Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദാസ്യപ്പണി വാർത്ത പുറത്തായത് ഉദ്യോഗസ്ഥരുടെ വിലയിടിക്കുന്നു; തങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ഐപിഎഎസ് അസോസിയേഷൻ; പ്രതിനിധികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി; സുരക്ഷയ്ക്കായി കൂടുതൽ പൊലീസുകാരുള്ളത് രാഷ്ട്രീയക്കാർക്കൊപ്പമെന്നും അസോസിയേഷൻ; എഡിജിപിയുടെ മകളുടെ മർദ്ദന കേസ് ക്രൈംബ്രാഞ്ചിന് വിട്ടത് അട്ടിമറിക്കാനെന്ന് ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷനും

ദാസ്യപ്പണി വാർത്ത പുറത്തായത് ഉദ്യോഗസ്ഥരുടെ വിലയിടിക്കുന്നു; തങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ഐപിഎഎസ് അസോസിയേഷൻ; പ്രതിനിധികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി; സുരക്ഷയ്ക്കായി കൂടുതൽ പൊലീസുകാരുള്ളത് രാഷ്ട്രീയക്കാർക്കൊപ്പമെന്നും അസോസിയേഷൻ; എഡിജിപിയുടെ മകളുടെ മർദ്ദന കേസ് ക്രൈംബ്രാഞ്ചിന് വിട്ടത് അട്ടിമറിക്കാനെന്ന് ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളുടെ പൊലീസുകാരുടെ ദാസ്യപ്പണി വാർത്ത പുറത്തുവന്നതിൽ ഐപിഎസ് അസോസിയേഷന് കടുത്ത അതൃപ്തി. ഇതോടെ തങ്ങളുടെ അതൃപ്തി അറിയിക്കാൻ മുഖ്യമന്ത്രിയുമായി അസോസിയേഷൻ പ്രതിനിധികൾ കൂടിക്കാഴ്‌ച്ച നടത്തി. സുരക്ഷയ്ക്കായി കൂടുതൽ പൊലീസുകാരുള്ളത് രാഷ്ട്രീയക്കാർക്കൊപ്പമാണെന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ തങ്ങളെ അപമാനിക്കുന്ന വിധത്തിലാണെന്നും ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു

അതേസമയം പൊലീസുകാരുടെയും ക്യാമ്പ് ഫോളോവർമാരുടെയും കാര്യത്തിൽ വ്യക്തമായ മാർഗ നിർദ്ദേശം വേണമെന്നാണ് അസോസിയേഷൻ മുന്നോട്ടു വയ്ക്കുന്ന ആവശ്യം. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കാനായി അസോസിയേഷൻ പ്രതിനിധികൾ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കണ്ടു. 984 പൊലീസുകാരാണ് അംഗരക്ഷരായും ഉന്നതരുടെ ഓഫീസുകളിലും മറ്റുമായി ജോലി ചെയ്യുന്നതെന്നാണ് എഡിജിപി നടത്തിയ കണക്കെടുപ്പിന്റെ അന്തിമ പട്ടിക വ്യക്തമാക്കുന്നത്. പൊലീസ് ഉന്നതരുടെ വീട്ടുപണിക്കായി 29 ക്യാമ്പ് ഫോളോവർമാരെ നിയോഗിച്ചിരിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ഉന്നതരുടെ സുരക്ഷയ്ക്ക് ആകെ 984 പൊലീസുകാർ.

അതിൽ മന്ത്രിമാർക്കും ജുഡിഷ്യൽ ഓഫീസർമാർക്കുമൊപ്പമാണ് കൂടുതൽ പൊലീസുകാർ ഉള്ളത്. ജഡ്ജിമാരുടെ സുരക്ഷയ്ക്കായി 173 പേരും മന്ത്രിമാരുടെയും നേതാക്കളുടെയും സുരക്ഷയ്ക്ക് 388 പേരുമാണ് ഉള്ളത്. ഐപിഎസ് ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം 333 പേരും ഐഎഎസ്- ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി 64 പൊലീസുകാരും പ്രവർത്തിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം സർക്കാർ നിർദ്ദേശം നൽകിയിട്ടും ദാസ്യപ്പണി തുടരുന്നതായി കാണിച്ച് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. പല ഉന്നത ഉദ്യോഗസ്ഥരും ഇതുവരെ ക്യാംപ് ഫോളോവർമാരെ മടക്കി അയക്കാൻ തയാറായിട്ടില്ലെന്നാണ് പരാതി. എ.ഡി.ജി.പിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയെങ്കിലും ഇതിൽ പരാതി ക്യാമ്പ് ഫോളോവേഴ്‌സിനുണ്ട്. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത് കേസ് അട്ടിമറിക്കാനാണെന്ന് ഡ്രൈവർ ഗവാസ്‌കർ ആരോപിച്ചു. തനിക്കെതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും നൽകി. അതിനിടെ എ.ഡി.ജി.പിയുടെ മകൾക്കെതിരായ ഡ്രൈവറുടെ പരാതി ശരിവച്ച് മുഖ്യസാക്ഷി രംഗത്തെത്തി.

ക്രൈംബ്രാഞ്ച് എസ്‌പി പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലെ സംഘമാണ് മെഡിക്കൽ കോളജിലെത്തി ഗവാസ്‌കറുടെ മൊഴി രേഖപ്പെടുത്തിയത്. സുദേഷ് കുമാറിന്റെ മകളെയും ഭാര്യയെയും പ്രഭാതനടത്തത്തിനെത്തിച്ച് തിരികെ വരുംവഴി ചീത്തവിളിച്ചെന്നും എതിർത്തപ്പോൾ മർദിച്ചെന്നുമുള്ള മൊഴി ഗവാസ്‌കർ ആവർത്തിച്ചു. മർദനം നടന്ന് ഒരാഴ്ചയാകുമ്പോളും മൊഴിയെടുപ്പിനപ്പുറം ഒന്നുമാകാത്തതിനാൽ കേസിൽ അട്ടിമറി സാധ്യത സംശയിക്കുന്നതായും ജീവനിൽ ഭീഷണിയുണ്ടെന്നും പറഞ്ഞു.

എ.ഡി.ജി.പിയുടെ മകളുടെ പരാതിയിൽ തനിക്കെതിരെ ജാമ്യമില്ലാത്ത കേസെടുത്തത് അന്വേഷണം വഴിതെറ്റിക്കാനാണെന്നും നടപടി പിൻവലിക്കണമെന്നുമാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇതിനിടെ എ.ഡി.ജി.പിയുടെ മകൾക്കെതിരെ ഗവാസ്‌കർ നൽകിയ പരാതി ശരിവച്ച് ദൃക്‌സാക്ഷി രംഗത്തെത്തി. മകളും ഭാര്യയും വാഹനത്തിൽ കയറുന്നതും കണ്ടന്നും പിന്നീട് ബഹളം കേട്ടെന്നും കനകക്കുന്നിലെ സാക്ഷി വ്യക്തമാക്കി.

അതേസമയം കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ സജീവമാണ്. എസ്എവി ക്യാമ്പിൽ നിന്നും വീട്ടുജോലിക്ക് പോയവരെ സ്വാധീനിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. അസിസ്റ്റ് കമാഡന്റ് സമ്മർദ്ദം ചെലുത്തിയെന്ന് ക്യാമ്പ് ഫോളോവേഴ്‌സ് വെളിപ്പെടുത്തുന്നു. വീട്ടിൽ ടൈൽസ്പാകാൻ ക്യാമ്പ് ഫോളോവർമാര ഉപയോഗിച്ചുവെന്ന പരാതിയിലാണ് എസ്എപി ഡെപ്യൂട്ടി കമാഡന്റ് പി.വി.രാജുവിനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചത്.

വീട്ടിലെ ടൈൽസ് പണിക്കായി ദിവസ വേതനക്കാരായ മൂന്നു ക്യാമ്പ ഫോളോവർമാരെ പിവി.രാജു ഉപയോഗിച്ചുവെന്നാണ് ആരോപണം. ഡിജിപിയുടെ ഉത്തരവുണ്ടായിട്ടും ക്യാമ്പ് ഫോളോവർമാരെ ഐപിഎസുകാർ മടക്കി അയക്കുന്നില്ലെന്ന് ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. രാജുവിനെ തൽസ്ഥാനത്തുനിന്നും മാറ്റി അന്വേഷണം വേണണെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. പക്ഷെ അത് അട്ടിമറിക്കപ്പെട്ടു. അന്വേഷണം നടത്തുന്ന ഐജി ജയരാജ് പരാതിക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തി.

വീട്ടിൽ ജോലി ചെയ്യിപ്പിച്ചതായി വെളിപ്പെടുത്തിയ ക്യാമ്പ് ഫോളോവർമാരെ കൊണ്ട് അനുകൂല മൊഴി പറയിപ്പിക്കാൻ സമ്മർദ്ദം നടത്തുവെന്ന് ആരോപണവും ഉയരുന്നുണ്ട്. എസ്എപിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ക്യാമ്പ് ഫോളോവർമാർമേൽ സമ്മർദ്ദം ചെലുത്തിയെന്ന പരാതി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തയതായി അസോസിയേഷൻ നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP