Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകകപ്പിൽ സെർബിയക്ക് വിജയതുടക്കം; കോസ്റ്ററിക്കയെ തോൽപ്പിച്ചത് ഒറ്റ ഗോളിന്; ഫ്രീകിക്ക് വലയിലെത്തിച്ചത് അലക്‌സാണ്ടർ കോളറോവ്; ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ബ്രസീൽ സ്വിറ്റ്‌സർലാൻഡിനെതിരെ

ലോകകപ്പിൽ സെർബിയക്ക് വിജയതുടക്കം; കോസ്റ്ററിക്കയെ തോൽപ്പിച്ചത് ഒറ്റ ഗോളിന്; ഫ്രീകിക്ക് വലയിലെത്തിച്ചത് അലക്‌സാണ്ടർ കോളറോവ്; ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ബ്രസീൽ സ്വിറ്റ്‌സർലാൻഡിനെതിരെ

സ്പോർട്സ് ഡെസ്‌ക്‌

സമാര: ലോകകപ്പിലെ ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ കോസ്റ്ററിക്കയ്ക്ക് എതിരെ സെർബിയക്ക് വിജയത്തോടെ തുടക്കം. ക്യാപ്റ്റൻ അലക്‌സാണ്ടർ കോളറോവിന്റെ അതിമനോഹരമായ ഫ്രീകിക്ക് ഗോളിലാണ് സെർബിയ വിജയിച്ചത്.പൊരുതിക്കളിച്ച കോസ്റ്ററിക്കയെ 56ാം മിനിറ്റിൽ കോളറോവ് നേടിയ ഫ്രീകിക്ക് ഗോളിലാണ് സെർബിയ വീഴ്‌ത്തിയത്. ഇതോടെ ഗ്രൂപ്പ് ഇയിൽ സെർബിയയ്ക്ക് നിർണായകമായ മൂന്നു പോയിന്റും ലഭിച്ചു.

ഒട്ടേറെ അവസരങ്ങൾ കണ്ട മൽസരത്തിൽ സെർബിയൻ താരങ്ങൾക്ക് കോസ്റ്ററിക്ക പോസ്റ്റിനു മുന്നിൽ ലക്ഷ്യം പിഴച്ചതാണ് ഗോൾനേട്ടം ഒന്നിലൊതുക്കിയത്. ഗോൾ വഴങ്ങിയതിനു ശേഷം മികച്ച പ്രകടനം പുറത്തെടുത്ത കോസ്റ്ററിക്കയ്ക്കും ലക്ഷ്യം കാണാനായില്ല. അവസാന നിമിഷങ്ങളിൽ കനത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും സെർബിയൻ പ്രതിരോധം ഭേദിക്കാൻ അവർക്കായില്ല. ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സത്തിൽ ബ്രസീൽ സ്വിറ്റ്‌സർലാൻഡിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 11:30ന് ആണ് ബ്രസീലിന്റെ മത്സരം. നെയ്മറുടെ അഭാവത്തിൽ മാഴ്‌സെല്ലോയാണ് ബ്രസീലിനെ നയിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP