊഹിക്കാൻ സിനിമ നിരൂപകർക്ക് പോലും സാധിക്കില്ല. ഒട്ടും പ്രാധാന്യമല്ലാതെ പ്രേക്ഷകർ വിട്ട ചില പഴയ രംഗങ്ങളാണ് അവർക്ക് വീണ്ടും ഓർക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ തീയറ്ററിൽ നിന്നും പുറത്തിറങ്ങുമ്പോൾ അടിപൊളി എന്നു പറയാതിരിക്കാൻ ആർക്കും കഴിയുകയില്ല.അഭിയന കാര്യത്തിൽ മമ്മൂട്ടി പുലർത്തുന്ന മിതത്വം തന്നെയാണ് ഈ സിനിമയുടെ പ്രധാന വിജയ രഹസ്യം. കസബയ്ക്ക് പറ്റിയ പാളിച്ചകൾ ഒക്കെ ഒരുപാട് ഹോം വർക്കുകളിലൂടെ മമ്മൂട്ടി ഇവിടെ പരിഹരിച്ചു എന്നു പറയാം. ഡെറിക് അബ്രഹാം എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ സഹോദരനായി ആൻസൻ പോൾ തിളങ്ങി. കനിഹയടക്കം മറ്റു നടീ നടന്മാർക്ക് കാര്യമായ റോൾ ഉണ്ടായിരുന്നില്ല. ചെറിതെങ്കിലും മികച്ച വേഷം കൈകാര്യം ചെയ്യുന്ന സിദ്ദിഖും അബ്രഹാമിന്റെ സന്തതികളിൽ കാര്യമായ പങ്കില്ലാതെ പോയി. അനാവശ്യമായി തോന്നിയത് പാട്ടുകളായിരുന്നു. കുറഞ്ഞത് രണ്ട് പാട്ടുകൾ എങ്കിലും ഒഴിവാക്കിയിരുന്നെങ്കിൽ ഈ സിനിമ കുറച്ചുകൂടി ആകർഷകമായേനെ.

ഏതൊരു കൊമേഴ്‌സ്യൽ സിനിമയിലും ഉള്ള ചില അവിശ്വസനീയതകൾ ഈ സിനിമയിലും ഉണ്ട്. സ്റ്റണ്ട് സീനുകളും വെടി വെയ്പുകളും കാർ റേസിങ്ങും ഒക്കെ ആ പട്ടികയിൽ പെടുത്താം. കഥ തുടങ്ങുമ്പോൾ മുതൽ കേസും വിചാരണയും ശിക്ഷയും വരെ കഴിഞ്ഞാലും പൊലീസുകാർക്കാർക്കും സ്ഥലംമാറ്റവും പ്രൊമോഷനും ഒന്നുമില്ലേ എന്നു ആരെങ്കിലും ചോദിച്ചാൽ എന്ത് ചെയ്യും? പക്ഷേ അതൊന്നും ഒരു കൊമേഴ്‌സ്യൽ സിനിമയെ ബാധിക്കുന് പ്രശ്‌നങ്ങളേയല്ലല്ലോ.

ഒരു സംശയവും വേണ്ട, ഈ അടുത്തകാലത്ത് ഇറങ്ങിയ മമ്മൂട്ടി സിനിമകളിൽ ഏറ്റവും അധികം പണം കൊയ്യുന്ന സിനിമകളിൽ ഒന്നു അബ്രഹാം തന്നെയാവും. അൻപതാം ദിവസം ആഘോഷിക്കാൻ അണിയറപ്രവർത്തകർക്ക് ഇപ്പോഴേ ഒരുക്കങ്ങൾ തുടങ്ങാം. അത്രയ്ക്കും മാസ്സീവ് ആണ് ഈ സിനിമ, മമ്മൂട്ടിയും മറ്റു അണിയറപ്രവർത്തകും മലയാള സിനിമ വ്യവസായത്തിന് പുത്തൻ ഊർജം പകരുന്ന ഈ സിനിമയുടെ പേരിൽ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP