Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം

തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ. അകത്ത് നടക്കുന്നത് വാണിഭവവും. നാട്ടുകാരെ പറ്റിച്ച് പുഴയ്ക്കലിൽ വാടകവീട്ട് സംഘടിപ്പിച്ചായിരുന്നു പ്രവർത്തനം. ഓൺലൈൻ വാണിഭ ലോബിക്ക് ഇതുമായി ബന്ധപ്പെട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. പെൺവാണിഭം നടത്തിയ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിലായെങ്കിലും ഇവരെല്ലാം ചെറു മീനുകളാണ്. ഇവരിൽ നിന്ന് പൊലീസിന് ഒരു വിവരവും കിട്ടുന്നില്ല. ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

പൊലീസ് റെയ്ഡിനെത്തുന്നത് മുൻകൂട്ടി കണ്ട് നടത്തിപ്പുകാരിയായ യുവതി മുങ്ങിയിരുന്നു. നാട്ടുകാരുടെ സംശയത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. സ്ഥിരമായി വീട്ടിൽ രാവുംപകലും വാഹനങ്ങളുടെ നിർത്താതെയുള്ള വരവ് കണ്ടാണ് നാട്ടുകാർ പൊലീസിനെ അറിയിച്ചത്. ആവശ്യക്കാരെന്ന വ്യാജേന ഇടപാടുകാരെ സമീപിച്ചാണ് പെൺവാണിഭമാണെന്ന് കണ്ടെത്തിയത്. ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിച്ചു. മൊബൈലായിരുന്നു പ്രധാന ഇടപാടുമാർഗ്ഗം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തുന്നതായി നാട്ടുകാരിൽ ചിലർ വിവരം നൽകിയതോടെ തൃശൂർ പുഴയ്ക്കലിൽ വാടകവീട് പൊലീസ് നിരീക്ഷിക്കുകയായിരുന്നു. നടത്തിപ്പുകാരിയായ തൃശൂർ സ്വദേശി സീമയെ പിടികൂടാനായിരുന്നു പൊലീസിന്റെ പദ്ധതി. പക്ഷേ, പൊലീസ് വരുന്നതിന് തൊട്ടുമുമ്പേ രക്ഷപ്പെട്ടു. പൊലീസിൽ നിന്ന് വിവരം ചോർന്നതു കാരണമാണ് ഇതെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസിലും സംഘത്തിന് ആളുകൾ ഉള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

പിടിയിലായ രണ്ടു യുവതികളും പ്രായപൂർത്തിയായവരാണ്. ഇടപാടുകാരായ രണ്ടു യുവാക്കളേയും കസ്റ്റഡിയിലെടുത്തു. പതിനയ്യായിരം രൂപയാണ് ഇടപാടുകാരിൽ നിന്ന് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. പെൺവാണിഭത്തിനായി സ്ത്രീകളെ ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തിക്കുന്ന സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

പുഴയ്ക്കലിൽ വീടിനു പുറത്തൊരു ബോർഡ് ഉണ്ട്. ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടും. വാടകവീട്ടിൽ പുതിയതായി വന്നവർ തയ്യൽക്കരാകും എന്ന് നാട്ടുകാരും കരുതി. എന്നാൽ സംഗതി പന്തിയല്ല എന്ന് തോനിയത് രാവും പകലും നിർത്താതെ വാഹനങ്ങളിൽ കസ്റ്റമർസ് വരാൻ തുടങ്ങിയതോടെയാണ്. ഇതോടെയാണ് പൊലീസിനെ കാര്യങ്ങൾ അറിയിച്ചത്. നാട്ടുകാരിൽ ചിലർ വിവരം നൽകിയതോടെ തൃശൂർ പുഴയ്ക്കലിൽ വാടകവീട് പൊലീസ് നിരീക്ഷിക്കുകയായിരുന്നു. നടത്തിപ്പുകാരിയായ തൃശൂർ സ്വദേശി സീമയാണെന്നും തിരിച്ചറിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP