Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമലയിൽ ക്ഷേത്രനട വരവ് ഉപയോഗിക്കുന്നതിൽ തോന്ന്യാസം; വരുമാനത്തിന്റെ ഒരുവിഹിതം പാവങ്ങൾക്കായി നീക്കി വയ്ക്കുന്നതാണ് ഭഗവാന് ഇഷ്ടം; ഭക്തരെ മർദ്ദിക്കുന്നതടക്കം ദേവസ്വം ഗാർഡുകളും പൊലീസും തോന്ന്യാസം കാട്ടുന്നു; പതിനെട്ടാം പടിക്ക് മുകളിലെ അനാവശ്യമായ മേൽക്കൂര പൊളിച്ചുമാറ്റണമെന്നും ദേവപ്രശ്‌നത്തിൽ വിധി; ക്ഷേത്രകാര്യങ്ങളിൽ ഒപ്പിക്കൽ പരിപാടി ഇനി ഉണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമലയിൽ ക്ഷേത്രനട വരവ് ഉപയോഗിക്കുന്നതിൽ തോന്ന്യാസം; വരുമാനത്തിന്റെ ഒരുവിഹിതം പാവങ്ങൾക്കായി നീക്കി വയ്ക്കുന്നതാണ് ഭഗവാന് ഇഷ്ടം; ഭക്തരെ മർദ്ദിക്കുന്നതടക്കം ദേവസ്വം ഗാർഡുകളും പൊലീസും തോന്ന്യാസം കാട്ടുന്നു; പതിനെട്ടാം പടിക്ക് മുകളിലെ അനാവശ്യമായ മേൽക്കൂര പൊളിച്ചുമാറ്റണമെന്നും ദേവപ്രശ്‌നത്തിൽ വിധി; ക്ഷേത്രകാര്യങ്ങളിൽ ഒപ്പിക്കൽ പരിപാടി ഇനി ഉണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമല ക്ഷേത്രനടവരവ് തോന്നും പോലെ ചെലവഴിക്കുകയാണെന്ന് അഷ്ടമംഗല ദേവപ്രശ്‌നത്തിൽ കണ്ടെത്തി. നടവരവിന്റെ ഒരുശതമാനമെങ്കിലും പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ ഉപയോഗിക്കണം. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഈ പണം വിനിയോഗിക്കുന്നതാണ് ഉചിതം.ശബരിമലയിൽ ദേവസ്വം ബോർഡ് ഗാർഡുകളും പൊലീസും തോന്ന്യവാസം കാട്ടുകയാണ്. ഭക്തരെ പൊലീസ് മർദ്ദിക്കുന്നതായി കാണുന്നത് അയ്യപ്പന് ഇഷ്ടമുള്ള കാര്യമല്ല.ഭക്തരെ ഭക്തരായി കരുതി നോക്കണം.

പതിനെട്ടാം പടിയിൽ പൊലീസുകാർക്ക് വേണ്ടി പണിത മേൽക്കൂര ആവശ്യമില്ല. ആ മേൽക്കൂര പൊളിച്ചുമാറ്റണമെന്ന് ദേവപ്രശ്‌നത്തിൽ വിധിച്ചു.ക്ഷേത്രത്തിൽ വഴിപാടുകളൊന്നും നേരാംവണ്ണം നടത്തുന്നില്ല.വഴിപാടുകൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും ദേവപ്രശ്‌നത്തിൽ പറഞ്ഞു. സന്നിധാനത്ത് ഒരുതരത്തിലുള്ള തോന്ന്യവാസവും അനുവദിക്കില്ലെന്നും ദേവസ്വം അധികൃതരായാലും, പൊലീസായാലും അവർ ഭക്തരാണെന്ന് ഉറപ്പുവരുത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ഉറപ്പ് നൽകി.

ദേവപ്രശ്‌നത്തിലെ മറ്റു കണ്ടെത്തലുകൾ ഇങ്ങനെയാണ്:

ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ദോഷമില്ല ശബരിമലയുമായി ബന്ധപ്പെട്ട് ഭൂമി വിവാദങ്ങൾ ഇനിയും ഉണ്ടാകും. അതിന്
പ്രായശ്ചിത്തവും പരിഹാരവും ചെയ്യണം.ഗണപതിക്ക് നിവേദ്യം കൂടുതലാക്കാൻ നിഷ്‌കർഷിക്കണം.ഗണപതിയെ തൃപ്തിപ്പെടുത്തുന്നതിൽ ശ്രദ്ധ വേണം. ഹോമകുണ്ഡത്തിനു മുന്നിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രണ്ടാമത്തെ ഗണപതി വിഗ്രഹം ഉചിത സ്ഥാനത്തേക്ക് മാറ്റി പ്രതിഷ്ഠിച്ച് പൂജയും അഭിഷേകവും ചെയ്യണം.

ക്ഷേത്ര മതിലക പരിധിയിൽ വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മേൽശാന്തി, തന്ത്രി എന്നിവരുടെ താമസസ്ഥലങ്ങൾ മാറ്റണം.മേൽശാന്തി ഉൾപ്പെടെയുള്ള ശാന്തിമാർക്ക്, തന്ത്രി ഓരോ വർഷവും ക്ഷേത്ര ആചാരങ്ങളെയും നിത്യേന ചെയ്യേണ്ടതുമായ കാര്യങ്ങളെ കുറിച്ചും ക്ലാസെടുക്കണം.കളഭം ക്ഷേത്രാചാരത്തിന്റെ ഭാഗമല്ല .ചെയ്യുന്നുവെങ്കിൽ നല്ല രീതിയിൽ ആവണം.അല്ലെങ്കിൽ ചെയ്യരുത്.ലക്ഷണപ്രകാരം അയ്യപ്പന് ശയനം സുഖമാകുന്നില്ല. അതിനു തന്ത്രി തന്നെ വേണ്ട പരിഹാരം ചെയ്യണം.

ശ്രീകോവിലിലെ വാതിലുകൾ കൃത്യമായി അടയാത്തതിനാൽ അത് മാറ്റണം.കൂടാതെ ശ്രീകോവിലിനകത്തും പുറത്തമായ മറ്റ് വൈകല്യങ്ങൾ
പരിഹരിക്കണം.അയ്യപ്പനെ വേണ്ട പോലെ പൂജിച്ചാൽ വ്യാധി അകലും.ശാന്തിക്കാർ, ഗാർഡുമാർ, പൊലീസ് തുടങ്ങിയവരുടെ പ്രവൃത്തി, വാക്ക് എന്നിവ മൂലം ധാരാളം ദോഷം ഉണ്ടായിട്ടുണ്ട്.ഇതിന് പരിഹാരം കാണണം.ഭക്തന്മാരുമായി പൊലീസും,ദേവസ്വം ബോർഡ് ഗാർഡുകളും നല്ല രീതിയിൽ പെരുമാറണം.ഭക്തന്മാരോടുള്ള മോശം പെരുമാറ്റം ദോഷത്തിനും കാരണമായി. ഇക്കാരത്തിൽ ബന്ധപ്പെട്ടർ ഇത്തരക്കാർക്ക് പരിശീലനം നൽകണം.

പല രാശികളിൽ കണ്ടത് അയ്യപ്പ ക്ഷേത്രം അപവാദപ്പെടുത്താനുള്ള വിവിധ കേന്ദ്രങ്ങളുടെ ശ്രമമാണെന്നും പരിഹാരക്രിയകളും പ്രായശ്ചിത്തവും ചെയ്താൽ കേൾക്കാൻ സുഖമുള്ള വാർത്തകൾ ഉണ്ടാകുമെന്നും ദേവപ്രശ്‌നത്തിലെ ദൈവജ്ഞൻ പത്മനാഭ ശർമ്മ പറഞ്ഞു.
ദേവനെ കച്ചവടത്തിനു വേണ്ടി ഉപയോഗിക്കുന്നത് ഒഴിവാക്കുക.സ്‌പോൺസർമാരുടെ പേരുകൾ ക്ഷേത്രത്തിനകത്ത് എഴുതി വയ്ക്കരുതെന്നും പ്രശ്‌ന വിധിയിൽ വ്യക്തമാക്കി.

പമ്പാനദിയിൽ ദുരന്തത്തിന് സാധ്യതയുണ്ടെന്നത് പ്രശ്‌നവശാൽ കാണുന്നുണ്ടെന്ന് പത്മനാഭ ശർമ്മ വ്യക്തമാക്കി.പമ്പയിൽ ഗണപതി ക്ഷേത്രത്തിൽ പൂജയും നിവേദ്യവും നടത്തണം. ശബരിമലയിൽഎല്ല മാസത്തിലും മഹാമൃത്യുജ്ഞയഹോമം. അത് ഒരു വർഷം വരെ ചെയ്യണം.
ആലങ്കാട് സംഘവും അമ്പലപ്പുഴ സംഘവും തമ്മിലുള്ള വൈരുദ്ധ്യം ഭഗവാന് ദോഷമാകുന്നു. ഇഷ്ടപ്പെടുന്നില്ല. ഇവയൊക്കെ
പരിഹരിക്കാവുന്ന ദോഷങ്ങളാണെന്നും പത്മനാഭ ശർമ്മ പറഞ്ഞു.

ഭസ്മക്കുളം പുനർ നിർമ്മിക്കാൻ കഴിയണം.സമർത്ഥന്മാർ ആണ് ഇപ്പോഴത്തെ ദേവസ്വം ബോർഡ് ഭരണ സമിതി .അതിനാൽ വേണ്ടതു പോലെ പ്രായശ്ചിത്തവും നിർദ്ദേശവും നടപ്പാക്കാൻ ഉള്ള ഇച്ഛാശക്തി അവർക്കുണ്ടെന്നും പ്രശ്‌ന വേദിയിൽ ദൈവജ്ഞൻ വ്യക്തമാക്കി. കഷ്ടപ്പെടുന്നവർക്ക് ശബരിമല ക്ഷേത്ര വരുമാനത്തിന്റെ ഒരു വിഹിതം ഉപയോഗിക്കണം.അതാണ് ഭഗവാന് ഇഷ്ടമെന്നതും പ്രശ്‌ന ചിന്തയിൽ കണ്ടെത്തി.അതേ സമയംഅർപ്പണം ഇല്ലാത്ത ഉദ്യോഗസ്ഥരെ ശബരിമല ജോലിക്ക് നിയോഗിക്കില്ലെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കി. ക്ഷേത്രത്തിൽ ഇക്കാര്യത്തിൽ പുതിയ സംവിധാനം കൊണ്ടുവരുമെന്നും പ്രസിഡന്റ് പ്രശ്‌ന വേദിയിൽ പറഞ്ഞു.

മുൻ കാലത്തെ പോലെ ക്ഷേത്ര കാര്യങ്ങളിലുള്ള ഒപ്പിക്കൽ പരിപാടി ഉണ്ടാവില്ല.തന്റെ ഭരണ കാലയളവിൽ അത്തരം കാര്യങ്ങൾ അനുവദിക്കില്ലെന്ന് ദേവസ്വം പ്രസിഡന്റ് പ്രശ്‌ന വേദിയിൽ ഉറപ്പ് നൽകി. പ്രശ്‌നത്തിലെ പരിഹാര നിർദ്ദേശങ്ങളും പ്രായശ്ചിത്തവും എത്രയും വേഗം ചെയ്യുമെന്നും പത്മകുമാർ വ്യക്തമാക്കി.ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരര് വിളക്ക് തെളിച്ച് നടത്തിയ പ്രാർത്ഥനയോടെയാണ് ദേവപ്രശ്‌നത്തിന് പരിസമാപ്തിയായത്.സന്നിധാനത്ത് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണ്അഷ്ടമംഗല ദേവപ്രശ്‌നം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP