Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേബ്രിഡ്ജിലെ ഇന്ത്യക്കാരിയായ പ്രഫസറെ ബഹുമാനിക്കാൻ സെക്യൂരിറ്റിക്കാർക്ക് മടി; മനം മടുത്ത് 17 കൊല്ലമായി കിങ്സ് കോളജിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഡോ പ്രിയംവദ ഗോപാൽ വിദ്യാർത്ഥികളുടെ ചുമതല ഒഴിഞ്ഞു

കേബ്രിഡ്ജിലെ ഇന്ത്യക്കാരിയായ പ്രഫസറെ ബഹുമാനിക്കാൻ സെക്യൂരിറ്റിക്കാർക്ക് മടി; മനം മടുത്ത് 17 കൊല്ലമായി കിങ്സ് കോളജിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഡോ പ്രിയംവദ ഗോപാൽ വിദ്യാർത്ഥികളുടെ ചുമതല ഒഴിഞ്ഞു

യുകെയിൽ ചില ഇന്ത്യക്കാർ കടുത്ത വംശീയവിവേചനം നേരിടുന്ന സംഭവങ്ങൾ ഇടക്കിടെ പുറത്ത് വരാറുണ്ട്. അക്കൂട്ടത്തിൽ പെട്ട ഏറ്റവും പുതിയ ദുരനുഭവമാണ് കേബ്രിഡ്ജ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കിങ്സ് കോളജിലെ ഇന്ത്യക്കാരിയായ പ്രഫസർ ഡോ. പ്രിയംവദ ഗോപാലിനുണ്ടായിരിക്കുന്നത്. ഇവിടുത്തെ സെക്യൂരിറ്റിക്ക് പോലും തന്നെ ബഹുമാനിക്കാൻ മടിയാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പ്രിയംവദ നടത്തിയിരിക്കുന്നത്. തൽഫലമായി കഴിഞ്ഞ 17 കൊല്ലമായി കിങ്സ് കോളജിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന പ്രിയംവദ ഗോപാൽ വിദ്യാർത്ഥികളുടെ ചുമതല ഒഴിഞ്ഞിരിക്കുകയാണ്. തൽഫലമായി ഇനി മുതൽ ഈ കോളജിൽ ഈ ഇംഗ്ലീഷ് ലിറ്ററേച്ചർ എക്സ്പർട്ട് വിദ്യാർത്ഥികളുടെ മേൽനോട്ടം നടത്തില്ലെന്നുറപ്പാണ്.

യൂണിവേഴ്സിറ്റിയിലെ വെള്ളക്കാരായ സെക്യൂരിറ്റിക്കാർ പോലും തന്നെ ഡോക്ടർ എന്ന് വിളിക്കുന്നതിന് പകരം മാഡം എന്ന് മാത്രമാണ് വിളിക്കുന്നതെന്നും താൻ വെള്ളക്കാരിയല്ലാത്തതാണ് ഇതിന് കാരണമെന്നും പ്രിയംവദ വേദനയോടെ വെളിപ്പെടുത്തുന്നു. ഇക്കാരണത്താൽ ഇവിടുത്തെ വിദ്യാർത്ഥികളെ അധികകാലം ഇനിയും സൂപ്പർവൈസ് ചെയ്യാൻ തനിക്ക് മാനസികമായി സാധിക്കുന്നില്ലെന്നും ഈ 49കാരി പറയുന്നു. തന്നെ ഡോ. ഗോപാൽ എന്ന് വിളിക്കാൻ സെക്യൂരിറ്റിക്കാരോട് താൻ പലവട്ടം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവർ അത് തീർത്തും അവഗണിച്ച് മാഡം വിളി തന്നെ തുടരുകയാണെന്നാണ് പ്രിയംവദ വെളിപ്പെടുത്തുന്നത്.

താൻ വെളുത്ത വർഗക്കാരിയല്ലാത്തതിനാലാണ് സെക്യൂരിറ്റിക്കാർ പോലും ഇത്തരത്തിൽ വിവേചനത്തോട് പെരുമാറുന്നതെന്നാണ് കേംബ്രിഡ്ജിലെ ഇംഗ്ലീഷ് ഫാക്കൽറ്റിയിൽ പഠിപ്പിക്കുന്ന പ്രിയംവദ ആരോപിക്കുന്നത്. എന്നാൽ തങ്ങളുടെ സ്റ്റാഫുകളിൽ നിന്നും ഇത്തരത്തിൽ വർണവിവേചനം നിറഞ്ഞ പെരുമാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കിങ്സ് കോളജ് പറയുന്നത്. ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടെന്നും തങ്ങളുടെ ജീവനക്കാരുടെ ഭാഗത്ത് നിന്നും തെറ്റായി എന്തെങ്കിലും സംഭവിച്ചുവെന്ന് കണ്ടെത്തിയിട്ടില്ലെന്നുമാണ് കിങ്സ് കോളജ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.

കിങ്സിലെ അംഗങ്ങളൊഴിച്ചുള്ളവരോട് ഓരോ ദിവസവും കാർഡ് കാണിക്കാൻ സെക്യൂരിറ്റിക്കാർ ആവശ്യപ്പെടാറുണ്ടെന്നും അതിനാൽ മെമ്പർമാരല്ലാത്ത പ്രിയംവദയെ പോലുള്ളവരോട് മറ്റ് വഴികളിലൂടെ അകത്തേക്ക് കടക്കാൻ ആവശ്യപ്പെടാറുണ്ടെന്നും അത് വിവേചനം മൂലമല്ലെന്നും മറിച്ച് പ്രൊസീജിയറാണെന്നും കോളജ് വക്താവ് പറയുന്നു. കിങ്സ് കോളജിൽ പല തരത്തിലുള്ള സംസ്‌കാരത്തിലുള്ള നിരവധി പേർ സഹവർത്തിത്വത്തോടെയാണ് കഴിയുന്നതെന്നും ആരോടും വിവേചനം കാണിക്കാറില്ലെന്നും പഠനത്തിനും ജോലിക്കും സൗഹാർദപരവും സ്വാഗതാർഹവുമായ സാഹചര്യം ഒരുക്കാനാണ് തങ്ങൾ ഇഷ്ടപ്പെടുന്നതെന്നും കോളജ് വക്താവ് വിശദീകരിക്കുന്നു.

അതിനിടെ പ്രിയംവദയുടെ വാദത്തെ വിമർശിച്ചും നിരവധി പേർ മുന്നോട്ട് വന്നിട്ടുണ്ട്.മാഡം എന്ന് വിളിക്കുന്നത് ബഹുമാനക്കുറവ് കൊണ്ടല്ലെന്നാണ് അവർ പറയുന്നത്. ഇനി മുതൽ വിദ്യാർത്ഥികളെ സൂപ്പർവൈസ് ചെയ്യില്ലെന്ന തീരുമാനം ഏതെങ്കിലും വിദ്യാർത്ഥിയെ ബാധിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും പ്രിയംവദം പറയുന്നു. ബ്രിട്ടീഷ് കൊളോണിയസത്തിന്റെ നെറികേടുകളെ നിരന്തരം വിമർശിക്കുന്ന പ്രിയംവദയെ പറഞ്ഞ് വിടണമെന്ന തരത്തിൽ ലേഖനമെഴുതിയ ഡെയിലി മെയിൽ എന്ന പത്രത്തിനെ വിമർശിച്ചും നിരവധി പേർ മുന്നോട്ട് വന്നിരുന്നു.

പ്രിയംവദ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിക്കൊണ്ടിട്ട ട്വീറ്റുകൾ എടുത്ത് വച്ചായിരുന്നു ഡെയിലി മെയിൽ അവരെ ശക്തമായി വിമർശിച്ചിരുന്നത്. എന്നാൽ ബ്രിട്ടനിലെമ്പാടുമുള്ള അക്കാദമിക്സുകൾ പ്രിയംവദയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP