Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീക്ഷണത്തിന്റെ എംഡിയായതിന് ശേഷം ഒരുസമാധാനവുമില്ല; ശാന്തി തേടി പി.ടി.തോമസ് എംഎൽഎ മൂകാംബിക ദേവിയുടെ മുമ്പിൽ; ക്ഷേത്രത്തിൽ നിന്നിറങ്ങി മുണ്ടുപുതച്ച് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി

വീക്ഷണത്തിന്റെ എംഡിയായതിന് ശേഷം ഒരുസമാധാനവുമില്ല; ശാന്തി തേടി പി.ടി.തോമസ് എംഎൽഎ മൂകാംബിക ദേവിയുടെ മുമ്പിൽ; ക്ഷേത്രത്തിൽ നിന്നിറങ്ങി മുണ്ടുപുതച്ച് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് തർക്കത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിൽ മാത്രമല്ല പൊട്ടിത്തറിയുണ്ടാക്കിയത്. അത് പാർട്ടി മുഖപത്രമായ വീക്ഷണത്തിലും അലയൊലികൾ ഉണ്ടാക്കി. നേതൃമാറ്റം വേണമെന്ന് വീക്ഷണം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടത് എ-ഐ ഗ്രൂപ്പുകളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്.പി.ടി.തോമസിനെ എംഡി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുകയും രമേശ് ചെന്നിത്തലയും എംഎം.ഹസനും പി.ടി.യെ നേരിട്ട്് വിളിച്ച് അതൃപ്തി അറിയിക്കുകയും ചെയ്തു.എന്നാൽ, മുഖപ്രസംഗം പ്രവർത്തകരുടെ വികാരമാണെന്നായിരുന്നു പി.ടി.യുടെ നിലപാട്. വീക്ഷണം ചെയർമാൻ ശൂരനാട് രാജശേഖരൻ താനറിയാതെയാണ് മുഖപ്രസംഗം വന്നതെന്ന് തുറന്നടിച്ചതും പി.ടിക്ക് ക്ഷീണമായി.

ഏതായാലും തർക്കങ്ങൾക്കെല്ലാം അവധി കൊടുത്ത് അൽപം മനസ്സമാധാനം തേടി പി.ടി ഇപ്പോൾ തീർത്ഥാടനത്തിലാണ്. കുടുംബാംഗങ്ങൾക്കൊപ്പം പി.ടി. മൂകാമ്പിക ദർശനം നടത്തിയതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.മുഞ്ഞുപുതച്ച് തനിഭക്തനായി ശാന്തചിത്തനായി നിൽക്കുന്ന ചിത്രം പാർട്ടിയിലെ ആരാധകർക്ക് നവോന്മേഷം പകരുന്നതാണ്.

വേണം കോൺ്ഗ്രസിന് രണോന്മുഖ നേതൃത്വം എന്ന തലക്കെട്ടിലായിരുന്നു പി.ടി..ചീഫ് എഡിറ്റർ കൂടിയായ വീക്ഷണത്തിൽ വന്ന മുഖപ്രസംഗം.2016 ലെ നിമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണത്തിനുള്ള സാധ്യതകൾ കളഞ്ഞുകുളിച്ചിട്ട് യുഡിഎഫ് വീഴ്ചകളിൽ നിന്ന് പാഠം പഠി്ക്കുന്നില്ല.ശ്കതരായ പ്രതിയോഗികളോട് ഏറ്റുമുട്ടാൻ ആവണക്കെണ്ണ കുടിച്ച വയറുമായി രംഗത്തിറങ്ങിയിട്ട് കാര്യമില്ലെന്നും ആധുനിക അടിതടകൾ പഠിച്ചേ മതിയാവൂയെന്നും വീക്ഷണം ഉപദേശിച്ചിരുന്നു.എന്നാൽ ഇതൊന്നും ഗ്രൂപ്പുകൾക്ക് പിടിച്ചില്ല.

കോൺഗ്രസിന്റെ ഭാവിയെ ബാധിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് മൂന്നു നേതാക്കളുടെ രഹസ്യചർച്ചയിലല്ലെന്ന് പി.ടി തോമസ് തുറന്നടിക്കുകയും ചെയ്തു. യുദ്ധ തന്ത്രമൊന്നുമല്ല രഹസ്യമായി ചെയ്യാൻ. സ്വകാര്യ സ്വത്ത് പോലെ തീരുമാനിക്കേണ്ടതല്ല പാർട്ടിക്കാര്യം. രാജ്യസഭാ സീറ്റ് നിർണയത്തിൽ ജനാധിപത്യ കീഴ് വഴക്കം പാലിച്ചില്ല.

എന്തോ മൂടിവെക്കുന്നത് പോലെയായിരുന്നു നീക്കങ്ങൾ. സീറ്റ് വിട്ടുനൽകുന്നതിൽ യുഡിഎഫും കെപിസിസിയും ചർച്ചചെയ്യണമായിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വേളയിൽ മാണി ഗ്രൂപ്പിന്റെ തിരിച്ചുവരവിൽ ഇങ്ങനെയൊരു ഉപാധിയുണ്ടായിരുന്നെങ്കിൽ തുറന്നുപറയേണ്ട ഉത്തരവാദിത്വം നേതാക്കൾക്കുണ്ടായിരുന്നു. ചടുലമായ പ്രവർത്തനം നടത്താനാകാത്ത നേതൃത്വം മാറണമെന്നും പി.ടി ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാമാണ് പി.ടിയെ വീക്ഷണം എംഡി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ഉയരാൻ കാരണം.

പി.ടി. വീക്ഷണം എംഡിയായി ചുമതലയേറ്റ് അധികം വൈകാതെ പ്രസിദ്ധീകരണം മുടങ്ങുന്ന തരത്തിലുള്ള പ്രതിസന്ധിയുമുണ്ടായി.രജിസ്ട്രാർ ഓഫ് കമ്പനീസുമായി (ആർ.ഒ.സി) ബന്ധപ്പെട്ടാണ് കഴിഞ്ഞ വർഷാവസാനം പ്രതിസന്ധിയുണ്ടായത്. പി.ടി. അടക്കമുള്ള ഡയക്ടർമാരെ അയോഗ്യരാക്കിയിരുന്നു. ഇതോടെ വീക്ഷണം പൂട്ടുമെന്ന തരത്തിൽ വാർത്ത വന്നു. എന്നാൽ ഇത് സാങ്കേതിക പിശക് മാത്രമാണെന്നായിരുന്നു പി.ടി.തോമസിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP