Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേലാസകലം ചൊറിച്ചിലും ഉറക്കമില്ലായ്മയും മൂലം രാത്രികൾ പകലാക്കി തള്ളി നീക്കി; ഒരു പശുവിനെക്കാൾ കൂടുതൽ പച്ചിലയും പുല്ലും തിന്നു; രോഗം മാറ്റാൻ ദിവ്യന്മാർ അവതരിച്ചു: ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സലിം കുമാർ

മേലാസകലം ചൊറിച്ചിലും ഉറക്കമില്ലായ്മയും മൂലം രാത്രികൾ പകലാക്കി തള്ളി നീക്കി; ഒരു പശുവിനെക്കാൾ കൂടുതൽ പച്ചിലയും പുല്ലും തിന്നു; രോഗം മാറ്റാൻ ദിവ്യന്മാർ അവതരിച്ചു: ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സലിം കുമാർ

'ക്രോണിക് ലിവർ ഡിസീസി' എന്ന അസുഖം ബാധിച്ച് നടൻ സലിം കുമാർ ഏറെ നാളുകൾ ചികിത്സയിലായിരുന്നു. സിനിമയിൽ നിന്നും അക്കാലത്ത് അദ്ദേഹം വിട്ടു നിൽക്കുകയും ചെയ്തു. ആരോഗ്യമെല്ലാം നശിച്ച നിലയിൽ പിന്നീട് സലിം കുമാറിനെ കണ്ടപ്പോൾ പ്രേക്ഷകരും അമ്പരന്നു. ജീവിതത്തിലെ ആ പ്രതിസന്ദികാലത്തെ കുറിച്ച് തുറന്നു പറയുകയാണ് സലിം കുമാർ.

മേലാസകലം ചൊറിച്ചിലും ഉറക്കമില്ലായ്മയും. ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഉണർന്നിരിക്കുക എന്നത് അനുഭവിച്ചതിൽ വെച്ച് ഏറ്റവും വലിയ സങ്കടമായിരന്നു. ഉറങ്ങാത്ത രാവുകളിൽ എന്തുകൊണ്ടോ ചിന്തകൾ മുഴുവൻ നെഗറ്റീവ് ആയിരുന്നു. ക്രോണിക് ലിവർ ഡിസീസ് പിടിപെട്ട ആ നാളുകളെ കുറിച്ച് ഓർക്കുന്നത് തന്നെ ഭയമാണെന്നും സലിം കുമാർ പറയുന്നു.

പലരുടേയും ഉപദേശം. അവിടെ പോണം, ഇവിടെ പോണം എന്നിങ്ങനെ ഉപദേശങ്ങൾക്ക് പഞ്ഞമില്ലാത്ത കാലമായിരുന്നു അത്. ഇതോടെ പ്രതിസന്ധിയിലായി. ഒരു പശുവിനെക്കാൾ കൂടുതൽ പച്ചിലയും പുല്ലും മറ്റും തിന്നു! നാട്ടുവൈദ്യന്മാരുടെയും ഒറ്റമൂലിക്കാരുടെയും ഏജന്റുമാർ വീട്ടുപടിക്കൽ കാവൽ കിടന്നു. രോഗം മാറ്റാൻ ദിവ്യന്മാർ അവതരിച്ചു. ഇലകളും പൊടികളും കഷായങ്ങളും അകത്താക്കിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥയിലായി. ആദ്യം ചികിത്സിച്ച ഡോക്ടർമാരുടെ നിർദേശപ്രകാരം കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക്. അവിടെ ഡോ. സുചീന്ദ്രൻ, ഡോ. ഷൈൻ എന്നിവർ ചികിത്സ ഏറ്റെടുത്തു.

വലിയ ശസ്ത്രക്രിയകൾക്ക് മുമ്പേയുള്ള പ്രീ ഓപ്പറേഷൻ കൗൺസലിങ്ങിലും രോഗിയുടെ തമാശകൾ കേട്ട് ഡോക്ടർമാർ ചിരിച്ചു. തിയേറ്ററും ഐ.സി.യുവും ഒക്കെ ഒന്ന് കാണണം എന്നായിരുന്നു ആവശ്യം. ആത്മവിശ്വാസത്തോടെ മഞ്ഞുമൂടിയപോലുള്ള ജനൽ ചില്ലുകളുള്ള ഓപ്പറേഷൻ തിയേറ്ററും ഐ.സി.യു.വും ഒക്കെ കണ്ടു. ഡോക്ടറോട് പറഞ്ഞു, ''എന്റെ കരൾ എനിക്ക് കാണാൻ പറ്റാത്തതിനാൽ അതിന്റെ ഒരു ഫോട്ടോ എടുത്ത് എനിക്ക് വാട്സാപ്പിൽ അയച്ചുതരണം'' എന്ന്!

ശരീരത്തിൽ എവിടെയും സൂചികുത്താൻ ബാക്കി ഇല്ലാത്തതിനാൽ ഭൂമിയിലെ മാലാഖമാർ ഞരമ്പ് തിരയുന്നതിനിടയിൽ പറഞ്ഞു: ''ഞങ്ങളും ഭാഗ്യവതികളാണ്... സാറിനെയും ഞങ്ങൾക്ക് ചികിത്സിക്കാൻ സാധിച്ചല്ലോ...' 'ഇതിനുമുമ്പ് ഞങ്ങൾ കുറെ നടന്മാരെ ചികിത്സിച്ചിട്ടുണ്ട്...' ഞെട്ടിയത് അവർ ആരൊക്കെ എന്ന് കേട്ടപ്പോൾ. എം.ജി. സോമൻ, രാജൻ പി. ദേവ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, കൊച്ചിൻ ഹനീഫ... അടുത്തത് ഞാനാകുമോ എന്ന ചോദ്യം അവരെയും അമ്പരപ്പിച്ചുകാണും. ഓപ്പറേഷൻ കഴിഞ്ഞു മൂന്നാംദിവസം ജീവിതത്തിലേക്ക് തിരികെ വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP