Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ടുപഠിക്കു ഈ കള്ക്ടറെ;കർഷകർക്ക് കടം നൽകാൻ വിസമ്മതിച്ച എസ്‌ബിഐയിലെ മുഴുവൻ സർക്കാർ അക്കൗണ്ടുകളും റദ്ദ് ചെയ്ത് നിക്ഷേപങ്ങൾ പിൻവലിക്കാൻ ഉത്തരവിട്ടൊരു ജില്ലാ കള്ക്ടർ

കണ്ടുപഠിക്കു ഈ കള്ക്ടറെ;കർഷകർക്ക് കടം നൽകാൻ വിസമ്മതിച്ച എസ്‌ബിഐയിലെ മുഴുവൻ സർക്കാർ അക്കൗണ്ടുകളും റദ്ദ് ചെയ്ത് നിക്ഷേപങ്ങൾ പിൻവലിക്കാൻ ഉത്തരവിട്ടൊരു ജില്ലാ കള്ക്ടർ

മുംബൈ: കള്ക്ടർ എന്തായിരിക്കണമെന്ന് പഠിക്കേണ്ടവർ ഇദ്ദേഹത്തെ കണ്ടു പഠിക്കണമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരം.യവത്മാൽ ജില്ലാ കളക്ടർ രാജേഷ് ദേശ്മുഖ് എടുത്ത ഒരു ജനകീയ തീരുമാനമാണ് ഇദ്ദേഹത്തെ ഇന്ത്യ അറിയുന്ന ഭരണാധികാരിയായി മാറ്റിയത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 1995 മുതൽ 2013 വരെയുള്ള കാലത്ത് 60,750 കർഷകരാണ് മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത്. അതിന്റെ 70 ശതമാനവും വിദർഭയിലാണ്. ഈ ജനകീയ തീരുമാനത്തിന് എല്ലാ ഭാഗത്ത് നിന്നും ശക്തമായ പിന്തുണയാണ് കളക്ടർക്ക് ലഭിക്കുന്നത്.

വിദർഭയിൽ കർഷക ആത്മഹത്യ ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് വായ്പ നൽകില്ലെന്ന് തീരമാനമെടുത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരേ ജില്ലാ കളക്ടർ നടപടിയെടുത്തത്. കാർഷിക പ്രതിസന്ധി രൂക്ഷമായ വിദർഭയിൽ കർഷകർക്ക് വായ്പ നൽകുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് കള്കറുടെ ഇടപെടൽ. യവത്മാലിയെ എസ്.ബി.ഐ. ശാഖകളിൽ സംസ്ഥാന സർക്കാരിനുള്ള അക്കൗണ്ടുകളെല്ലാം റദ്ദാക്കാനാണ് കളക്ടറുടെ ഉത്തരവിട്ടത്. ഈ അക്കൗണ്ടുകളിലുള്ള നിക്ഷേപം പിൻവലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുധികം കർഷക ആത്മഹത്യ നടക്കുന്ന ജില്ലകളിലൊന്നാണ് വിദർഭയിലെ യവത്മാൽ.

വായ്പ ലഭ്യമാക്കിയും കടാശ്വാസം നൽകിയും കർഷകരെ സഹായിക്കാനുള്ള സർക്കാർ നടപടിയോട് സഹകരിക്കാതിരുന്നതിനാലാണ് പൊതുമേഖലാ ബാങ്കിനെതിരേ നടപടിയെടുക്കേണ്ടിവന്നതെന്ന് യവത്മാൽ ജില്ലാ കളക്ടർ രാജേഷ് ദേശ്മുഖ് അറിയിച്ചു. യവത്മാൽ ജില്ലയിൽ ഈ വർഷം 2078 കോടി രൂപയുടെ കാർഷിക വായ്പ വിതരണം ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്. 571 കോടി രൂപയാണ് സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യം നിശ്ചയിച്ചിരുന്നത്. അതിന്റെ പരമാവധി മഴക്കാലമെത്തി വിത തുടങ്ങുന്നതിനുമുമ്പ് നൽകണമെന്നായിരുന്നു നിർദ്ദേശം.

എന്നാൽ ജില്ലയിൽ 45 ശാഖകളുള്ള എസ്.ബി.ഐ. 51 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. മറ്റു ബാങ്കുകൾ ഇക്കാര്യത്തിൽ ഏറെ മുന്നോട്ടുപോവുയി. ഇക്കാര്യം എസ്.ബി.ഐ.യിലെ ഉന്നതോഗ്യോഗസ്ഥരുമായി ചർച്ച ചെയ്‌തെങ്കിലും അവർ വേണ്ട് നടപടികൾ സ്വീകരിക്കാത്തതിനാലാണ് ഈ തിരുമാനം എടുക്കേണ്ടി വന്നതെന്ന് ദേശ്മുഖ് പറഞ്ഞു. എസ്.ബി.ഐ. ശാഖകളിലെ ഏഴ് സർക്കാർ അക്കൗണ്ടുകൾ റദ്ദാക്കിയതായും മറ്റ് അക്കൗണ്ടുകളും ഉടൻ റദ്ദാക്കുമെന്നും കളക്ടർ അറിയിച്ചു.

ഇതിനുപകരം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലും അക്കൗണ്ട് തുടങ്ങാനാണ് നിർദ്ദേശം. ജില്ലാ സഹകരണ ബാങ്ക് ലക്ഷ്യമിട്ടതിന്റെ 42 ശതമാനം വായ്പ വിതരണം ചെയ്തുകഴിഞ്ഞു. യൂണിയൻ ബാങ്ക് 28 ശതമാനവും സെൻട്രൽ ബാങ്ക് 22 ശതമാനവും ലക്ഷ്യം കൈവരിച്ചു. കടക്കെണിയിൽപ്പെട്ട കർഷകർക്ക് ആശ്വാസമേകുന്നതിന് സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം ജൂണിൽ 34,022 കോടി രൂപയുടെ കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ഭൂരിപക്ഷം കർഷകർക്കും ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല. കർഷക ആത്മഹത്യകൾ തുടരുകയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP