Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തർ രാജകുമാരിയെ പറ്റിച്ച് അഞ്ച് കോടി അടിച്ച് മാറ്റിയ കൊടുങ്ങല്ലൂരിലെ ആ വിരുതൻ ഇവനാണ്; രാജാവിന്റെ കൂറ്റൻ ഛായാചിത്രം അമേരിക്കയിലെ ചിത്രകാരനെ കൊണ്ട് വരപ്പിച്ച് സുവർണ്ണ ഫ്രെയിമിൽ തീർത്തു തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ പ്രതിയെ പിടികൂടി കേരളാ പൊലീസ്; ഓൺലൈൻ സ്വർണ്ണ വ്യാപാരത്തിൽ മികവ് കാട്ടിയെ സുനിൽ മേനോനെ പൊക്കിയത് ഖത്തറിൽ നിന്നെത്തിയ പരാതിയെ തുടർന്ന്

ഖത്തർ രാജകുമാരിയെ പറ്റിച്ച് അഞ്ച് കോടി അടിച്ച് മാറ്റിയ കൊടുങ്ങല്ലൂരിലെ ആ വിരുതൻ ഇവനാണ്; രാജാവിന്റെ കൂറ്റൻ ഛായാചിത്രം അമേരിക്കയിലെ ചിത്രകാരനെ കൊണ്ട് വരപ്പിച്ച് സുവർണ്ണ ഫ്രെയിമിൽ തീർത്തു തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ പ്രതിയെ പിടികൂടി കേരളാ പൊലീസ്; ഓൺലൈൻ സ്വർണ്ണ വ്യാപാരത്തിൽ മികവ് കാട്ടിയെ സുനിൽ മേനോനെ പൊക്കിയത് ഖത്തറിൽ നിന്നെത്തിയ പരാതിയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കൊടുങ്ങല്ലൂർ: ഖത്തർ രാജാവിന്റെ ചിത്രം സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങൾ ഉപയോഗിച്ചു തയാറാക്കി നൽകാമെന്ന വ്യാജവാഗ്ദാനം നൽകി ഖത്തർ മ്യൂസിയത്തിന്റെ അക്കൗണ്ടിൽനിന്ന് 5.05 കോടി രൂപ തട്ടിയെടുത്ത കേസിൽ മലയാളി അറസ്റ്റിൽ. ശ്രീനാരായണപുരം ശാന്തിപുരത്ത് താമസിക്കുന്ന പറവൂർ പെരുവാരം മുളക്കൽ സുനിൽ മേനോനെ യാണ്(47) പിടികൂടിയത്. വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെ പ്രത്യേക അന്വേഷണ സംഘം എറണാകുളത്തുനിന്നു പിടികൂടുകയായിരുന്നു. ഓൺലൈൻ ജൂവലറി വ്യാപാരം നടത്തുന്ന സുനിൽ മേനോൻ ഖത്തറിലും സിംഗപ്പൂരിലും ഷാർജയിലും ദുബായിലും ജോലി ചെയ്തിട്ടുണ്ട്.

അതിനിടെ രാജകുടുംബാംഗത്തിന്റെ ഇമെയിലിൽ നുഴഞ്ഞുകയറി ഖത്തർ മ്യൂസിയം അധികൃതർക്കു നിർദ്ദേശം നൽകിയായിരുന്നു തട്ടിപ്പ്. ഖത്തർ രാജാവ് ശൈഖ് തമീം ബിൻ അൽത്താനിയുടെ പത്തു പൂർണകായ ചിത്രങ്ങൾ ലോകത്തെ വിഖ്യാത ചിത്രകാരന്മാരെക്കൊണ്ടു വരപ്പിച്ചു നൽകാമെന്നായിരുന്നു വാഗ്ദാനം. ഫെബ്രുവരിയിലായിരുന്നു ഇതുമായി ഇയാൾ എത്തുന്നത്. രാജാവിന്റെ സഹോദരിയും ഖത്തർ മ്യൂസിയം അഥോറിറ്റി ചെയർപഴ്‌സനുമായ ഷൈഖ അൽ മയാസയുടെ ഇമെയിലിൽ നുഴഞ്ഞുകയറിയാണ് മ്യൂസിയം അഥോറിറ്റിയുടെ സിഇഒ വിനു വ്യാജസന്ദേശം നൽകിയത്.

തട്ടിപ്പിലൂടെ ലഭിച്ച തുക നാലു ബാങ്കുകളിലായി ഓരോ കോടി വീതം നിക്ഷേപിച്ചിരുന്നു. 4.60 കോടി രൂപ മരവിപ്പിച്ചു. വാഹനം കസ്റ്റഡിയിലെടുത്തു. വ്യാജ സന്ദേശം നൽകി ഖത്തർ ആർക്കിയോളജി അഥോറിറ്റി വഴിയാണ് പണം തട്ടിയത്. രാജാവിന്റെ പത്ത് പൂർണകായ ചിത്രങ്ങൾ വിഖ്യാത ചിത്രകാരന്മാരെക്കൊണ്ട് തുകൽമാറ്റിൽ വരപ്പിച്ച് സ്വർണഫ്രെയിം ചെയ്ത് മ്യൂസിയത്തിൽ സ്ഥാപിക്കുന്നതിന് അമേരിക്കൻ പൗരനായ ജെറോം നെപ്പോളിയനുമായി കരാർ ഉറപ്പിച്ചിട്ടുണ്ടെന്നും ഇതിനായി 10.10 കോടിയോളം നൽകണമെന്നുമായിരുന്നു ആർക്കിയോളജി അഥോറിറ്റി സിഇഒ.ക്ക് ലഭിച്ച സന്ദേശം.

സന്ദേശമനുസരിച്ച് ജെറോം നെപ്പോളിയനുമായി ഇ-മെയിൽ വഴി സിഇഒ. ബന്ധപ്പെടുകയും ജെറോമിന്റെ നിർദ്ദേശാനുസരണം കൊടുങ്ങല്ലൂരിലുള്ള സുനിൽമേനോന്റെ അക്കൗണ്ടിലേക്ക് ഓൺലൈനിലൂടെ അഡ്വാൻസായി 5.05 കോടി രൂപ അയക്കുകയും ചെയ്തു. പിന്നീട് ഒരു വിവരവും ഉണ്ടായിരുന്നില്ല. സ്ഥലത്തില്ലാതിരുന്ന ചെയർപേഴ്സൺ തിരിച്ചെത്തിയപ്പോൾ താൻ ഇത്തരത്തിലൊരു ഉത്തരവ് നൽകിയിട്ടില്ലെന്ന് പറഞ്ഞു. ഇതോടെയാണ് പരാതിയാകുന്നത്.

ഇമെയിൽ സന്ദേശം വ്യാജമാണെന്ന് മനസ്സിലായതോടെ പരാതി കൊടുത്തു. അന്വേഷണത്തിൽ അമേരിക്കൻ സ്വദേശി ജെറോം നെപ്പോളിയൻ സാങ്കല്പിക കഥാപാത്രം മാത്രമാണെന്നും ഇതിനു പിന്നിൽ സുനിൽ മേനോൻ ആണെന്നും വ്യക്തമായി. വൻ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ മ്യൂസിയം അധികൃതർ ഇ-മെയിലിലൂടെ കേരള പൊലീസിന് പരാതി നൽകി. പിന്നീട് ഇവരുടെ പ്രതിനിധിയായി കോഴിക്കോട് സ്വദേശി നേരിട്ടെത്തിയും പരാതി നൽകി.

കൈമാറിയെന്ന് അവകാശപ്പെടുന്ന പണം കൊടുങ്ങല്ലൂർ ചന്തപ്പുര വടക്കുവശമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ ഇയാളുടെ പേരിലുള്ള അക്കൗണ്ടിൽ എത്തിയതിന് തെളിവുണ്ട്. ആദ്യം ഖത്തറിൽനിന്നും പണം എത്തിയത് തൃശ്ശൂർ എച്ച്.ഡി.എഫ്.സി. ബാങ്കിലായിരുന്നു. രേഖകൾ കൃത്യമല്ലാത്തതിനാൽ പണം അക്കൗണ്ടിൽ വരവുവെക്കാതെ തിരിച്ചയച്ചു. പിന്നീടാണ് എസ്.ബി.ഐ.യിൽ എത്തുന്നത്. സുനിൽ മേനോന് വിവിധ ബാങ്കുകളിലായുള്ള ഒമ്പത് അക്കൗണ്ടുകൾ അന്വേഷണസംഘം പരിശോധിച്ചു.

പണം അക്കൗണ്ടിലെത്തിയ ശേഷം ഇയാളും കുടുംബവും ബാങ്കോക്കിലും പട്ടായയിലും വിനോദസഞ്ചാരത്തിന് പോവുകയും 23 ലക്ഷം രൂപയുടെ ആഡംബര ജീപ്പ് വാങ്ങുകയും ചെയ്തു. ബന്ധുക്കൾക്കായി പതിനഞ്ചു ലക്ഷം രൂപയോളം നൽകിയിട്ടുണ്ട്. ഒരു കോടി രൂപ വീതം നാല് ബാങ്കുകളിൽ സ്ഥിര നിക്ഷേപവും ചെയ്തിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തട്ടിപ്പിന് പിന്നിൽ കൊടുങ്ങല്ലൂർ സ്വദേശി മാത്രമല്ലെന്നാണ് സൂചന. വിദേശത്തുള്ളവർക്കും ഇതിൽ പങ്കുണ്ടോ എന്നും സംശയിക്കുന്നുണ്ട്. വിദേശികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയമുള്ളതിനാൽ, അന്വേഷണം വേറെ ഏജൻസിക്ക് കൈമാറാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP