Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൃഷ്ണകുമാറിനെ നാട്ടിൽ എത്തിച്ചത് ദുബായിലെ സിപിഎം പ്രവർത്തകരായ ജലീലും ജുലാഷും കേരളാ പൊലീസുമായി നിരവധി തവണ ബന്ധപ്പെട്ട ശേഷം; വിമാനത്താവളത്തിൽ നിന്നും പിടികൂടിയ പ്രതിയെ ഏറ്റെടുക്കാൻ കേരളാ പൊലീസ് എത്താൻ വൈകി; ട്രെയിനിൽ കയറി എത്തിയ കേരളാ പൊലീസിനെ കാത്തിരുന്നു മടുത്ത ഡൽഹി പൊലീസ് കൃഷ്ണകുമാറിനെ തിഹാർ ജയിലിൽ അടച്ചു; കേരളത്തിൽ എത്തിക്കണമെങ്കിൽ ഇനി കോടതിയുടെ അനുമതി കൂടിയേ തീരൂ

കൃഷ്ണകുമാറിനെ നാട്ടിൽ എത്തിച്ചത് ദുബായിലെ സിപിഎം പ്രവർത്തകരായ ജലീലും ജുലാഷും കേരളാ പൊലീസുമായി നിരവധി തവണ ബന്ധപ്പെട്ട ശേഷം; വിമാനത്താവളത്തിൽ നിന്നും പിടികൂടിയ പ്രതിയെ ഏറ്റെടുക്കാൻ കേരളാ പൊലീസ് എത്താൻ വൈകി; ട്രെയിനിൽ കയറി എത്തിയ കേരളാ പൊലീസിനെ കാത്തിരുന്നു മടുത്ത ഡൽഹി പൊലീസ് കൃഷ്ണകുമാറിനെ തിഹാർ ജയിലിൽ അടച്ചു; കേരളത്തിൽ എത്തിക്കണമെങ്കിൽ ഇനി കോടതിയുടെ അനുമതി കൂടിയേ തീരൂ

പീയൂഷ് ആർ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ നാട്ടിലെത്തി കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുരുക്കിലായ കൃഷ്ണകുമാർ നായർ ഡൽഹിയിലെ തിഹാർ ജയിലിൽ. ഡൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായ പ്രതിയെ കേരളാ പൊലീസ് എത്താൻ വൈകിയതോടെ പൊലീസ് റിമാൻഡു ചെയ്യുകയായിരുന്നു. ഇതോടെ ഇനി കൃഷ്ണകുമാർ നായർ വിട്ടുകിട്ടണമെങ്കിൽ പൊലീസിന് കോടതിയുടെ കൂടി അനുമതി വേണ്ടിവരും.

കേരളാ പൊലീസ് എത്താൻ വൈകിയതിനെ തുടർന്നാണ് കൃഷ്ണകുമാർ നായരെ പൊലീസ് ജയിലിലേക്ക് മാറ്റിയതെന്നാണ് മറുനാടൻ മലയാളിക്ക് ലഭിക്കുന്ന വിവരം. ഈമാസം 16നാണ് ഡൽഹി എയർപോർട്ടിൽ കൃഷ്ണകുമാരൻ നായർ എത്തിയത്. ദുബായിൽ നിന്നും ജോലി നഷ്ടമായ ഇയാളെ രണ്ട് പ്രവാസി മലയാളികൾ ചേർന്നാണ് നാട്ടിലേക്ക് വിട്ടത്. കേരളാ പൊലീസിന് ഡൽഹിയിൽ കൃഷ്ണകുമാർ എത്തുമെന്ന കാര്യത്തിൽ അറിവുണ്ടായിരുന്നു. ഇതോടെ ഈ മാസം 16ന് അദ്ദേഹം ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങി. തുടർന്ന് കേരളാ പൊലീസിന്റെ നിർദ്ദേശപ്രകാരം ഇയാളെ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റ് ചെയ്ത് ശേഷം പ്രതിയെ ഏറ്റെടുക്കാൻ കേരളാ പൊലീസ് എത്താൻ വൈകിയോതടെ ഇപ്പോൾ കൃഷ്ണകുമാർ നായർ തിഹാർ ജയിലിൽ കഴിയുകയാണ്. രണ്ട് ദിവസം പിന്നിട്ടിട്ടും കേരളാ പൊലീസ് എത്താതിരുന്നതിനാൽ പ്രതിയെ സ്റ്റേഷനിൽ പാർപ്പിക്കുന്നത് ഉചിതമല്ല എന്ന കാരണത്താൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി തീഹാർ ജയിലിലേക്ക് അയക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത 16 ന് രാത്രിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നിന്നും എസ്‌ഐ രൂപേഷും, എസ്‌ഐജേക്കബ് മാണി, എസ്.സി.പി.ഒ ശർമ്മ പ്രസാദ് എന്നിവരടങ്ങുന്ന മൂന്നംഗ സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ഡൽഹിയിലേക്ക് ട്രെയിനിൽ തിരിച്ചത്.

ഇവർ ഇന്നലെ രാത്രി മാത്രമാണ് ഡൽഹിയിൽ എത്തിയത്. ഡൽഹി പൊലീസ് പ്രതിയെ സ്റ്റേഷനിൽ തടഞ്ഞു വച്ചിരിക്കുകയാണ് എന്ന് കരുതിയാണ് ഇവർ പുറപ്പെട്ടത്. എന്നാൽ വൈകിയതിനാൽ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഇനി ഡൽഹിയിൽ ഇവർക്ക് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരാൻ കടമ്പകളേറെയുണ്ട്. കോടതിയിൽ നിന്നും മജിസ്ട്രേട്ടിന്റെ അനുമതിയോടെ ജയിലിലെത്തി ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തണം.

പിന്നീട് മജിസ്ട്രേട്ടിന് മുനിനിൽ വീണ്ടും എത്തി പ്രൊഡക്ഷൻ വാറണ്ട് വാങ്ങണം. എങ്കിൽ മാത്രമേ കൃഷ്ണകുമാറിനെ ഡൽഹി പൊലീസ് കേരളാ പൊലീസിന് കൈമാറൂ. ഈ കടമ്പകളൊക്കെ പൂർത്തിയക്കിയതിന് ശേഷമേ കൃഷ്ണകുമാറിനെയും കൊണ്ട് പൊലീസ് സംഘത്തിന് കേരളത്തിലേക്ക തിരിക്കാനാകൂ. ഇന്ന് നടപടികൾ പൂർത്തിയാക്കി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി നാളെയോ മറ്റന്നാളോ മാത്രമെ പ്രതിയെ നാട്ടിലെത്തുകയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം.

കൃഷ്ണകുമാർ നായരെ സിപിഎം അനുഭാവികളായ പ്രവാസിഖളായ ജലീലിന്റെയും സുഹൃത്തു ജൂലാഷിന്റേയും സഹായത്തോടെയാണ് കേരളാ പൊലീസ് ഡൽഹിയിൽ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലും എന്ന് ഫേസ്‌ബുക് വഴി വധഭീഷണി മുഴക്കിയതോടെ ഇയാളുടെ അബുദാബിയിലെ റിഗ്ഗിങ് സൂപ്പർവൈസർ ആയി ജോലിയും നഷ്ടമാകുകായിരുന്നു. കേരളത്തിലെ വിമാനത്തിവളങ്ങളിൽ നേരിട്ടെത്തിച്ചാൽ അത് സുരക്ഷാ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് കണ്ടാണ് ഡൽഹിയിലേക്കുള്ള ടിക്കറ്റ് കമ്പനി എടുത്തു നൽകിയത്. കൃഷ്ണകുമാറിനെ അബുദാബി വിമാനത്താവളത്തിൽ നിന്നും കയറ്റി അയക്കാൻ ജലീൽ മംഗലത്തും ജൂലാഷുമുണ്ടായിരുന്നു.

കേരളാ പൊലീസ് കേസിന്റെ തുടക്കം മുതലേ ജലീലുമായി ബന്ധപെട്ടുകൊണ്ടിരിക്കയായിരുന്നു. കൃഷ്ണകുമാർനെ നാട്ടിൽ എത്തിക്കുന്നതിനുള്ള പദ്ധതികളും തയ്യാറാക്കി. അതിന്റെ ഭാഗംആയി കൃഷ്ണകുമാറിന്റെ കമ്പനിയുമായി ബദ്ധപ്പെടുകയും വിഷയം ധരിപ്പിച്ചതോടെ കൃഷ്ണകുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. കൃഷ്ണകുമാറിന്റെ സുരക്ഷ കണക്കിലെടുത്താണ് കേരളാ പൊലീസ് ന്റെ നിർദ്ദേശ പ്രകാരം ഡൽഹി എയർപോർട്ടിലേക്കുള്ള ടിക്കറ്റെടുത്തത്. കൃഷ്ണകുമാർ ജോലി ചെയുന്ന സ്ഥാപനവും കേരളാ പൊലീസ്മായി വളരെ നല്ല രീതിയിൽ സഹകരിച്ചിരുന്നു.

സ്വന്തം നാടിനെയും മുഖ്യമന്ത്രിയെയും അപമാനിക്കുന്ന വിധത്തിൽ കൃഷ്ണകുമാർ നായരെ പെരുമാറിയ വീഡിയോ ശ്രദ്ധയിൽപെട്ട ഇരുവരുമാണ് വിഷയത്തിൽ ഇടപെട്ടത്. ജലീൽ ദുബായിൽ ഒരു പ്രൈവറ്റ് കമ്പനിയുടെ ഡയറക്ടർ പദവി വഹിക്കുന്നയാളും ജൂലാഷ് മറ്റൊരു പ്രൈവറ്റ് കമ്പനിയിലെ മാർക്കറ്റിങ് മാനേജറും ആണ്. മദ്യലഹരിയിലാണ് കൃഷ്ണ കുമാർ നായർ ഫേസ്‌ബുക്ക് ലൈവിൽ പിറണായി വിജയനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

വന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ചീത്ത പറയുകയും അദ്ദേഹത്തിന്റെ ഭാര്യയയേും മകളേയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തത്. ഇതോടെയാണ് ദുബായിലെ സ്പോൺസർ കടുത്ത നടപടികളിലേക്ക് കടന്നത്. തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളമുണ്ടെന്നും അതെല്ലാം പിണറായിയെ വകവരുത്താൻ ചെലവാക്കുമെന്നുമായിരുന്നു ഭീഷണി. ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്.

വീഡിയോ സൈബർ ലോകത്ത് വ്യാപകായി പ്രചരിച്ചതോടെ ജലീലും ജൂലാഷും ഇയാളുടെ പക്കൽ എത്തി. മദ്യലഹരിയിലായിരുന്നു കൃഷ്ണ കുമാരൻ നായരെന്ന് അപ്പോഴാണ് ബോധ്യമായത്. ഇതോടെ കൃഷ്ണ കുമാരൻ നായരെ പറഞ്ഞ് ബോധ്യപ്പെടുത്തി ഈ ഫേസ്‌ബുക്ക് വീഡിയോ ഡിലീറ്റ് ചെയ്യിക്കുകയും അക്കൗണ്ടിലൂടെ തന്നെ വീഡിയോ രൂപത്തിൽ മാപ്പപേക്ഷ നടത്തിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ കുറിച്ചും മന്ത്രി എംഎം മണിയെ കുറിച്ചും പറഞ്ഞ കാര്യത്തിൽ നിരുപാധികം മാപ്പു ചോദിക്കുന്നതായി ഇയാൾ വ്യക്തമാക്കി. പിണറായി സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾ ആളുകൾ മനസിലാക്കാതെ പോകുകയാണെന്നനും കൃഷ്ണകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വീഡിയോ സൈബർ ലോകത്തു കൂടി പുറത്തുവന്നതോടെ ജലീൽ, ജുലാഷ് എന്നീ പ്രവാസി മലയാളികൾ കൃഷ്ണ കുമാരൻ നായരെ തിരക്കി ദുബായിലെ താമസ സ്ഥലത്ത് എത്തുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് തിരക്കിയപ്പോഴാണ് അമിതമായ മദ്യലഹരിയിലായിരുന്നു ഇയാളെന്ന് ബോധ്യമായത്. ഇതോടെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇതോടെ കൃഷ്ണകുമാർ മാപ്പു പറഞ്ഞ് തടിയൂരി. ഇതിന് പിന്നാലെയാണ് ഇയാൾക്ക് ജോലി ചെയ്തിരുന്ന സ്ഥാപനം തന്നെ എട്ടിന്റെ പണി കൊടുത്തത്. കൃഷ്ണകുമാരൻ നായർക്കെതിരെ സമൂഹത്തിൽ പ്രകോപനമുണ്ടാക്കും വിധം സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തി, അപകീർത്തിപ്പെടുത്തൽ, വധഭീഷണി മുഴക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. നാട്ടിലെ അറിയപ്പെടുന്ന ആർഎസ്എസ് പ്രവർത്തകമായിരുന്നു ഇയാളെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നാട്ടിലെത്തിയാൽ മുഖ്യമന്ത്രിയെ കുത്തിക്കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി.

മുഖ്യമന്ത്രി പിണറായി വിജയന് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഫേസ്‌ബുക്ക് വീഡിയോ വഴിയുള്ള ഭീഷണിയെ ചെറുതായി കാണാൻ പൊലീസും തയ്യാറായില്ല, ഇതോടെയാണ് കൃഷ്‌കുമാരൻ നായർക്ക് പണികിട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP