കാവ്യയുമായി ദിലീപിന് ഉണ്ടായിരുന്ന വിവാഹ പൂർവ ബന്ധം തുറന്നു പറഞ്ഞ സിനിമാക്കാർ കോടതിയിൽ മാറ്റി പറയുമോ? അമ്മയുടെ യോഗത്തിൽ 'ഒത്തുതീർപ്പിന്' ശ്രമമെന്ന് തിരിച്ചറിവിൽ പൊലീസ്; ക്വട്ടേഷൻ നൽകിയത് വൈരാഗ്യം തീർക്കാൻ എന്ന വാദം പൊളിക്കാൻ അട്ടിമറി നീക്കം നീക്കം സജീവം; പൾസറിന്റെ വക്കാലത്ത് ആളൂർ ഒഴിഞ്ഞതിന്റെ കാരണം കണ്ടെത്താനുറച്ച് സ്പെഷ്യൽ ബ്രാഞ്ച്; കരുതലോടെ കരുക്കൾ നീക്കി ജനപ്രിയ നായകനും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് മുന്നോട്ട് പോകുമ്പോഴും സാക്ഷികൾ കൂറുമാറില്ലെന്ന് ഉറപ്പിക്കാൻ പൊലീസ്. ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിക്കളയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതിനിടെ പൾസർ സുനിയുടെ വക്കാലത്ത് ആളൂർ ഒഴിയുന്നതിന്റെ യഥാർത്ഥ കാരണം തേടിയും സെപ്ഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ചകേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് താരലോകത്തെ പ്രമുഖരും നടനുമായി ബന്ധമുള്ളവരുമായ പലരുടേയും മൊഴികൾ പുറത്തുവന്നിരുന്നു.
ഒളിഞ്ഞുംതെളിഞ്ഞും നടനുവേണ്ടി വാദിച്ചിരുന്നവരാണ് ഈ സാക്ഷികലിൽ പലരും. ദിലീപിന് നടിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നു എന്ന് കൃത്യമായി വെളിവാകുന്ന മൊഴികളാണ് ഇരുവരുടേയും അടുത്ത സഹപ്രവർത്തകരായ പലരും നൽകിയതെന്നും വ്യക്തമായിരുന്നു. ഈ മൊഴികളെല്ലാം കോടതിയിലും ആവർത്തിക്കപ്പെട്ടാൽ നടന് എതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം പൊലീസിന് അനായാസം സ്ഥാപിച്ചെടുക്കാനാകും. ഇത് മനസ്സിലാക്കി ചില അട്ടിമറികൾ നടക്കുന്നുവെന്നാണ് സൂചന. എന്നാൽ മഞ്ജു വാര്യർ അടക്കമുള്ളവരെ സ്വാധീനിക്കാനാകില്ല. ചിലരുടെ മൊഴി മജിസ്ട്രേട്ടിന് മുമ്പിൽ രേഖപ്പെടുത്തുകയും ചെയ്തു. അങ്ങനെ പൊലീസ് കരുതലോടെയാണ് അന്വേഷണം നടത്തിയത്. കുറ്റപത്രം നൽകിയതു കൊണ്ട് സിബിഐ അന്വേഷണമെന്ന ആവശ്യം ഹൈക്കോടതി ഇനി അംഗീകരിക്കില്ലെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷ.
മഞ്ജു വാരിയർ, കാവ്യ മാധവൻ, കുഞ്ചാക്കോ ബോബൻ, റിമി ടോമി, സംയുക്ത വർമ്മ, നടൻ സിദ്ദിഖ്, ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ, മുകേഷ് തുടങ്ങിയവരുടെ മൊഴിപ്പകർപ്പുകളാണ് പുറത്തുന്നിട്ടുള്ളത്. പൾസർ സുനിയുമായുള്ള ബന്ധമുൾപ്പെടെ എല്ലാം പറഞ്ഞുകൊണ്ടാണ് സിപിഎം എംഎൽഎ കൂടിയായ മുകേഷിന്റെയും മൊഴി. ദിലീപുമായി അടുപ്പമുള്ളവരുടെ മൊഴികളിൽ പോലും നടിയോട് ദിലീപിന് വിരോധമുണ്ടാകാൻ കാരണമായ സംഭവങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും റിമി ടോമിയുടേയും കാവ്യയുടേയും മൊഴികളിൽപോലും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ വിവരിച്ചിട്ടുണ്ട് എന്നതാണ് ചർച്ചയാകുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടതിന് ശേഷം പിന്നീട് വിഷയം കാര്യമായി ചർച്ചയായിരുന്നില്ല. എന്നാൽ ഒരു ഇടവേളയ്ക്കുശേഷം സിബിഐ അന്വേഷണമെന്ന ആവശ്യവുമായി ദിലീപ് കോടതിയിലേക്ക് പോകുമ്പോൾ ഈ താരങ്ങൾ മൊഴി മാറ്റുമോ എന്ന സംശയം പൊലീസിനുണ്ട്. എന്നാൽ മൊഴി നൽകിയവരിൽ ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയെല്ലാവരും പ്രോസിക്യൂഷനൊപ്പം ഇപ്പോഴും ഉറച്ചു നിൽക്കുകായണ്.
അമ്മയുടെ നേതൃയോഗം 21ന് കൊച്ചിയിൽ ചേരും. അന്ന് ഈ കേസ് അട്ടിമറിക്കാനുള്ള രഹസ്യ ചർച്ചകൾ നടക്കുമോ എന്ന ആശങ്ക പൊലീസിനുണ്ട്. അതുകൊണ്ട് യോഗം പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിൽ തന്നെയാകും നടക്കുക. യോഗത്തിൽ ദിലീപ് പങ്കെടുക്കില്ല. എന്നാൽ ദിലീപിനെ പിന്തുണയ്ക്കുന്നവരാണ് സിനിമയിലെ ഭൂരിഭാഗവും. ഇവർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ദിലീപിനെതിരെ എടുത്ത നടപടിയും യോഗം ചർച്ച ചെയ്യും. ദിലീപിനെ പുറത്താക്കിയ തീരുമാനം അസാധുവാക്കാൻ അമ്മയുടെ വാർഷിക പൊതുയോഗം തീരുമാനം എടുക്കുമെന്നാണ് സൂചന. ഇതും കേസ് അട്ടിമറിക്കാനുള്ള പിന്തുണ നേടാനുള്ള നീക്കമായി പൊലീസ് സംശയിക്കുന്നു.
ദിലീപിന് ആക്രമിക്കപ്പെട്ട നടിക്കെതിരെ വിരോധം തോന്നാൻ കാരണമായ സംഭവങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന മൊഴികളാണ് പൊലീസ് ചോദ്യംചെയ്തവർ എല്ലാവരും നൽകിയിരിക്കുന്നത്. കാവ്യയുമായുള്ള അടുപ്പം മഞ്ജുവാര്യരുടെ ശ്രദ്ധയിലെത്തിക്കാനും വഴിവിട്ട ബന്ധത്തെപ്പറ്റി എതിർത്ത് സംസാരിക്കാനും പല വേളകളിലും ആക്രമണത്തിന് ഇരയായ നടി ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്ന മൊഴികളാണ് ഇവ. നടിയും ദിലീപും തമ്മിൽ നിലനിന്നിരുന്ന പ്രശ്നങ്ങളെക്കുറിച്ച് നേരത്തേ അറിയാമായിരുന്നുവെന്നും എന്നാൽ പ്രശ്നത്തിൽ ഇടപെട്ടു സംസാരിച്ചിട്ടില്ലെന്നുമാണ് മുകേഷിന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട് സിദ്ദിഖ്, മുകേഷ്, ഗണേശ്കുമാർ എന്നിവരുടെ ഇടപെടലുകളും പ്രതികരണങ്ങളും സജീവ ചർച്ചയായിരുന്നു. സിപിഎം എംഎൽഎ കൂടിയായ മുകേഷ് പ്രോസിക്യൂഷൻ വാദങ്ങൾ തള്ളി കോടതിയിലെത്തിയാൽ അത് പുതിയ വിവാദങ്ങൾക്കും കാരണമാകും. ദിലീപ് കേസിൽ നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നാണ് പ്രോസിക്യൂഷന് മുഖ്യമന്ത്രി നൽകിയിക്കുന്ന നിർദ്ദേശം.
ദിലീപ് അറസ്റ്റിലായ ദിവസം ഫോണിൽ മിസ്കോൾ കണ്ടിരുന്നുവെന്നും എന്നാൽ ആവശ്യമില്ലാതെ ദിലീപിനെ വിളിക്കാറില്ലെന്നുമാണ് മുകേഷ് മൊഴി നൽകിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ് അവരെ വിളിച്ചിരുന്നു. പിന്നീട് നടിക്ക് നീതി കിട്ടണമെന്ന ആവശ്യം ഉയർന്നു വന്നപ്പോഴും വിളിച്ചു. എന്നാൽ പരാതിയില്ലെന്നാണ് തന്നോട് പറഞ്ഞതെന്നും മുകേഷ് പറഞ്ഞു. അമ്മയുടെ ഷോ നടക്കുന്ന സമയത്ത് പൾസർ സുനിയാണ് തന്റെ ഡ്രൈവർ. എന്നാൽ, സുനിക്ക് പരിപാടിയുടെ വിഐപി ടിക്കറ്റ് നൽകിയിട്ടില്ല. കാർ അപകടത്തിൽപ്പെട്ടതിന് ശേഷമാണ് സുനിയെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടത്. അതിന്ശേഷം സുനി ഏർപ്പാടാക്കിയ ഡ്രൈവർ ഒരുലക്ഷം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞതായും മുകേഷിന്റെ മൊഴിയിലുണ്ട്. അമ്മയുടെ ഷോ നടക്കുമ്പോഴായിരുന്നു നടിയെ ആക്രമിക്കുന്നത് സംബന്ധിച്ച ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. അതേക്കുറിച്ചുള്ള ചോദ്യത്തിനാണ് സുനിക്ക് വിഐപി ടിക്കറ്റ് നൽകിയില്ലെന്ന മറുപടി മുകേഷ് നൽകിയത്.
മഞ്ജുവാര്യരും ദിലീപും തമ്മിലുള്ള പ്രശ്നങ്ങൾ പൊതു സമൂഹത്തിന് അറിയാം. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ മൊഴികൾ കോടതി എത്രമാത്രം വിശ്വാസത്തിലെടുക്കുമെന്ന സംശയം പ്രോസിക്യൂഷനുണ്ട്. ദിലീപിന്റെ സുഹൃത്തായി അറിയപ്പെടുന്ന മുകേഷിനെ പോലുള്ളവരുടെ മൊഴികൾ അതുകൊണ്ട് തന്നെ നിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷ എംഎൽഎയായ മുകേഷിന്റെ നിലപാട് പ്രോസിക്യൂഷന് ഏറെ നിർണ്ണായകമാകുന്നത്. ഇതിന് സമാനമാണ് സിദ്ദിഖിന്റെ മൊഴിയും.
ഈ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന സാക്ഷിമൊഴികൾ ചുവടെ
നടി ഇല്ലാത്തത് പറഞ്ഞുപരത്തിയെന്ന് കാവ്യ
ആക്രമിക്കപ്പെട്ട നടിക്കെതിരെയാണ് കാവ്യാമാധവന്റെ മൊഴി. എന്നാൽ നടിക്കെതിരെ വിരോധം ദിലീപിന് ഉണ്ടാകാൻ കാരണമായ കാര്യങ്ങൾ ഇതിൽ വരുന്നുമുണ്ട്. ഉള്ളതും ഇല്ലാത്തതും ഇമാജിൻ ചെയ്തു പറയുന്നയാളാണ് നടിയെന്നാണ് കാവ്യ പറയുന്നത്. ദിലീപും മഞ്ജുവുമായുള്ള പ്രശ്നങ്ങൾക്ക് കാരണം ഈ നടിയാണെന്നും കാവ്യയുടെ മൊഴിയിലുണ്ട്. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കാവ്യാമാധവൻ പൊലീസിന് നൽകിയ മൊഴി. അമ്മ റിഹേഴ്സൽ ക്യാംപിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് പറഞ്ഞത് ഈ നടിയാണ്. ആവശ്യമില്ലാത്ത വർത്തമാനം പറയരുതെന്ന് ക്യാംപിൽ വച്ച് ദിലീപിന്റെ പരാതിപ്രകാരം നടൻ സിദ്ദിഖ് നടിക്ക് മുന്നറിയിപ്പ് നൽകി.
പൾസർ സുനി തന്റെ ഡ്രൈവറായിട്ടില്ല, സുനിയെ അറിയില്ല. നടി ആക്രമിക്കപ്പെട്ട വിവരമറിയുന്നത് റിമി ടോമി വിളിച്ചപ്പോഴാണ്. ഈ സമയത്ത്തന്നെ ആന്റോജോസഫ് ദിലീപിനെ വിളിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ചികിത്സയിലായിരുന്നു. ദിലീപ് ഡിജിപി ലോക്നാഥ് ബഹ്റയോട് പരാതി പറഞ്ഞിരുന്നെന്നും പ്രതികളിലൊരാളായ വിഷ്ണു ലക്ഷ്യയിലെത്തിയെന്നും കാവ്യയുടെ മൊഴിയിലുണ്ട്.
നടി എന്നോടെല്ലാം പറഞ്ഞെന്ന് മഞ്ജു
കാവ്യാമാധവൻ അയച്ച മെസേജുകൾ ദിലീപിന്റെ ഫോണിൽ കണ്ടതാണ് ബന്ധം വേർപിരിയാനുള്ള സാഹചര്യത്തിലേക്ക് നയിച്ചതെന്ന് മഞ്ജുവാരിയർ മൊഴി നൽകി. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ ദിലീപേട്ടന്റെ ഫോണിൽ നേരിട്ട് കണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, നടി എന്നിവരുമായി ഷെയർ ചെയ്യുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു. ഞാൻ കാവ്യയെ കുറിച്ചും ദിലീപേട്ടനെ കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് നടി പറഞ്ഞത്.
ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടർന്ന് വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻ ദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽ വെച്ച് അവളുടെ അച്ഛൻ അവളോട് നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.
ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിന് ശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു. - മഞ്ജു മൊഴിയിൽ പറയുന്നു.
അമേരിക്കയിലെ കാവ്യ-ദിലീപ് സംഗമം തുറന്നുപറഞ്ഞ് റിമി
അമേരിക്കൻ യാത്രയിൽ കാവ്യയും ദിലീപും അടുപ്പം പുലർത്തിയെന്നാണ് റിമി ടോമിയുടെ മൊഴി. 2010ൽ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി, കാവ്യ, നാദിർഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാൻ അമേരിക്കയിൽ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ.
അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാൽ അവർക്ക് കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയിൽ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങൾക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീർന്ന അവസാന ദിവസം രാത്രി കാവ്യ മാധവൻ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി.
കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമിൽനിന്ന് തിരികെ പോയി. 2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വർമയും ഗീതു മോഹൻ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കൻ ട്രിപ്പിൽ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാൻ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാൻ ചില കാര്യങ്ങൾ പറഞ്ഞു. തുടർന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ പ്രശ്നങ്ങളുണ്ടായതായി അറിയാം. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അവർ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാൽ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് കൊച്ചുവർത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്. - റിമി തന്റെ മൊഴിയിൽ വ്യക്തമാക്കുന്നു.
പിന്മാറാൻ ദിലീപ് ഇടപെട്ടു: ചാക്കോച്ചൻ
മഞ്ജുവാര്യരുമൊത്തുള്ള ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ നിന്ന് പിന്മാറണമെന്ന് ദിലീപ് പറയാതെ പറഞ്ഞുവെന്നാണ് കുഞ്ചാക്കോ ബോബന്റെ മൊഴി. അമ്മയുടെ ട്രഷറർ ആയിരുന്ന എന്നെ മാറ്റി ആണ് ദിലീപ് ട്രഷറർ ആയത്. അത് അപ്രതീക്ഷിതമായിരുന്നു. നടൻ ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യർ ഏറെ കാലത്തിന് ശേഷം അഭിനയിച്ച ഹൗ ഓൾഡ് ആർയു എന്ന സിനിമയിൽ ഞാനായിരുന്നു നായകൻ. മോഹൻലാൽ നായകനായ സിനിമയിലാണ് മഞ്ജു വാര്യർ തിരികെ വരുന്നത് എന്നാണ് അന്ന് പറഞ്ഞ് കേട്ടത്.
അത് എന്തോ കാരണത്താൽ നടന്നില്ല. ആ സിനിമ സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസാണ്. എന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ഞാൻ അതിൽ അഭിപ്രായം ഒന്നും പറയാറില്ല.ആ സിനിമ ഞാൻ കമ്മിറ്റ് ചെയ്ത ശേഷം ദിലീപ് ഒരു ദിവസം രാത്രി വൈകി എന്നെ വിളിച്ചിരുന്നു. ദിലീപ് അന്ന് എന്നോട് ഈ സിനിമയെ പറ്റിയുള്ള വിവരങ്ങൾ ചോദിച്ചിരുന്നു. ആ സിനിമയിൽ ഞാൻ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയിൽ എന്നോട് സംസാരിച്ചിരുന്നു. നേരിട്ട് എന്നോട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല.
അതിന് മറുപടിയായി ദിലീപിനോട് ഞാൻ ഡേറ്റ് കൊടുത്തത് റോഷൻ ആൻഡ്രൂസിനാണ് മഞ്ജു വാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ല എന്ന് പറഞ്ഞു. എന്നാൽ ഞാൻ അഭിനയിക്കരുത് എന്ന് നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ എത്തിക്സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഞാൻ മാറാം. പക്ഷെ നിങ്ങൾ ആവശ്യപ്പെടണം എന്ന് ഞാൻ പറഞ്ഞു. പക്ഷെ ദിലീപ് ആവശ്യപ്പെടാൻ തയ്യാറായില്ല. പിന്നെയും ഒരു മണിക്കൂറോളം ദിലീപ് എന്നോട് സംസാരിച്ചിരുന്നു. പുള്ളിയുടെ സംസാരത്തിൽ നിന്നും ഞാൻ സ്വയം പിന്മാറണമെന്നാണ് ഉദ്ദേശിച്ചത് എന്ന് തീർച്ചയാണ്. കസിൻസ് എന്ന സിനിമയിൽ നിന്നും നടിയെ മാറ്റാൻ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്. - കുഞ്ചാക്കോ ബോബൻ മൊഴിയിൽ പറയുന്നു.
അപവാദം പ്രചരിപ്പിച്ചു: ശ്രീകുമാർ മേനോൻ
തനിക്കും മഞ്ജുവാരിയർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ ദിലീപ് അപവാദം പ്രചരിപ്പിച്ചുവെന്നാണ് സംവിധായകൻ ശ്രീകുമാർ മേനോന്റെ മേനോന്റെ മൊഴി. ഒടിയൻ സിനിമ നിർമ്മിക്കാനിരുന്ന കാർണിവർ ഗ്രൂപ്പിനെ ദിലീപ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അവർ പിന്മാറി. ദിലീപിനെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ തനിക്ക് പങ്കില്ലെന്നും ശ്രീകുമാർ നൽകിയ മൊഴിയിലുണ്ട്.
അവൾക്ക് എല്ലാം അറിയാമായിരുന്നുവെന്ന് സംയുക്ത
ഞാനും ഫിലിം ആർട്ടിസ്റ്റുകളായ നടി, മഞ്ജു വാര്യർ, ഗീതു മോഹൻ ദാസ് എന്നിവരുമായി വളരെ അടുത്ത സുഹൃദ്ബന്ധമാണ്. നടി തൃശൂരിൽ ആയതിനാലും എന്റെ അനിയത്തിയുടെ കൂടെ പഠിച്ചതിനാലും ഞാനും നടിയും സഹോദരിമാരെ പോലുള്ള അടുപ്പമാണ്.
ഉദ്ദേശം നാലഞ്ച് വർഷം മുൻപ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹൻ ദാസും എന്റെ വീട്ടിലേക്ക് വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകൾ മൊബൈൽ ഫോണിൽ മഞ്ജു വാര്യർ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകൾ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു. അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോൾ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനു അമ്മയും മഞ്ജുവിനോട് പറഞ്ഞ് സമാധാനിപ്പിച്ച. മഞ്ജു കാവ്യയെ ഫോണിൽ വിളിച്ച് സംസാരിച്ചു.
അതിന് ശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി നടിയുടെ വീട്ടിലേക്ക് പോയി. നടിയുടെ അച്ഛനും അമ്മയും നടിയുടെ വീട്ടിൽ ഉണ്ടായിരുന്നു. നടിയുടെ അച്ഛൻ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങൾ തുറന്നുപറയണമെന്ന് പറഞ്ഞു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതൽ അറിയാവുന്നത് നടിക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മിൽ ബന്ധം ഉണ്ടെന്നായിരുന്നു നടി പറഞ്ഞത്.
ദിലീപും നടിയും തമ്മിൽ നല്ലബന്ധം അല്ലായിരുന്നുവെന്ന് സിദ്ദിഖ്
ദിലീപും നടിയും തമ്മിൽ നല്ല ബന്ധമായിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് സിദ്ദിഖിന്റെ മൊഴി. 2013 ൽ മഴവിൽ അഴകിൽ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്സൽ ക്യാമ്പ് എറണാകുളം അബാദ് പ്ലാസയിൽ വെച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓർഗനൈസർ ആയിരുന്നു. റിഹേഴ്സൽ ക്യാമ്പിൽ വെച്ച് കാവ്യയെ കുറിച്ച് ആക്രമിക്കപ്പെട്ട നടി മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് വന്ന് പറഞ്ഞു. അപ്പോൾ തന്നെ ഞാൻ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങൾ ഉണ്ടാക്കുന്നതെന്നും മേലിൽ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു.
ദിലീപും നടിയും തമ്മിൽ നല്ല ബന്ധമായിരുന്നില്ല. ദിലീപിന്റെ ഇടപെടൽ മൂലം സിനിമയിലെ നിരവധി അവസരങ്ങൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഞാൻ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോൾ ഇക്ക ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പിൽ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു.- സിദ്ദിഖിന്റെ മൊഴിയിൽ പറയുന്നു.
ഇത്തരത്തിൽ നടിയും ദിലീപും തമ്മിലുള്ള ശത്രുതയുടെ കാരണങ്ങൾ കൃത്യമായി വെളിച്ചത്തുവരുന്ന മൊഴികളാണ് സിനിമാ മേഖലയിൽ ഇരുവരുമായും അടുപ്പമുള്ളവരിൽ നിന്ന് പുറത്തുവന്നതെന്നാണ് വ്യക്തമാകുന്നത്. ഇതോടെ വീണ്ടും ദിലീപ് കേസ് വലിയ ചർച്ചയായിരിക്കുകയാണ് സിനിമാ ലോകത്ത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്