Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ കീഴടങ്ങി കഴിഞ്ഞു; പക്ഷേ എനിക്ക് വിശ്വാസമുണ്ട്: രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് ഇർഫാൻ ഖാൻ

ഞാൻ കീഴടങ്ങി കഴിഞ്ഞു; പക്ഷേ എനിക്ക് വിശ്വാസമുണ്ട്: രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് ഇർഫാൻ ഖാൻ

ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ഇർഫാൻ ഖാൻ. അദ്ദേഹത്തിന് കാൻസർ പിടിപെട്ടെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ന്യൂറോ എൻഡോക്രൈൻ എന്ന അപൂർവ്വ കാൻസറാണ് അദ്ദേഹത്തിന് പിടിപെട്ടത്. സിനിമാ തിരക്കുകളിൽ നിന്നും മാണി അദ്ദേഹം ചികിത്സയിലാണ്. ഇപ്പോൾ തന്റെ രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം.

'്ന്യൂറോ എൻഡോക്രൈൻ കാൻസർ എന്ന നാമം എനിക്ക് വളരെ പുതിയതായിരുന്നു. അപൂർവ്വമായ രോഗമാണിതെന്ന് പിന്നീടാണ് അറിഞ്ഞത്. കുറച്ച് പഠനങ്ങൾ മാത്രമാണ് ഈ രോഗത്തെ കുറിച്ച് നടന്നത്. ഞാനൊരു 'ട്രയൽ ആൻഡ് എറർ' കളിയുടെ ഭാഗമായിരിക്കുകയാണിപ്പോൾ. ഈ പ്രതിസന്ധിയെ നേരിടുക എന്നത് മാത്രമാണ് ഇപ്പോൾ ഞാൻ എന്നോട് തന്നെ ചെയ്യേണ്ടത്. ഭയവും പരിഭ്രമവും ഭരിക്കാൻ പാടില്ല. അതുകൊണ്ടാണ് കുറച്ച് നാൾ ആരുടെ മുന്നിലും പ്രത്യക്ഷപ്പെടാഞ്ഞത്.

എനിക്കുള്ള ഒരേയൊരു നിശ്ചയം അനിശ്ചിതത്വം മാത്രമാണ്. എന്റെ കരുത്തിനെ തിരിച്ചറിഞ്ഞ് ഈ കളി നന്നായി കളിക്കുകയാണ് ചെയ്യേണ്ടത്. അതിന്റെ ഫലം എന്താകുമെന്ന് അറിയില്ല. ഒരുപക്ഷെ നാലു മാസമോ ഒരു വർഷമോ രണ്ടു വർഷമോ ആയിരിക്കാം. അത്തരം വേവലാതികളെ കുറിച്ച് ഭയപ്പെടുന്നില്ല.

സ്വപ്നങ്ങളും പദ്ധതികളും പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി വേഗതയുള്ള ഒരു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ. പെട്ടെന്ന് ടിക്കറ്റ് എക്‌സാമിനർ തോളിൽ തട്ടി. 'നിങ്ങളുടെ സ്ഥലം എത്തിയിരിക്കുന്നു. ഉടൻ ഇറങ്ങണമെന്ന് പറഞ്ഞു. എന്നാൽ ഇറങ്ങാനായിട്ടില്ലെന്നായിരുന്നു എന്റെ മറുപടി. അല്ല. ഇതാണ് നിങ്ങളുടെ സ്ഥലമെന്നായിരുന്നു അദ്ദേഹം ആവർത്തിച്ചത്.

ഇപ്പോൾ ഞാൻ അവധിയില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുകയാണ്. അതിന്റെ പൂർണത അറിയുന്നു. ജീവിതത്തെ ആദ്യകാലത്തെ പോലെ രുചിക്കുന്നു. യഥാർത്ഥ സ്വാതന്ത്ര്യവും അതിന്റെ രുചിയും ഈ അവസ്ഥയിൽ എനിക്ക് രുചിക്കാൻ കഴിയുന്നു'. ഇർഫാൻ ഖാൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP