Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയിൽ കാശ്മീരിൽ വീണ്ടും ഭീകരാക്രമണം; ജെയ്‌ഷെ മുഹമ്മദ് കമാൻഡറടക്കം രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു; ഒരു സൈനികന് പരിക്ക്; ആക്രമണം സുരക്ഷ വിലയിരുത്താൻ കേന്ദ്ര സർക്കാർ വിളിച്ച അടിയന്തര യോഗത്തിനിടെ

രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയിൽ കാശ്മീരിൽ വീണ്ടും ഭീകരാക്രമണം; ജെയ്‌ഷെ മുഹമ്മദ് കമാൻഡറടക്കം രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു; ഒരു സൈനികന് പരിക്ക്; ആക്രമണം സുരക്ഷ വിലയിരുത്താൻ കേന്ദ്ര സർക്കാർ വിളിച്ച അടിയന്തര യോഗത്തിനിടെ

മറുനാടൻ മലയാളി ബ്യൂറോ

 ശ്രീനഗർ: രാഷ്ട്രീയ അസ്ഥിരത കശ്മീരിൽ എങ്ങനെ പ്രതിഫലിക്കുമെന്ന ചർച്ചകൾ നടക്കുന്നതിനിടെ ജമ്മുകാശ്മീരിൽ വീണ്ടും ഭീകരാക്രമണം.തെക്കൻ കാശ്മീരിലെ പുൽവാല ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് കമാൻഡറടക്കം രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. 

പിഡിപി-ബിജെപി സഖ്യം പിരിഞ്ഞ് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെക്കുകയും ചെയ്തശേഷം കശ്മീരിന്റെ ഭാവി ഇനിയെന്താകുമെന്ന ചർച്ചകൾ സജീവമാകുന്നതിനിടെയായിരുന്നു ആക്രമണം. ഭീകരർ അതിക്രമിച്ചു കയറിയതായുള്ള ഇന്റലിജൻസ് വിവരത്തെത്തുടർന്നു സിആർപിഎഫ് തിരച്ചിൽ ആരംഭിക്കുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. രണ്ട് ജയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടപ്പോൾ ഒരു ജവാന് പരുക്കേറ്റു. ഇപ്പോഴും പോരാട്ടം തുടരുകയാണ്.

സഖ്യസർക്കാർ നിലംപൊത്തിയതിനെത്തുടർന്ന് കേന്ദ്ര സർക്കാർ അടിയന്തര യോഗം വിളിച്ച്, സംസ്ഥാനത്തെ സുരക്ഷയും വിലയിരുത്തുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. അതേസമയം ജമ്മു-കശ്മീരിൽ ഇനി ഗവർണർ ഭരണമായിരിക്കുമെന്ന് ഏറെക്കുറേ ഉറപ്പായി. ഗവർണർ എൻ.എൻ.വോഹ്‌റയുടെ റിപ്പോർട്ട് കാത്തിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റിപ്പോർട്ട് ലഭിച്ചതിനു ശേഷം കാശ്മീരിൽ കേന്ദ്ര ഭരണം ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും.

കഴിഞ്ഞ നാലു ദശാബ്ദക്കാലത്തിനിടെ ഏഴു തവണ സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. ആഭ്യന്തര സെക്രട്ടറി രാജിവ് ഗൗബ, ഇന്റലിജൻസ് ഉദ്യോഗസ്ഥർ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസ്ഥാനത്തെ സുരക്ഷ വിലയിരുത്തി. കശ്മീരിൽ ഗവർണർ ഭരണത്തിൽ തീരുമാനമായാൽ വോഹ്‌റയുടെ നേതൃത്വത്തിൽ ഇതു നാലാം തവണയായിരിക്കും കേന്ദ്ര ഭരണമേർപ്പെടുത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP