Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എനിക്കാവശ്യം ഒരു ചെറിയ മുറിയും ഫാനും മാത്രം; രൺവീർ സിങിനായി ബുക്ക് ചെയ്ത മുറിയൊഴിഞ്ഞ് കൊടുത്തുകൊണ്ട് തല അജിത്ത് ആവശ്യപ്പെട്ടതിങ്ങനെ; തലക്കനമില്ലാത്ത തലയെ വാഴ്‌ത്തി ആരാധകർ

എനിക്കാവശ്യം ഒരു ചെറിയ മുറിയും ഫാനും മാത്രം; രൺവീർ സിങിനായി ബുക്ക് ചെയ്ത മുറിയൊഴിഞ്ഞ് കൊടുത്തുകൊണ്ട് തല അജിത്ത് ആവശ്യപ്പെട്ടതിങ്ങനെ; തലക്കനമില്ലാത്ത തലയെ വാഴ്‌ത്തി ആരാധകർ

മിഴകത്തെ പലതാരങ്ങളും താരജാഡകളൊന്നും ഇല്ലാത്തവരാണെന്ന പല സംഭവങ്ങളിലൂടെയും തെളിഞ്ഞിട്ടുണ്ട്. സൂര്യയും, വിജയും, അജിത്തും ഒക്കെ പലപ്പോഴും ആരാധകർക്കിടിയിലേക്ക് ഇറങ്ങിയെത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയുണ്ട്. ഇതിൽ മുൻനിര താരമാണെങ്കിലും തലക്കനമൊന്നുമില്ലാത്ത നടനാണ് അജിത്.

.ഇപ്പോഴിതാ അജിത്ത് എന്ന നടന്റെ ലാളിത്യവും വിനയവും വെളിവാക്കുന്ന ഒരു സംഭവമാണ് തമിഴ് മാസിക പങ്കുവെച്ചിരിക്കുകയാണ്. പുതിയ ചിത്രമായ 'വിശ്വാസ'ത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് അജിത്തും സംഘവും .രാജമുണ്ട്രിയിലും രാമോജി ഫിലിം സിറ്റിയിലുമായാണ് ചിത്രീകരണം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ചില സാഹചര്യങ്ങളാൽ രാജമുണ്ട്രയിൽ ചിത്രീകരിക്കേണ്ട കുറച്ച് രംഗങ്ങൾ രാമോജി ഫിലിം സിറ്റിയിൽ തന്നെ ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു. ചിത്രീകരണം നടത്താൻ അനുമതി ലഭിച്ചുവെങ്കിലും ഫിലിം സിറ്റിയിൽ അജിത് താമസിച്ചിരുന്ന മുറിയുടെ കാലാവധി നീട്ടി കിട്ടിയില്ല .

കാരണം ബോളിവുഡ് നടനായ രൺവീർ സിങ്ങിന് താമസിക്കാൻ വേണ്ടി ആ മുറി അപ്പോഴേക്കും ബുക്ക് ചെയ്തുപോയിരുന്നു. സിംബയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രൺവീർ ഹൈദരാബാദ് ഫിലിം സിറ്റിയിൽ എത്തിയിരിക്കുന്നത്.

ഇതറിഞ്ഞ പ്രൊഡക്ഷൻ ടീം അംഗങ്ങൾ വിവരം അജിത്തിനെ അറിയിച്ചു. എന്നാൽ ടീമിനെ ഞെട്ടിക്കുന്നതായിരുന്നു അജിത്തിന്റെ മറുപടി. അതിനെന്താ ഒരു ചെറിയ മുറിയും ഫാനും മാത്രമേ തനിക്കാവശ്യമുള്ളൂ എന്നാണ് അജിത് പ്രൊഡക്ഷൻ ടീമിന് മറുപടി നൽകിയത്. അജിത്തിന്റെ ഈ മറുപടി ടീം അംഗങ്ങളെ ശരിക്കും അതിശയിപ്പിച്ചു എന്നാണ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നത്.

അജിത്തിനോടൊപ്പം പ്രവർത്തിച്ചിട്ടുള്ള എല്ലാവരും താരത്തിന്റെ എളിമയെയും ലാളിത്യത്തെയും കുറിച്ച് വാതോരാതെ പറയാറുണ്ട്. ആരാധകർക്കൊപ്പം സെൽഫി യെടുക്കാനും അവരുമായി സംസാരിക്കാനും അജിത് ഒരു മടിയും കാട്ടാറില്ല. ഒരു ദിവസം 200 ഓളം സെൽഫികൾക്ക് ഒരു മടിയും കൂടാതെ അജിത് നിന്നു കൊടുക്കാറുണ്ടെന്ന് സംഗീത സംവിധായകൻ തമൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

സംവിധായകൻ സിരുതൈ ശിവയ്ക്കൊപ്പം അജിത് ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. നയൻതാരയാണ് ചിത്രത്തിലെ നായിക. അജിത് ആണ് നായകൻ എന്നറിഞ്ഞതും സിനിമയുടെ കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ചോദിക്കാതെയാണ് നയൻതാര ചിത്രത്തിനായി കരാർ ഒപ്പിട്ടതെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP