Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമനിലപൂട്ടിൽ വീണ് പ്രീക്വാർട്ടർ മോഹങ്ങൾ കരിഞ്ഞ് ഓസീസ്; അഗ്രസീവ് ഫുട്‌ബോൾ കളിച്ചുമുന്നേറിയെങ്കിലും സ്‌കോർവല നിറയ്ക്കാനാവാതെ ഡാനിഷ് പട; ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞപ്പോഴും പ്രതീക്ഷകൾ മങ്ങാതെ ഡെന്മാർക്ക്

സമനിലപൂട്ടിൽ വീണ് പ്രീക്വാർട്ടർ മോഹങ്ങൾ കരിഞ്ഞ് ഓസീസ്; അഗ്രസീവ് ഫുട്‌ബോൾ കളിച്ചുമുന്നേറിയെങ്കിലും സ്‌കോർവല നിറയ്ക്കാനാവാതെ ഡാനിഷ് പട; ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞപ്പോഴും പ്രതീക്ഷകൾ മങ്ങാതെ ഡെന്മാർക്ക്

മറുനാടൻ ഡെസ്‌ക്‌

സമാറ: ഓസ്‌ട്രേലിയയ്ക്ക് ഇത് പോരായിരുന്നു. ജയം മോഹിച്ചാണ് അവർ കളിക്കളത്തിലിറങ്ങിയത്. എന്നാൽ,സമനില പൂട്ടിൽ വീണ് പ്രീക്വാർട്ടർ മോഹങ്ങൾ കരിഞ്ഞു. ആദ്യ പകുതിയിലെ ഓരോ ഗോളിന്റെ സമനിലയുമായി ഡെന്മാർക്കും ഓസ്‌ട്രേലിയയും പിരിഞ്ഞു.

കളിയുടെ ഏഴാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്‌സൺ ആണ് ആദ്യം ഗോൾവല കുലുക്കിയത്. എറിക്‌സണിന്റെ വെടിയുണ്ട കണക്കെയുള്ള ഹാഫ് വോളി ഓസീസിനെ ഞെട്ടിച്ചു. എന്നാൽ അധികനേരം സന്തോഷം നീണ്ടുനിന്നില്ല കൃത്യം അരമണിക്കൂറിനുള്ളിൽ ഓസീസ് സമനിലപിടിച്ചു.

ഡെന്മാർക്ക് പ്രതിരോധ താരം യൂസുഫ് പോൾസൺ ബോക്‌സിനുള്ളിൽ പന്ത് കൈകൊണ്ട് തട്ടിയതിനു ഓസ്‌ട്രേലിയക്കു പെനാൽറ്റി. ഹെഡ്ഡ് ചെയ്ത് അകറ്റാൻ ശ്രമിക്കുന്നതിനിടെ പോൾസൺന്റെ കൈയിൽ തട്ടുകയായിരുന്നു. കളത്തിലെ റഫറി കാണാത്ത ഫൗൾ വീഡിയോ റഫറിയാണ് കണ്ടെത്തിയത്. പോൾസണിനു മഞ്ഞക്കാർഡും ഓസീസിനു പെനാൽറ്റിയും. ഫ്രാൻസിനെതിരായ ആദ്യ മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ ജെഡിനാക്ക് ആയിരുന്നു കിക്കെടുക്കാനെത്തിയത്. ഒരു പിഴവും വരുത്താതെ ജെഡിനാക് പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതിയിൽ ഇരുടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഡെന്മാർക്കായിരുന്നു കൂടുതൽ ആക്രമണകാരികൾ. ഓസീസ് ഗോളിയുടെ കൈക്കരുത്തിൽ ഡാനീഷ് ഷോട്ടുകൾ തട്ടിത്തെറിക്കുകയായിരുന്നു. സമനിലയോടെ ഡെന്മാർക്കിന് നാലും ഓസ്‌ട്രേലിയക്കു ഒരു പോയിന്റും സ്വന്തമാക്കാനായി. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ഫ്രാൻസിനോട് 2-1 ന് തോൽവി ഏറ്റുവാങ്ങിയപ്പോൾ ഡെന്മാർക്ക് പെറുവിനെ പരാജയപ്പെടുത്തി. പെറുവിനെതിരെ ആദ്യ മത്സരത്തിൽ ജയിച്ച ഡെന്മാർക്ക് ഗ്രൂപ്പ് സിയിൽ നിലവിൽ നാല് പോയിന്റുമായി മുന്നിട്ട് നിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP