Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ; ശ്രീജിത്തിന്റെ മൃതദേഹം കണ്ടെത്തുന്നത് കാണാതായി രണ്ട് ദിവസങ്ങൾക്ക് ശേഷം

സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ; ശ്രീജിത്തിന്റെ മൃതദേഹം കണ്ടെത്തുന്നത് കാണാതായി രണ്ട് ദിവസങ്ങൾക്ക് ശേഷം

കൊട്ടാരക്കര: സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാർ പിടികൂടിയ യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. കൊട്ടാരക്കര പുത്തൂർ സ്വദേശി ശ്രീജിത്തിനെയാണ് ഏഴുകോണിനു സമീപം റെയിൽവേട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായി രണ്ട് ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ച പുലർച്ചെയാണ് ശ്രീജിത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഇയാളെയും യുവതിയെയും വീട്ടിൽ നിന്ന് നാട്ടുകാർ സാദാചാര പൊലീസ് ചമഞ്ഞ് പിടികൂടിയിരുന്നു. തുടർന്ന് പൊലീസെത്തി യുവതിയെ പറഞ്ഞയച്ചു. എന്നാൽ നാട്ടുകാരുടെ പരാതിയിൽ ശ്രീജിത്തിനോട് സ്റ്റേഷനിൽ ഹാജരാവാൻ പറഞ്ഞിരുന്നു. ശ്രീജിത്ത് പിന്നീട് സ്റ്റേഷനിൽ ഹാജരായിരുന്നു.എന്നാൽ പിന്നീട് ശ്രീജിത്തിനെ കാണാതാവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP