Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എനിക്ക് പരിചയം ഇല്ലാത്ത ആളായിരുന്നു പൃഥിരാജ്; അഞ്ജലി ചേച്ചി സിനിമയിലെ എല്ലാവരെയും ചേർത്ത് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി: അടുത്ത് പരിചയപ്പെട്ടപ്പോൾ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയ വ്യക്തി പൃഥിരാജ് തന്നെ; കൂടെയിലെ ഷൂട്ടിങ് വിശേഷങ്ങൾ പങ്ക് വച്ച് നസ്രിയ

എനിക്ക് പരിചയം ഇല്ലാത്ത ആളായിരുന്നു പൃഥിരാജ്; അഞ്ജലി ചേച്ചി സിനിമയിലെ എല്ലാവരെയും ചേർത്ത് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി: അടുത്ത് പരിചയപ്പെട്ടപ്പോൾ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയ വ്യക്തി പൃഥിരാജ് തന്നെ; കൂടെയിലെ ഷൂട്ടിങ് വിശേഷങ്ങൾ പങ്ക് വച്ച് നസ്രിയ

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയയുടെ തിരിച്ചുവരവ് കൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടി ചിത്രമാണ് അഞ്ജലി മേനോൻ ഒരുക്കുന്ന കൂടി. സോഷ്യൽമീഡിയയിലടക്കം ഏറെ ആരാധകരുള്ള നസ്രിയയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകരും. അതുകൊണ്ട് ചിത്രത്തിന്റെ പോസ്റ്ററുകളും, പാട്ടുമൊക്കെയായി പുറത്ത് വിട്ട വിശേഷങ്ങളെല്ലാം തന്നെ ഏറെ വൈറലായിരുന്നു. ഇപ്പോൾ സിനിമയിലെ ഷൂട്ടിങ് വിശേഷങ്ങൾ നസ്രിയ തന്നെ പങ്ക് വക്കുകയാണ്.

കൂടെ സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത്. പൃഥ്വിക്കൊപ്പം അഭിനയിക്കാൻ പേടിയായിരുന്നെന്നും അത് മാറ്റിയത് അഞ്ജലി മേനോൻ ആണെന്നും നസ്രിയ പറയുന്നു. വീഡിയോയിലൂടെയാണ് നസ്രിയ വിശേഷങ്ങൾ പങ്ക് വച്ചത്.

ഷൂട്ടിന് വരുന്നതിന് മുമ്പേ അഞ്ജലി ചേച്ചിയോട് എപ്പോഴും പറയുമായിരുന്നു, 'എങ്ങനെയാകുമോ എന്തോ?'. കാരണം എനിക്ക് ഒരുപരിചയവുമില്ലാത്ത നടനാണ് പൃഥ്വിരാജ്. അങ്ങനെയാകുമ്പോൾ സിനിമയിൽ എങ്ങനെയായിരിക്കും എന്ന ടെൻഷൻ. കാരണം സിനിമയിൽ ഞങ്ങൾ അത്ര ഇടപഴകിയാണ് അഭിനയിക്കുന്നത്.

ബാംഗ്ലൂർ ഡെയ്സ് ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. കാരണം അതിൽ അഭിനയിക്കു ന്നവരെല്ലാം എനിക്ക് അറിയാവുന്നരായിരുന്നു. ഇത് ശരിക്കും പുതിയ ചിത്രത്തിൽ അഭിനയിക്കുന്ന അതേ അവസ്ഥ. ഇക്കാര്യം ഞാൻ അഞ്ജലി ചേച്ചിയോട് പറഞ്ഞുകൊണ്ടേ ഇരുന്നു.

അങ്ങനെ അഞ്ജലി ചേച്ചി എന്നെയും പൃഥ്വിയെയും മറ്റുള്ളവരെയും ചേർത്ത് വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. എല്ലാവരുടെയും ഉള്ളിലുള്ള ഭയം മാറാനും പരസ്പരം പരിചയപ്പെടാനുമുള്ള ഗ്രൂപ്പ് ആണ് ഇതെന്ന് അഞ്ജലി ചേച്ചി മെസേജ് അയച്ചു. അങ്ങനെ ഞങ്ങൾ പരിചയമായി. എനിക്ക് ശരിക്കും ചേട്ടനെപ്പോലെയാണ് ഇപ്പോൾ പൃഥ്വിരാജ്

അടുത്ത് പരിചയപ്പെട്ടപ്പോൾ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ വ്യക്തി ആയിരുന്നു പൃഥ്വി. മുൻപ് ഞാൻ കരുതിയിരുന്നത് അദ്ദേഹം എല്ലാത്തിനെയും പറ്റി ഉറച്ച നിലപാടുകളുള്ള കണിശക്കാരനായ ഒരു അഭിനേതാവ് ആണ് എന്നാണ്. പക്ഷെ യഥാർഥ ജീവിതത്തിൽ പൃഥ്വി വളരെ നിഷ്‌കളങ്കനായ തികച്ചും സാധാരണക്കാരനായ ഒരാളാണ്. അദ്ദേഹത്തിന്റെ ഈ സ്വഭാവ സവിശേഷത അടുത്തറിയാൻ സാധിച്ചത് വളരെ സന്തോഷകരം. പൃഥ്വിയുടെ ഈ ആർദ്രമായ സ്വഭാവം ആണ് കൂടെ സിനിമയിലെ ജോഷ്വയ്ക്കുമെന്ന് നസ്രിയ പറയുന്നു.

പൃഥ്വിരാജ് നസ്രിയ, പാർവതി എന്നിവർ ഒന്നിക്കുന്ന ചിത്രം ;അഞ്ജലി മേനോൻ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് നസ്രിയയുടെ സഹോദരനായാണ് വേഷമിടുന്നത്.അതുൽ കുൽക്കർണി, സിദ്ധാർഥ്? മേനോൻ, റോഷൻ മാത്യു എന്നിവരും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. നസ്രിയ, പൃഥ്വിരാജ് എന്നിവരുടെ പിതാവായി സംവിധായകൻ രഞ്ജിത്താണ് എത്തുന്നത്

അഞ്ജലി സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സായിരുന്നു നസ്രിയ അവസാനമായി അഭിനയിച്ചത്. പിന്നീട് ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP