Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസിന്റെ പെട്ടിവെക്കൽ പരീക്ഷണം വിജയിച്ചു; വീടിന്റെ അടുത്തുള്ള പെട്ടികളിൽ നിന്നും ലഭിച്ചത് അടുപ്പക്കാരുടെ നിർണായക വെളിപ്പെടുത്തൽ; ജെസ്‌ന ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് തന്നെ വിശ്വസിക്കുന്ന പൊലീസ് പൂണെയിലെയും ഗോവയിലെയും കന്യാസ്ത്രീ മഠങ്ങളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി; ഈ നഗരങ്ങളിൽ ജെസ്‌നയുടെ ഫോട്ടോയുള്ള നിരവധി പോസ്റ്ററുകൾ പതിപ്പിച്ചു

പൊലീസിന്റെ പെട്ടിവെക്കൽ പരീക്ഷണം വിജയിച്ചു; വീടിന്റെ അടുത്തുള്ള പെട്ടികളിൽ നിന്നും ലഭിച്ചത് അടുപ്പക്കാരുടെ നിർണായക വെളിപ്പെടുത്തൽ; ജെസ്‌ന ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് തന്നെ വിശ്വസിക്കുന്ന പൊലീസ് പൂണെയിലെയും ഗോവയിലെയും കന്യാസ്ത്രീ മഠങ്ങളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി; ഈ നഗരങ്ങളിൽ ജെസ്‌നയുടെ ഫോട്ടോയുള്ള നിരവധി പോസ്റ്ററുകൾ പതിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്‌നയെക്കുറിച്ചു നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന. ജെസ്‌ന ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നുറപ്പിക്കുകയാണ് പൊലീസ്. ജെസ്‌നയെ കുറിച്ചുള്ള വിവരങ്ങൾ ഏതുവഴിയും കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങൾ വിജയം കാണുന്നതായാണ് ലഭിക്കുന്ന വിവരം. ജെസ്‌നയുടെ വിവരങ്ങൾ തേടി പൊലീസ് പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച വിവരശേഖരണ പെട്ടിയിൽ പൊലീസിന് പ്രതീക്ഷ നൽകുന്ന ചില വിവരങ്ങൾ കിട്ടിയെന്നാണറിയുന്നത്.

12 സ്ഥലങ്ങളിലായി 12 പെട്ടികളാണു പൊലീസ് സ്ഥാപിച്ചത്. ഇവയിൽ നിന്ന് അൻപതോളം കത്തുകൾ ലഭിച്ചു. ഇതിൽ ജെസ്‌നയുടെ വീടിന്റെ സമീപ കവലകളിലും വെച്ചുച്ചിറ ഭാഗത്തും വച്ച പെട്ടികളിലാണു കൂടുതൽ പേർ വിവരങ്ങൾ എഴുതിയിട്ടത്. ഇതിൽ പലതിലും സംശയങ്ങളും സംശയത്തിന്റെ കഥകളും ജെസ്‌നയെ അടുത്ത പരിചയമുണ്ടെന്നു തോന്നുന്നവർ എഴുതിയ ചില സംഭവങ്ങളും കിട്ടിയതായി പൊലീസ് പറയുന്നു.

ജസ്‌നയുടെ വീടിന്റെ സമീപ കവലകളിലും വെച്ചൂച്ചിറ ഭാഗത്തും വെച്ച പെട്ടികളിൽ നിന്ന് കൂടുതൽ പ്രതീക്ഷ നൽകുന്ന വിവരങ്ങൾ ലഭിച്ചതായി പൊലീസ് സൂചന നൽകി. ചിലർ കത്തുകളിലൂടെ പലവിധ സംശയങ്ങൾ ഉന്നയിച്ചപ്പോൾ ജസ്‌നയെ അടുത്ത് പരിചയമുണ്ടെന്ന് തോന്നുന്നവർ ചില സംഭവങ്ങൾ സൂചിപ്പിച്ചിട്ടുള്ളതായി പൊലീസ് പറയുന്നു. അഞ്ച് കത്തുകൾ നിർണായകമാണെന്നാണ് വിവരം. പെട്ടികൾ തുടർന്നും പരിശോധിക്കും. വിവിധ സംഘടനകളുടെ വാട്‌സ്ആപ് കൂട്ടായ്മകളിലും വിവരശേഖരണം നടത്തുന്നുണ്ട്.

അതിനിടെ, ജസ്‌നക്കായുള്ള അന്വേഷണം പൊലീസ് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ചെന്നൈ, ബംഗളൂരു, ഗോവ, പുണെ എന്നിവിടങ്ങളിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായും മലയാളി സംഘടനകളുമായും സഹകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷനുകൾ തുടങ്ങി ആളുകളെത്തുന്ന സ്ഥലങ്ങളിൽ ഫോട്ടോ സഹിതം പോസ്റ്റർ പതിച്ച് വിവരങ്ങൾ ലഭ്യമാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

സൈബർ സെൽ ഇതിനകം ഒരു ലക്ഷത്തിലധികം ഫോൺ കാളുകളിൽനിന്നായി 1800 കാളുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഈ പട്ടികയും പരിശോധിച്ചു വരുകയാണ്. ജസ്‌നയുടെ സഹപാഠികളിൽനിന്ന് വീണ്ടും മൊഴി എടുത്തിട്ടുണ്ട്. കണ്ടെത്തുന്നവർക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചതിനുശേഷം നിരവധി കാളുകൾ പൊലീസിന് ലഭിച്ചെങ്കിലും വ്യക്തമായ സൂചനകൾ ഇവയിൽനിന്ന് കിട്ടിയിട്ടില്ല. നേരത്തെ ചെന്നൈയിൽ കണ്ട യുവതി ജെസ്‌നയല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

പുണെയിലും ഗോവയിലും കോൺവെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. നഗരങ്ങളിൽ ജെസ്‌നയുടെ ചിത്രങ്ങൾ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്യുന്നുണ്ട്. ചെന്നൈയിലുൾപ്പെടെ കണ്ട പെൺകുട്ടി ജെസ്‌നയല്ലെന്നു സ്ഥിരീകരിക്കാൻ മാത്രമേ ഇതുവരെയുള്ള അന്വേഷണത്തിൽ പൊലീസിനായിട്ടുള്ളൂവെന്നും ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ പറഞ്ഞു. ജെസ്‌നയെക്കുറിച്ച് വിവര ശേഖരണത്തിനായി പൊലീസ് പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയിൽ പ്രതീക്ഷ നൽകുന്ന ചില വിവരങ്ങൾ കിട്ടിയെന്നു സൂചനയുണ്ട്. 12 സ്ഥലങ്ങളിലായി 12 പെട്ടികളാണ് പൊലീസ് സ്ഥാപിച്ചത്. ഇതിൽ നിന്ന് 50 കത്തുകളാണ് ലഭിച്ചത്.

ഇതിൽ ജെസ്‌നയുടെ വീടിന്റെ സമീപ കവലകളിലും വെച്ചുച്ചിറ ഭാഗത്തും സ്ഥാപിച്ച പെട്ടികളിലാണ് കൂടുതൽ പേർ വിവരങ്ങൾ എഴുതിയിട്ടത്. ഇതിൽ പലതിലും സംശയത്തിന്റെ കഥകളും അടുത്ത പരിചയമുണ്ടെന്നു തോന്നുന്നവർ എഴുതിയ ചില സംഭവങ്ങളും കിട്ടിയതായി പൊലീസ് പറയുന്നു. ജെസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളിയിലെ കോളജിലും സമീപത്തും സ്ഥാപിച്ച പെട്ടികളിൽ കാര്യമായ പ്രതികരണം ഉണ്ടായില്ല. ഓരോ കത്തിലെയും വിവരങ്ങളുടെ സത്യം തിരക്കി പൊലീസിന്റെ പ്രത്യേക സംഘം അതതു സ്ഥലത്തു നേരിട്ടു പരിശോധിക്കുകയാണിപ്പോൾ. അൻപതിൽ നിന്ന് അഞ്ചു കത്തിലെങ്കിലും ജെസ്‌നയിലേക്കെത്താൻ കഴിയുന്ന തെളിവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ജെസ്ന കേസിൽ അന്വേഷണം സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നിയമസഭയിലേക്കു മാർച്ച് നടത്തും. രാവിലെ 11ന് മ്യൂസിയം ജംക്ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

Stories you may Like

More News in this category+

MNM Recommends +

Go to TOP