Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത പതിനഞ്ച് മാസത്തിനുള്ളിൽ ഒമ്പത് ശതമാനം വേതനവർദ്ധനവെന്ന് ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡ്; അവസാന വേതന വ്യവസ്ഥയും തള്ളി നഴ്‌സസ് യൂണിയൻ; ന്യൂസിലന്റിലെ നഴ്‌സുമാരുടെ സമരത്തിന് സാധ്യത; ആശങ്കയോടെ രോഗികളും

അടുത്ത പതിനഞ്ച് മാസത്തിനുള്ളിൽ ഒമ്പത് ശതമാനം വേതനവർദ്ധനവെന്ന് ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡ്; അവസാന വേതന വ്യവസ്ഥയും തള്ളി നഴ്‌സസ് യൂണിയൻ; ന്യൂസിലന്റിലെ നഴ്‌സുമാരുടെ സമരത്തിന് സാധ്യത; ആശങ്കയോടെ രോഗികളും

റെ നാളായി ന്യൂസിലന്റ് നഴ്‌സുമാരുടെ യൂണിയനും ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡും തമ്മിൽ നടക്കുന്ന വേതന വ്യവസ്ഥയിലെ തർക്കങ്ങൾക്ക് പരിഹാരമാകാത്തത് മൂലം രോഗികൾ ആശങ്കയിൽ. അവസാനമായി ഹെൽത്ത് ബോർഡ് മുമ്പോട്ട് വച്ച് അടുത്ത പതിനഞ്ച് മാസത്തിനുള്ളിൽ ഒമ്പത് ശതമാനം വേതനവർദ്ധനവെന്ന നിർദ്ദേശവും യൂണിയൻ തള്ളിയോടെ രാജ്്യത്തെ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.

രജിസ്‌ട്രേഡ് നഴസുമാരും അഞ്ച് വർഷത്തിലധികം പ്രവൃത്തിപരിചയവുമുള്ളവരുടെ ശമ്പളപരിധി ഉയർത്തുമെന്നും നിർദ്ദേശത്തിലുണ്ട്. എന്നാൽ അവ ചിലർക്ക് മാത്രമാണ് 16 ശതമാനം വരെ വർദ്ധനവ് ഉണ്ടാവുക. എന്നാൽ യൂണിയൻ ഇതും അംഗീകരിക്കാതെ വന്നതോടെ ബോർഡ് കടുത്ത ആശങ്കയിലാണ്.

എന്നാൽ പുതിയതായി മുന്നോട്ട് വച്ച നിർദ്ദേശത്തിൽ ശമ്പളവർദ്ദനവ് പുരോഗതിയുണ്ടെങ്കിലും വർദ്ധിക്കുന്ന വേതനത്തിന്റെ കാര്യം അനിശ്ചിതത്വമാണെന്നാണ് യൂണിയൻ ആരോപിക്കുന്നത്. മാത്രമല്ല ഈ വർഷം തന്നെ ശമ്പളവർദ്ധനവ് നടപ്പിലാക്കണമെന്നും അവർ പറയുന്നു.

ഇതോടെ നഴ്‌സുമാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതോടെ സമരത്തിന് കളമൊരുങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP