Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിന്റെ അപ്പനെ പിടിച്ച് ചോദ്യം ചെയ്യേണ്ടത് പോലെ ചെയ്താൽ എല്ലാ കൃത്യമായി പുറത്ത് വരുമെന്ന് പിസി പറഞ്ഞത് മുഖവിലയ്‌ക്കെടുത്ത് പൊലീസ്; നിർമ്മാണം നടക്കുന്ന ജെസ്നയുടെ അച്ഛന്റെ കൺസ്ട്രെക്ഷൻ നടക്കുന്ന കെട്ടിടം പൊളിച്ച് പരിശോധന; മുക്കൂട്ടുതുറയിലെ തിരോധാനത്തിൽ വീട്ടുകാരേയും പൊലീസിന് സംശയം; ജെസ്ന ബസ് കയറുമ്പോൾ അടുത്ത ബന്ധു ആ ബസിനു പിന്നാലെ കാറിൽ യാത്ര ചെയ്തിരുന്നുവെന്ന മൊഴി നിർണ്ണായകമായി; ജെസ്‌നയുടെ കേസിൽ എല്ലാ സാധ്യതയും പരിശോധിക്കാനുറച്ച് പൊലീസ്

അതിന്റെ അപ്പനെ പിടിച്ച് ചോദ്യം ചെയ്യേണ്ടത് പോലെ ചെയ്താൽ എല്ലാ കൃത്യമായി പുറത്ത് വരുമെന്ന് പിസി പറഞ്ഞത് മുഖവിലയ്‌ക്കെടുത്ത് പൊലീസ്; നിർമ്മാണം നടക്കുന്ന ജെസ്നയുടെ അച്ഛന്റെ കൺസ്ട്രെക്ഷൻ നടക്കുന്ന കെട്ടിടം പൊളിച്ച് പരിശോധന; മുക്കൂട്ടുതുറയിലെ തിരോധാനത്തിൽ വീട്ടുകാരേയും പൊലീസിന് സംശയം; ജെസ്ന ബസ് കയറുമ്പോൾ അടുത്ത ബന്ധു ആ ബസിനു പിന്നാലെ കാറിൽ യാത്ര ചെയ്തിരുന്നുവെന്ന മൊഴി നിർണ്ണായകമായി; ജെസ്‌നയുടെ കേസിൽ എല്ലാ സാധ്യതയും പരിശോധിക്കാനുറച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ജെസ്നയെ കാണാതായ സംഭവത്തിൽ അന്വേഷണം ശരിയായ വഴിക്കല്ലെന്നും ഇതിൽ ഇപ്പോൾ നടക്കുന്നത് മുഴുവൻ മറിമായമാണെന്നും പിസി ജോർജ് മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അതിന്റെ അപ്പനെ പിടിച്ച് ചോദ്യം ചെയ്യേണ്ടത് പോലെ ചെയ്താൽ എല്ലാ കൃത്യമായി പുറത്ത് വരുമെന്ന് പിസി വ്യക്തമാക്കുന്നു. ഈ വാക്കുകൾ മുഖവിലയ്‌ക്കെടുത്ത് പിരശോധന നടത്തുകയാണ് പൊലീസ്. ഇതോടെ ജെസ്‌നയുടെ തിരോധാനത്തിൽ വീട്ടുകാരേയും പൊലീസ് സംശയിക്കുന്നുണ്ടെന്ന മറുനാടൻ വാർത്ത ശരിയാവുകയും ചെയ്തു.

ജസ്നയുടെ തിരോധാനത്തിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായി സൂചന. ഇപ്പോൾ നിർമ്മാണം നടക്കുന്ന ജെസ്നയുടെ അച്ഛന്റെ കൺസ്ട്രെക്ഷൻ നടക്കുന്ന കെട്ടിടം പൊളിച്ച് പരിശോധന പൊലീസ് തുടങ്ങി. ജസ്നയുടെ അച്ഛന്റെ കമ്പനി പണിയുന്ന വീട്ടിലാണ് പൊലീസ് പരിശോധന നടത്തുക. നേരത്തെ ജസ്നയുടെ സുഹൃത്തിന്റെ മൊബൈൽഫോൺ പരിശോധിച്ച് മെസ്സേജുകൾ വീണ്ടടുത്തതിൽ നിന്നും പൊലീസിന് നിർണ്ണായക വിവരം ലഭിച്ചുവെന്നാണ് സൂചന. മുണ്ടക്കയത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് പരിശോധന നടത്തിയത്. പിസി ജോർജിന്റെ വാക്കുകൾ മുഖവിലയ്‌ക്കെടുക്കാൻ പോന്ന വിധം പല തെളിവും സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീട് പൊളിച്ചുള്ള അന്വേഷണം.

ജെസ്നയുടെ അച്ഛനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ചില ആരോപണങ്ങൾ സജീവമായി ഉയർന്നിരുന്നു. പിസി ജോർജ് എംഎൽഎയാണ് ചില സംശയങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാക്കിയത്. ഇതിൽ ചില സംശയങ്ങൾ നാട്ടുകാർക്കും ഉണ്ട്. കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ശക്തമായി തന്നെ ഉയരുകയാണ്. ഈ സാഹചര്യത്തിൽ എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായാകും അച്ഛനെ വിശദമായി ചോദ്യം ചെയ്യും. ജെസ്നയുടെ അടുത്ത ബന്ധുക്കൾക്ക് ജെസ്നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന ആരോപണം പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന പരാതിയാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികളും ഉയർത്തുന്നത്. കാണാതായ ദിവസം മുക്കൂട്ടുതറയിൽ നിന്ന് ജെസ്ന ബസ് കയറുമ്പോൾ അടുത്ത ബന്ധു ആ ബസിനു പിന്നാലെ കാറിൽ യാത്രചെയ്തിരുന്നുവെന്ന് ജെസ്നയുടെ മറ്റൊരു ബന്ധു പൊലീസ് സംഘത്തിന് മൊഴികൊടുത്തുവെന്നും എന്നാൽ, ഇതിലും തുടരന്വേഷണം നടന്നില്ലെന്നുമാണ് മറ്റൊരു പരാതി. ഇതെല്ലാം ദുരൂഹമാണെന്ന് പൊലീസും തിരിച്ചറിയുന്നു.

ജെസ്‌നയുടെ വീട്ടിൽനിന്നു രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതിന്മേലും അന്വേഷണം നടത്തുമെന്നു പത്തനംതിട്ട എസ്‌പി ടി. നാരായണൻ പറഞ്ഞിരുന്നുു. സൈബർ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം ശക്തമാക്കുന്നത്. ഈ പരിശോധനാ ഫലയും നിർണ്ണായകമാകും. ചെന്നൈ, ബെംഗളൂരു പുണെ, ഗോവ എന്നിവിടങ്ങളിലേക്കു പൊലീസ് പോയിരുന്നു. മുണ്ടക്കയം, എരുമേലി കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. ലഭിക്കുന്ന വിവരങ്ങളെല്ലാം ഒരെണ്ണം പോലും വിടാതെ പരിശോധിക്കുന്നുണ്ട്. മിക്കയിടത്തും പോയിത്തന്നെ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുന്നു. ഇതിനൊപ്പമാണ് അച്ഛന്റെ പണിസ്ഥലത്തെ പരിശോധന.

ജെസ്‌ന സുഹൃത്തിനും തിരിച്ചും അയച്ച മൊബൈൽഫോൺ സന്ദേശങ്ങൾ സംബന്ധിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചു. സന്ദേശങ്ങളെല്ലാം ഫോണിൽ നിന്നു നശിപ്പിച്ചനിലയിലായിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. കഴിഞ്ഞദിവസം ഇവ പൊലീസിന് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. സുഹൃത്തടക്കം സംശയമുള്ള എല്ലാവരിലും അന്വേഷണം എത്തും. ഒരു മേഖല മാത്രം കേന്ദ്രീകരിച്ചല്ല അന്വേഷണം. വീട്ടിൽ രക്തംപുരണ്ട വസ്ത്രം കണ്ടതിൽ രണ്ടുമാസം മുമ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിൽനിന്ന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. മാസമുറ സമയത്ത് ധരിച്ച വസ്ത്രങ്ങളാണിതെന്നാണ് പ്രാഥമിക നിഗമനലായിരുന്നു പൊലീസ്. എന്നാൽ ചില തെളിവുകൾ ഇതുമായി ബന്ധപ്പെട്ടും പൊലീസിന് ലഭിച്ചതായാണ് സൂചന.

കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ജെയ്സ് ജോൺ ജെയ്സും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും ഹൈക്കോടതിയിൽ ഹർജിയാണ് അന്വേഷണത്തിന് പുതിയ മാനം നൽകുന്നത്. മാർച്ച് 22ന് കാണാതായ ജെസ്നയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചില്ലെന്നതിനാൽ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നു കാണിച്ചാണ് സിബിഐ അന്വേഷണാവശ്യം. സിബിഐ അന്വേഷണത്തിനായി നിവേദനം നൽകിയെങ്കിലും സർക്കാർ പ്രതികരിക്കുന്നില്ല. ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയിട്ടുപോലും പൊലീസിനു ഫലപ്രദമായ നടപടി സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇത് സർക്കാരിനേയും വെട്ടിലാക്കുന്നു. ഈ സാഹചര്യത്തിലാണ് അച്ഛനേയും മറ്റും ചോദ്യം ചെയ്യാനുള്ള നീക്കം. വിഷയത്തിൽ പ്രതിപക്ഷം ഇന്നലെ സെക്രട്ടറിയേറ്റ് മാർച്ചും നടത്തിയിരുന്നു. പൊലീസിനേയും സർക്കാരിനേയും പ്രതിപക്ഷ നേതാവ് അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇത് കൂടി കണക്കിലെടുത്താണ് സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.

വെച്ചൂച്ചിറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെയും ഡിജിപിയെയും കഴിഞ്ഞ ദിവസം കണ്ടിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്ന സൂചനയാണ് ഡിജിപി ഭാരവാഹികൾക്ക് നൽകിയത്. താൻ മരിക്കുവാൻ പോകുന്നുവെന്ന സൂചന നൽകി അവസാന എസ്എംഎസ് ജെസ്ന അയച്ച ആൺ സുഹൃത്തിലേക്ക് കൂടുതൽ അന്വേഷണം നടത്തുന്നുവെന്നത് പൊലീസ് സ്ഥിരീകരിച്ചു. ഈ സുഹൃത്ത് ആയിരത്തിലേറെ തവണ ജെസ്നയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നതും പരിഗണനയിലുണ്ട്. പൊലീസ് സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയിലും ഈ യുവാവിനെ സംബന്ധിച്ച സംശയ സൂചനകൾ ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP