Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദത്തിൽ കുരുക്കിയ പൊലീസ് ഡ്രൈവറെ വെറുതെ വിടില്ല; മകൾ മർദ്ദിച്ചെന്ന പരാതി അടിസ്ഥാനരഹിതം; ഗവാസ്‌കർക്ക് പരിക്കേറ്റത് അലക്ഷ്യമായി വാഹനമോടിച്ചതുകൊണ്ട്; തന്നെയും കുടുംബത്തെയും പൊതുജനമധ്യത്തിൽ അവഹേളിക്കാൻ ശ്രമമെന്ന് കാട്ടി എഡിജിപി സുധേഷ് കുമാറിന്റെ പരാതി ഡിജിപിക്ക്; സ്‌നിഗ്ധയുടെ പരാതിയിൽ ഗവാസ്‌കറെ ജൂലൈ നാല് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

വിവാദത്തിൽ കുരുക്കിയ പൊലീസ് ഡ്രൈവറെ വെറുതെ വിടില്ല; മകൾ മർദ്ദിച്ചെന്ന പരാതി അടിസ്ഥാനരഹിതം; ഗവാസ്‌കർക്ക് പരിക്കേറ്റത് അലക്ഷ്യമായി വാഹനമോടിച്ചതുകൊണ്ട്; തന്നെയും കുടുംബത്തെയും പൊതുജനമധ്യത്തിൽ അവഹേളിക്കാൻ ശ്രമമെന്ന് കാട്ടി എഡിജിപി സുധേഷ് കുമാറിന്റെ പരാതി ഡിജിപിക്ക്; സ്‌നിഗ്ധയുടെ പരാതിയിൽ ഗവാസ്‌കറെ ജൂലൈ നാല് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്നെ വിവാദത്തിൽ കുരുക്കിയ പൊലീസ് ഡ്രൈവർ ഗവാസ്‌കറിനെതിരെ എഡിജിപി സുധേഷ് കുമാർ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു പരാതി നൽകി. തന്റെ മകൾ സ്‌നിഗ്ധയ്‌ക്കെതിരെ ഗവാസ്‌കർ നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എഡിജിപി പരാതി നൽകിയിരിക്കുന്നത്.

സ്‌നിഗ്ധ മർദിച്ചുവെന്ന് പറയുന്ന ജൂണ് 14ന് ഗവാസ്‌കർ വാഹനം ഓടിച്ചത് അലക്ഷ്യമായാണ്. ഗവാസ്‌കർ അലക്ഷ്യമായി വാഹനം ഓടിച്ചതുകൊണ്ടാണ് അദ്ദേഹത്തിനു പരിക്കേറ്റത്. തന്നെയും കുടുംബത്തെയും പൊതുജനമധ്യത്തിൽ അവഹേളിക്കാനാണ് ഗവാസ്‌കർ ശ്രമിക്കുന്നതെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു.തനിക്കു സുരക്ഷാ ഭീഷണി ഉണ്ടെന്നും തന്റെ വീടിനു നേരെ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്നും സുധേഷ് ഡിജിപിക്കു നൽകിയ പരാതിയിൽ പറയുന്നു. അതേസമയം സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌നിഗ്ധ പരാതി നൽകിയത്. സ്‌നിഗ്ധയുടെ പരാതിയിൽ ഗവസ്‌കർ അലക്ഷ്യമായി വാഹനം ഓടിച്ചതിനെകുറിച്ച് പരാമർശിച്ചിട്ടില്ല.

കനകക്കുന്നിൽവച്ച് സ്‌നിഗ്ധയുടെ മർദനമേറ്റെന്നാണ് ഗവാസ്‌കർ പരാതി നൽകിയത്. എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തിൽ കനകക്കുന്നിൽ കൊണ്ടുപോയി. തിരികെ വരുമ്പോൾ വാഹനത്തിലിരുന്നു സ്‌നിഗ്ധ ചീത്തവിളിക്കുകയായിരുന്നു. ഇതിനെ എതിർത്തു വണ്ടി റോഡിൽ നിർത്തിയതോടെ മൊബൈൽ ഫോണ് ഉപയോഗിച്ച് കഴുത്തിനു പിന്നിലിടിച്ചെന്നാണു ഗവാസ്‌കറിന്റെ പരാതി. സ്‌നിഗ്ധയുടെ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവാസ്‌കർ ഹൈക്കോടതിയെ സമീപിച്ചത്.ഡിജിപിയുടെ മകൾക്കെതിരെയും പൊലീസ് ഡ്രൈവർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഗവാസ്‌കറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നതിനാണ് എഡിജിപിയുടെ മകൾക്കെതിരെ കേസ്. പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചെന്നതിനാണു ഗവാസ്‌കർക്കെതിരെ കേസ്.

അതേസമയം, എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മർദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗവാസ്‌കറെ ജൂലൈ നാല് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌നിഗ്ധ പരാതി നൽകിയത്. അതേസമയം സ്‌നിഗ്ധ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കറും പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സ്‌നിഗ്ധ പരാതി നൽകിയത്.

കഴുത്തിനു പരുക്കേറ്റ തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി ഗവാസ്‌കർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഗവ. ആശുപത്രിയിലെ പരിശോധനയിൽ തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റതായി കണ്ടതിനെ തുടർന്നാണു ഗവാസ്‌കറെ വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.മൂന്നു മാസമായി ഗവാസ്‌കറെക്കൊണ്ട് എഡിജിപി വീട്ടുജോലികളും ചെയ്യിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.

ഇതിനു പുറമെ എഡിജിപിയുടെ വീട്ടുകാർ വ്യക്തിഹത്യ നടത്തുകയും ചെയ്തിരുന്നു. പലതവണ ഇതാവർത്തിച്ചപ്പോൾ ഗവാസ്‌കർ എഡിജിപിയോടു നേരിട്ടു പരാതിപ്പെട്ടു. ഡ്രൈവിങ് ജോലിയിൽനിന്നു മാറ്റി ക്യാംപിലേക്കു തിരികെ വിടണമെന്നും അപേക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP