Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർദ്ധാവസരം മുതലാക്കി വീണ്ടും സിആർ7; വിയർത്തുകളിച്ച മൊറോക്കോയെ അമ്പരപ്പിച്ച് നാലാം മിനിറ്റിൽ റോണോയുടെ ഗോൾ; ഏകപക്ഷീയമായ ഒരു ഗോളിന് പോർച്ചുഗൽ മൊറോക്കോയെ കീഴടക്കി; ലോകകപ്പിൽ റൊണാൾഡോയ്ക്കിത് നാലാം ഗോൾ; മൊറോക്കോ പുറത്ത്

അർദ്ധാവസരം മുതലാക്കി വീണ്ടും സിആർ7; വിയർത്തുകളിച്ച മൊറോക്കോയെ അമ്പരപ്പിച്ച് നാലാം മിനിറ്റിൽ റോണോയുടെ ഗോൾ; ഏകപക്ഷീയമായ ഒരു ഗോളിന് പോർച്ചുഗൽ മൊറോക്കോയെ കീഴടക്കി; ലോകകപ്പിൽ റൊണാൾഡോയ്ക്കിത് നാലാം ഗോൾ; മൊറോക്കോ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: ആത്മവിശ്വാസത്തിന്റെ ഉച്ചസ്ഥായിയിലാണ് ക്രിസ്ത്യാനോ റൊണാൾഡോ.ടീമിനെ ഒറ്റയ്ക്ക തോളിലേറ്റിയാണ് സൂപ്പർതാരത്തിന്റെ മുന്നേറ്റം ലോകകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ബിയിൽ കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ, റൊണാൾഡോ മൊറോക്കോയുടെ ഗോൾവല ഭേദിച്ചു. അപ്രതീക്ഷിതമായി കിട്ടിയ കോർണർ കിക്കിനെ ഹെഡർ വഴി റോണോ വലയിലാക്കുകയായിരുന്നു. ആദ്യപകുതിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു പോർച്ചുഗൽ.രണ്ടാം പകുതിയിൽ വിയർത്ത് കളിച്ചെങ്കിലും സമനില പിടിക്കാൻ മൊറോക്കോയ്ക്കായില്ല.ഏകപക്ഷീയമായ ഒരുഗോളിന് പോർച്ചുഗലിന് ജയം.ഇതോടെ ഒരു വിജയവും സമനിലയും ഉൾപ്പെടെ നാലു പോയിന്റുമായി പോർച്ചുഗൽ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി

ഈ ഗോളോടെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന യൂറോപ്യൻ താരമായി മാറിയിരിക്കുകയാണ ക്രിസ്റ്റ്യാനോ. മൊത്തം ഗോൾസമ്പാദ്യം 85 ആക്കിയ ക്രിസ്റ്റ്യാനോ ഫ്രാങ്ക് പുഷ്‌കാസിന്റെ റെക്കോഡാണ് മറികടന്നത്.ഈ ലോകകപ്പിൽ ഇത് ക്രിസ്റ്റ്യാനോയുടെ നാലാമത്തെ ഗോളാണ് മൊറോക്കൻ വലയിൽ വീണത്. സ്‌പെയിനിനെതിരായ ആദ്യ മത്സരത്തിൽ ഹാട്രിക് നേടിയിരുന്നു സി.ആർ. 7.

സ്‌പെയിനിനെതിരായ പോർച്ചുഗലിന്റെ ആദ്യ മത്സരം സമനിലയിലാണ് കലാശിച്ചത്. ആദ്യ മത്സരത്തിൽ ഇറാനോട് തോറ്റ മൊറോക്കോയ്ക്ക് ജയത്തിൽ കുറഞ്ഞതൊന്നും സ്വീകാര്യമായിരുന്നില്ല. പോർച്ചുഗലിനെതിരെ ലോകകപ്പിൽ രണ്ടാം തവണ മാത്രമാണ് മൊറോക്കോ മൽസരിച്ചത്.

ആദ്യ മൽസരത്തിൽ സെൽഫ് ഗോൾ വഴങ്ങിയാണ് അവർ ഇറാനോട് തോറ്റത്. പോർച്ചുഗൽ റൊണാൾഡോയുടെ ഹാട്രിക് മികവിൽ സ്‌പെയിനിനെ 3-3ന് സമനിലയിൽ കുരുക്കിയിരുന്നു.
നിരവധി ഗോളവസരങ്ങൾ കിട്ടിയെങ്കിലും ഒന്നുപോലും മുതലാക്കാനായില്ല. പിഴവുകളേക്കാൾ നിർഭാഗ്യവും അവർക്ക് വിനയായി.തോൽവിയോടെ മൊറോക്കോ ലോകകപ്പിൽ നിന്ന് പുറത്തായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP