Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഭിനയിച്ച പടങ്ങളെല്ലാം പൊട്ടിയ നടി അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയത് ലക്ഷങ്ങളുമായി; യുവനടിമാരെ വലയിലാക്കി നിർമ്മാതാവും ഭാര്യയും വിദേശത്ത് നടത്തിവന്നിരുന്നത് വമ്പൻ സെക്‌സ് റാക്കറ്റ്; സ്റ്റേജ്ഷോയെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കാൻ വ്യാജ ലെറ്റർ ഹെഡും;നിർമ്മാതാവിന്റെ യുഎസ് പെൺവാണിഭം തെലുങ്ക് സിനിമ നേരത്തെ അറിഞ്ഞു

അഭിനയിച്ച പടങ്ങളെല്ലാം പൊട്ടിയ നടി അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയത് ലക്ഷങ്ങളുമായി; യുവനടിമാരെ വലയിലാക്കി നിർമ്മാതാവും ഭാര്യയും വിദേശത്ത് നടത്തിവന്നിരുന്നത് വമ്പൻ സെക്‌സ് റാക്കറ്റ്; സ്റ്റേജ്ഷോയെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കാൻ വ്യാജ ലെറ്റർ ഹെഡും;നിർമ്മാതാവിന്റെ യുഎസ് പെൺവാണിഭം തെലുങ്ക് സിനിമ നേരത്തെ അറിഞ്ഞു

ഹൈദരാബാദ്: അധികം സിനിമയിൽ മുഖം കാണിച്ചിട്ടില്ലാത്ത ഒരു നായിക നടി വിദേശഷോയ്ക്ക് പോയി മടങ്ങിവന്നപ്പോൾ ലക്ഷങ്ങൾ ബാങ്കിൽ നിന്നും മാറിയെടുത്തിരുന്നു. ഇതിന് പിന്നാലെ അമേരിക്കൻ പൊലീസിന്റെ പിടിയിലായ തെലുങ്ക് നിർമ്മാതാവിന്റെ പെൺവാണിഭ സംഘത്തെക്കുറിച്ച് ടോളിവുഡിന് നാലു മാസം മുമ്പ് തന്നെ അറിവു കിട്ടിയിരുന്നു എന്ന് വ്യക്തമാലുകയാണ്.ആകെ അഭിനയിച്ച നാലു സിനിമയും എട്ടുനിലയിൽ പൊട്ടുകയും പിന്നീട് കാര്യമായി സിനിമകൾ ഒന്നും ഇല്ലാതിരുന്നിട്ടും ഏകദേശം പുറത്തായ നടി 14 ലക്ഷം രൂപയുമായിട്ടാണ് തിരിച്ച് വന്നത്. ഇത് സിനിമാക്കാർക്കിടയിൽ അമേരിക്കയിൽ പെൺവാണിഭ സംഘത്തെക്കുറിച്ച് സംശയം ജനിപ്പിച്ചു.

അമേരിക്കയ്ക്ക് പോകുന്ന ചില നടിമാർ കെട്ടുകണക്കിന് പണവും കൊണ്ട് തിരിച്ചു വരുന്നത് സിനിമാമേഖലയിലെ പരസ്യമായ രഹസ്യമായിരുന്നു. യുവനടിമാരെ വലയിലാക്കി നിർമ്മാതാവും ഭാര്യയും വിദേശത്ത് നടത്തിവന്നിരുന്ന സെക്സ് റാക്കറ്റിനെതിരേ അമേരിക്കൻ അധികൃതർ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തു വന്നത്. തെലുങ്കിലെ വൻ നിർമ്മാതാവും ബിസിനസുകാരനുമായ മൊദുഗുമിഡി കിഷനും ഭാര്യ ചന്ദ്രയും ഒരു യുവനടിയെ ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ അവർ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. തെലുഗ് സിനിമയിലെ പുതുമുഖങ്ങളും ജൂനിയർ താരങ്ങളുമാണ് അമേരിക്കയിലെ സെക്സ് റാക്കറ്റിന്റെ ഇരകളായിരിക്കുന്നത്.

തെലുഗിലെ പ്രശസ്തരായ ആറ് നടിമാരുടെ പേരുകളാണ് സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് പറഞ്ഞ് കേൾക്കുന്നത്. ഇവർ നാല് തെലുഗ് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. രണ്ട് പേരും രണ്ട് വീതം കന്നട ചിത്രങ്ങളിലും ഏകദേശം മൂന്ന് വർഷം മുൻപ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് ഇവർക്ക് സിനിമയിൽ അവസരങ്ങളൊന്നും ലഭിക്കാതെയായി. ശേഷം അമേരിക്കയിലെ സെക്സ് റാക്കറ്റിന്റെ ഭാഗമാവുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന

സ്റ്റേജ്ഷോയെന്ന് പറഞ്ഞ് നടിമാരെ പ്രലോഭിപ്പിച്ച് കെണിയിൽ വീഴ്‌ത്താൻ ഇവർ അമേരിക്കയിലെ വിവിധ തെലുങ്ക് സാംസ്കാരിക സംഘടനകളുടെ വ്യാജ ലെറ്റർപാഡും ഒപ്പും സീലുമെല്ലാം ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മൊദുഗുമിഡി കിഷനും ഭാര്യയും പിടിയിലായതോടെ സെക്സ് റാക്കറ്റിനെക്കുറിച്ച് തങ്ങൾക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി താരങ്ങളും രംഗത്ത് വന്നു. പലരേയും ഇവർ സമീപിച്ചിരുന്നതായിട്ടാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP