Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാർജ് ചെയ്യുന്നതിനിടിയിൽ സ്മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച് ക്രാഡിൽഫണ്ട് സിഇഒ മരിച്ചു; ബെഡ്‌റൂമിൽ അകപ്പെട്ട പുക ശ്വസിച്ചാണ് മരണം സംഭവച്ചിതെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചാർജ് ചെയ്യുന്നതിനിടയിൽ സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് ക്രാഡിൽ ഫണ്ട് സി ഇ ഒ മരിച്ചു. ക്രാഡില് ഫണ്ടെന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സിഇഓ നസ്‌റിൻ ഹസനാണ് മരിച്ചത്.

കഴിഞ്ഞാഴ്ചയുണ്ടായ അപകടത്തിലാണ് നസ്‌റിൻ ഹസൻ മരിച്ചത്. കിടക്കാൻ നേരം ബെഡിനരികെ ചാർജ് ചെയ്യാൻ കുത്തിയിട്ട രണ്ടു സ്മാർട്ട് ഫോണുകളിൽ ഒന്നാണു പൊട്ടിത്തെറിച്ചത്. എന്നാൽ ഫോൺ പൊട്ടിത്തെറിച്ചപ്പോൾ തന്റെ കിടക്കയ്ക്ക തീപിടിച്ചാണ് മരണം സംഭവിച്ചതെന്ന് ചില മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേ സമയം തീപിടിച്ച ബെഡ്‌റൂമിൽ അകപ്പെട്ട പുക ശ്വസിച്ചാണ് മരണം സംഭവച്ചിതെന്ന് പൊലീസ് പറയുന്നത്. ഏതു ഫോണാണ് പൊട്ടിത്തെറിച്ചെന്നുള്ളതിൽ വ്യക്തതയില്ല. മലേഷ്യൻ ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ക്രാഡിൽ ഫണ്ട് രാജ്യത്തെ ആദ്യകാല സ്റ്റാർട്ടപ്പ് കമ്പനികളിൽ ഒന്നാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP