Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി ബ്രിട്ടനിൽ വിസാ ഇളവില്ല; ഇന്ത്യയെ ഒഴിവാക്കി ഉൾപെടുത്തിയത് ചൈന,ബഹ്റിൻ, സെർബിയ എന്നിവരെ; ഏറ്റവും അധികം വിദ്യാർത്ഥികൾ എത്തുന്ന പട്ടികയിൽ ഇന്ത്യ മൂന്നാമത്; ബ്രിട്ടനെതിരെ പ്രതിഷേധം ശക്തമാകുന്നു

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി ബ്രിട്ടനിൽ വിസാ ഇളവില്ല; ഇന്ത്യയെ ഒഴിവാക്കി ഉൾപെടുത്തിയത് ചൈന,ബഹ്റിൻ, സെർബിയ എന്നിവരെ; ഏറ്റവും അധികം വിദ്യാർത്ഥികൾ എത്തുന്ന പട്ടികയിൽ ഇന്ത്യ മൂന്നാമത്; ബ്രിട്ടനെതിരെ പ്രതിഷേധം ശക്തമാകുന്നു

ലണ്ടൻ: നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് ബ്രിട്ടനിൽ ഉപരിപഠനത്തിനായി പോകുന്നത്. ഉപരിപഠനത്തിനുള്ള വിസ ലഭിക്കുന്നത് എളുപ്പത്തിലായിരുന്നു എന്നത് അതിന് കാരണം. എന്നാൽ വളരെ എളുപ്പത്തിൽ വിസ ലഭ്യമാകുന്ന പട്ടികയിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിവാക്കിയിരിക്കകയാണ് ഇപ്പോൾ. ബ്രിട്ടന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കുടിയേറ്റനയത്തിൽ മാറ്റങ്ങൾ വരുത്തിയതിന്റെ ഭാഗമായാണ് ടയർ 4 വിസ കാറ്റഗറിയിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടീഷ് പാർലമെന്റ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഇത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയാണ്.

അമേരിക്ക,കാനഡ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളായിരുന്നു ബ്രിട്ടന്റെ ടയർ 4 വിസ പട്ടികയിൽ മുമ്പുണ്ടായിരുന്നത്. ഇതോടൊപ്പം ചൈന,ബഹ്റിൻ, സെർബിയ തുടങ്ങിയ രാജ്യങ്ങളെയും ഇക്കുറി ഉൾപ്പെടുത്തി. എന്നാൽ, ബ്രിട്ടനുമായി മികച്ച സഹകരണം പുലർത്തുന്ന ഇന്ത്യയെ പട്ടികയിൽ നിന്നൊഴിവാക്കിയിരിക്കുകയാണ്. ബ്രിട്ടനിലേക്ക് ഉന്നതപഠനത്തിന് എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നിലാി മൂന്നാമതായിരുന്നു ഇന്ത്യ.

പ്രത്യേക പട്ടികയിലുൾപ്പെട്ടാൽ വിസ ലഭിക്കുന്നതിന് പല ഇളവുകളും വിദ്യാർത്ഥികൾക്ക് ലഭിക്കും. വിദ്യാഭ്യാസപരവും സാമ്പത്തികപരവും ഇംഗ്ളീഷ് നിപുണതയും സംബന്ധിച്ച് വലിയ നിബന്ധനകൾ ഈ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരില്ല. എന്നാൽ,പട്ടികയിൽ നിന്നൊഴിവാക്കപ്പെട്ടതോടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ കടമ്പ പ്രയാസമേറിയതാകും.

പട്ടികയിൽ നിന്ന് ഒഴിവാക്കിയതിലൂടെ ബ്രിട്ടൻ ഇന്ത്യയെ അപമാനിക്കുകയാണെന്നാണ് വിമർശനം ഉയർന്നിട്ടുണ്ട്. ബ്രിട്ടന്റെ കുടിയേറ്റവിരുദ്ധ മനോഭാവത്തിനുള്ള ഉദാഹരണമാണ് ഈ നീക്കമെന്ന് ഇന്ത്യൻ വംശജനും യുകെ കൗൺസിൽ ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അഫയേഴ്സ് പ്രസിഡന്റുമായ ലോർഡ് കരൺ ബിലിമോറിയ അഭിപ്രായപ്പെട്ടിരിക്കുകയാണ്. ബ്രക്സിറ്റിനു ശേഷം സാമ്പത്തികമായി അസ്ഥിരമായ ബ്രിട്ടന് സഹായമെന്ന നിലയിൽ ഇന്ത്യയിൽ സ്വതന്ത്രവിപണി ലഭ്യമാകുന്ന കാര്യത്തെപ്പറ്റി ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്. അതിനിടെയുള്ള ഈ അവഗണന ബ്രിട്ടൻ ഇന്ത്യക്ക് നൽകുന്ന തെറ്റായ സന്ദേശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതായാണ് പ്രതിഷേധങ്ങളോടുള്ള പ്രതികരണണായി ബ്രിട്ടൻ അറിയിച്ചത്. വിസ സംബന്ധിച്ചും ബ്രിട്ടനിലേക്കുള്ള കുടിയേറ്റം സംബന്ധിച്ചും ഇന്ത്യയുമായി ചർച്ച നടന്നുവരികയാണെന്നും ബ്രിട്ടീഷ് ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP