Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡിലൂടെ നടക്കുകയായിരുന്ന യുവാവിന് കാറിടിച്ച് ദാരുണാന്ത്യം; ഒപ്പം സഞ്ചരിച്ചയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; തമിഴ്‌നാട് സ്വദേശഇ അരുൺകുമാറിന്റെ അപകട മരണം വിവാഹത്തിൽ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെ; ഡ്രൈവർ മദ്യലഹരിയിലെന്ന് സംശയം

റോഡിലൂടെ നടക്കുകയായിരുന്ന യുവാവിന് കാറിടിച്ച് ദാരുണാന്ത്യം; ഒപ്പം സഞ്ചരിച്ചയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; തമിഴ്‌നാട് സ്വദേശഇ അരുൺകുമാറിന്റെ അപകട മരണം വിവാഹത്തിൽ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെ; ഡ്രൈവർ മദ്യലഹരിയിലെന്ന് സംശയം

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: റോഡിലൂടെ നടന്നു ചെല്ലുകയായിരുന്ന യുവാവിന് കാറിടിച്ച് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ബന്ധു ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്‌നാട് തിരുനെൽവേലി ജില്ല ശങ്കരൻ കോവിൽ അന്നികുളന്തൈ സ്വദേശിയായ മാടസാമി രാമലക്ഷ്മി ദമ്പതികളുടെ മകനായ അരുൺകുമാർ (25) ആണ് മരിച്ചത്.

ഗുരുതരമായ പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയും ബി.കോം വിദ്യാർത്ഥിയുമായ രാംകുമാർ (19) കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച പഴമൂന്നാറിലെ മൂലക്കടയ്ക്കടുത്ത് ലക്ഷ്മി റോഡിൽ വച്ച് രാത്രി 11 മണിക്കായിരുന്നു സംഭവം. ഇടിച്ചു തെറിപ്പിച്ച ് നിർത്താതെ കടന്നുപോയ കാർ സെവന്മല ഒറ്റപ്പാറയ്ക്കു റോഡിനു സമീപം തട്ടിയ നിലയിൽ കണ്ടെത്തുകയും ചെയ്തു. വാഹനം ഓടിച്ചയാൾ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ബന്ധുവിന്റെ ഹോട്ടലിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടം.

മാതൃ സഹോദരിയുടെ മകന്റെ വിവാഹ ചടങ്ങിൽ സംബന്ധിക്കുവാനാണ് അരുൺകുമാർ മൂന്നാറിലെത്തിയത്. ഞായറാഴ്ചയായിരുന്നു വിവാഹം. ചടങ്ങിനു ശേഷം ഞായറാഴ്ച തന്നെ മടങ്ങാനിരിക്കുകയായിരുന്നുവെങ്കിലും മൂന്നാറിൽ തന്നെ തങ്ങുകയായിരുന്നു. വെള്ളിയാഴ്ച നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം തേടിയെത്തിയത്. മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വാഹനം ഓടിച്ചയാൾ അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

യുവാക്കളെ ഇടിച്ചു തെറിപ്പിക്കുന്നതിനു മുമ്പ് കാർ മറ്റൊരു വാഹനത്തെയും ഇടിച്ചിരുന്നു. സെവന്മല പാർവ്വതി എസ്റ്റേറ്റ് സ്വദേശി സുഭാഷ് ആണ് വാഹനം ഓടിച്ചിരുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവറെ അന്വേഷിച്ചു വരികയാണ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ് മോർട്ടത്തിനായി അടിമാലിയിലേക്ക് കൊണ്ടുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP