Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയം മൂലം കമിതാക്കൾ അവരെ ജീവനേക്കാളേറെ സ്‌നേഹിക്കുന്ന മാതാപിതാക്കൾക്ക് വേദന പകരുന്നില്ലെന്ന് ഉറപ്പു വരുത്തണം; അവരിലും വലിയൊരു ദൈവവും അനുഗ്രഹം ചൊരിയാനായി കാത്തു നിൽക്കുന്നില്ലയെന്ന് അവരറിയണം; മകളുടെ മിശ്രവിവാഹത്തെ ചൊല്ലി മാതാപിതാക്കൾ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ രഞ്ജിത് ഗോപാലകൃഷ്ണൻ എഴുതുന്നു

പ്രണയം മൂലം കമിതാക്കൾ അവരെ ജീവനേക്കാളേറെ സ്‌നേഹിക്കുന്ന മാതാപിതാക്കൾക്ക് വേദന പകരുന്നില്ലെന്ന് ഉറപ്പു വരുത്തണം; അവരിലും വലിയൊരു ദൈവവും അനുഗ്രഹം ചൊരിയാനായി കാത്തു നിൽക്കുന്നില്ലയെന്ന് അവരറിയണം; മകളുടെ മിശ്രവിവാഹത്തെ ചൊല്ലി മാതാപിതാക്കൾ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ രഞ്ജിത് ഗോപാലകൃഷ്ണൻ എഴുതുന്നു

രഞ്ജിത് ഗോപാലകൃഷ്ണൻ

ന്ന് തന്നെ കണ്ട രണ്ട് വ്യത്യസ്ത വാർത്തകളാണിത്. ആദ്യത്തേത്, ഒരു പത്രവാർത്തയാണ്.തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഉദ്ദ്യോഗസ്ഥ ആയ ഒരു ഹിന്ദു പെൺകുട്ടി കൂടെ ജോലി ചെയ്യുന്ന മുസ്ലിം യുവാവിനൊപ്പം ഇറങ്ങി പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ആത്മഹത്യ ചെയ്ത വാർത്തയാണത്. അവരുടെ ഏകമകളായിരുന്നു മതം മാറി വിവാഹം ചെയ്ത ഈ കുട്ടി.

ഇനി രണ്ടാമത്തെ ചിത്രങ്ങൾ നോക്കൂ. തട്ടമിട്ട ഒരു മുസ്ലിം പെൺകുട്ടി. അവൾ സെറ്റ്മുണ്ടുടുത്ത്, സുമംഗലിയായി ഹൈന്ദവ ആചാരപ്രകാരം, കൊളുത്തിയ നിലവിളക്ക് ഏറ്റുവാങ്ങി ഒരു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. അവളുടെ മാതാപിതാക്കളുടെ അവസ്ഥയെന്തെന്ന് അറിയില്ല. ഈ പെരുന്നാൾ അവർക്കെന്തായാലും കണ്ണീരിന്റ്‌റെ ആയിരുന്നു എന്നത്, ഉറപ്പ്.ആറ്റുനോറ്റു വളർത്തിയ മക്കൾ പറക്കമുറ്റാറാകുമ്പോൾ, സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവുകയും, മാറിത്താമസിക്കുകയും ചെയ്യുന്ന പാശ്ചാത്യമായ ഏർപ്പാടുകൾ നമ്മുടെ സംസ്‌ക്കാരത്തിന്റ്‌റെ ഭാഗമല്ല, അത് തെറ്റാണന്നല്ല, പക്ഷെ നാമത്രയും ആയിട്ടില്ല.

അത് ഹിന്ദുവായാലും, ക്രിസ്ത്യൻ ആയാലും മുസ്ലിം ആയാലും. മക്കളെ മാറോടണച്ച്, അവർക്കായി സ്വന്തം സുഖങ്ങളെ തൃജിച്ച്, അവരുടെ നല്ലൊരു ഭാവിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കരുതി ജീവിക്കുന്നവരാണ് നമ്മുടെ നാട്ടിലേറെയും. സാധാരണക്കാർ...അവർക്കൊന്നും ഉൾക്കൊള്ളാൻ ആവുന്നതല്ല ഈ കാണുന്ന വാർത്തകളൊന്നും. കെവിന്റ്‌റെ ദാരുണമായ കൊല പോലും ഇതേ പോലൊരു സംഭവത്തിന്റെ ദുരന്തപര്യവസാനമായിരുന്നല്ലോ?.

ഇതിലെല്ലാം 'പ്രണയം' ഒരു ഘടകമാണ്. പ്രണയം മനോഹരമായ ഒരു വികാരമാണ്. അത് പക്ഷെ പരിപൂർണ്ണ അർത്ഥതലത്തിൽ അനുഭവവേദ്യമാകണമെങ്കിൽ, പ്രണയിക്കുന്നവർ, തങ്ങളുടെ പ്രണയം മൂലം മറ്റൊരാൾക്ക്, പ്രത്യേകിച്ചും അവരെ ജീവനേക്കാളേറെ സ്‌നേഹിക്കുന്ന സ്വന്തം മാതാപിതാക്കൾക്ക് വേദന പകരുന്നില്ലെന്ന് ഉറപ്പു വരുത്തണം. അവരിലും വലിയൊരു ദൈവവും, അനുഗ്രഹം ചൊരിയാനായി കാത്തു നിൽക്കുന്നില്ലയെന്ന് അവരറിയണം.

അന്യമതത്തിലെ പെൺകുട്ടിയെ മതംമാറ്റി വിവാഹം ചെയ്താൽ ഒരു ദൈവവും പ്രസാദിക്കാൻ പോകുന്നില്ല. അതിനാൽ തന്നെ, മുകളിൽ കണ്ട രണ്ടു പ്രണയവിവാഹങ്ങളേയും, ആത്മാർത്ഥമായ പ്രണയവിവാഹമെന്ന് വിളിക്കാനാവുന്നില്ല.കോടാനുകോടി താരാഗണങ്ങൾക്കിടയിലെ ഒരു തൃണമാത്രമായ ആദിത്യതാരത്തിന്റ്‌റെ നവഗ്രഹങ്ങളിലൊന്നു മാത്രമായ പൃഥ്വയുടെ സന്താനങ്ങൾ ഒരു ദൈവത്തിന്റെയും പ്രതിപുരുഷന്മാരായി മതപരമായ കടമയെന്ന കപടതയിൽ, പ്രണയത്തെ ഒരു ഉപകരണമാക്കാതെയിരിക്കുക.

മറിച്ച്, യഥാർത്ഥ പ്രണയങ്ങൾക്ക് മതം ഒരു തടസ്സവുമാകില്ല. മനുഷ്യന് മതമേ ആവശ്യമില്ല എന്ന നിലപാടാണെനിക്കുള്ളത്. അതേപോലെ, നമ്മുടെ നാടിന്റെ പാരമ്പര്യങ്ങൾക്കനുസരിച്ച്, മാതാപിതാക്കളുടെ അനുഗ്രഹത്തോടെ വിവാഹിതരാകുന്നവർക്കും വിശുദ്ധമായ പ്രണയമാവാം.. ജീവിതമാകെ പ്രണയിച്ചു കൊണ്ട് സുരഭിലമാക്കാം.. അതിനോളം വരില്ല, കണ്ണീരിന്റ്‌റെ കറപടർന്ന ഒരു പ്രണയവിവാഹവും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP