Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശത്രുരാജ്യങ്ങളിലെ അമേരിക്കൻ എംബസി ജീവനക്കാർക്ക് കാരണം കണ്ടെത്താനാവാത്ത ദുരൂഹ രോഗം; ക്യൂബയിൽനിന്നും മടങ്ങുന്നത് 25-ാമത്തെ അമേരിക്കൻ പൗരൻ; ചൈനയിലെ അമേരിക്കൻ പൗരന്മാരും അപകടക്കെണിയിൽ; ഗൂഢാലോചന ആരോപിച്ച് സിഐഎ; അമേരിക്കയുടെ തിയറി വിശ്വസിക്കാതെ ലോകം

ശത്രുരാജ്യങ്ങളിലെ അമേരിക്കൻ എംബസി ജീവനക്കാർക്ക് കാരണം കണ്ടെത്താനാവാത്ത ദുരൂഹ രോഗം; ക്യൂബയിൽനിന്നും മടങ്ങുന്നത് 25-ാമത്തെ അമേരിക്കൻ പൗരൻ; ചൈനയിലെ അമേരിക്കൻ പൗരന്മാരും അപകടക്കെണിയിൽ; ഗൂഢാലോചന ആരോപിച്ച് സിഐഎ; അമേരിക്കയുടെ തിയറി വിശ്വസിക്കാതെ ലോകം

ങ്ങളുടെ നിലപാടുകളുമായി യോജിച്ചുപോകുന്നവരെ ശത്രുപക്ഷത്തുനിർത്തുകയും അവർക്കെതിരേ നിരന്തരം ആരോപണങ്ങളുന്നയിക്കുന്നതും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐ.എയുടെ പതിവാണ്. എന്നാൽ, ഈ ആരോപണത്തെ തള്ളിക്കളയാനും ലോകത്തിന് സാധിക്കുന്നില്ല. ക്യൂബയിലെ അമേരിക്കൻ എംബസ്സിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് തലച്ചോറിന് ദുരൂഹമായ രോഗം ബാധിച്ച് സ്വദേശത്തേക്ക് മടങ്ങിയത്. ഇങ്ങനെ രോഗബാധിതരായി മടങ്ങിയവരുടെ എണ്ണം ഇതോടെ 25 ആയി.

ക്യൂബയിൽനിന്ന് സമാനമായ രോഗലക്ഷണങ്ങളോടെ അടുത്തകാലത്ത് അമേരിക്കയിലേക്ക് മടങ്ങിയ രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിൽ വിശദപരിശോധനകൾക്ക് പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോൾ. യു.എസ്. കോൺഗ്രസ്സിന് വ്യാഴാഴ്ച അയച്ച രഹസ്യ രേഖ പ്രകാരം 2017 ഓഗസ്റ്റിലും ഇതേ ലക്ഷണങ്ങളോടെ ഒരാളെ ക്യൂബയിൽനിന്ന് തിരിച്ചയച്ചിരുന്നു. ഇതേക്കുറിച്ച് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതികരിച്ചിട്ടില്ല.

ക്യൂബയിൽ ജോലി ചെയ്തിരുന്ന 25 പേർക്കാണ് അസുഖം ബാധിച്ചതെന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ, ചൈനയിലെ കോൺസുലേറ്റിൽ ജോലി ചെയ്യുന്ന ഒരാൾക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇതേത്തുടർന്ന് ചൈനയിലെ കോൺസുലേറ്റിലും മറ്റ് നയതന്ത്ര ഓഫീകളിലും ജോലി ചെയ്യുന്ന ഒരു ഡസനോളം ജീവനക്കാരെ വിദഗ്ധ പരിശോധനകൾക്ക് വിധേയരാക്കിയെന്നും റിപ്പോർട്ടുണ്ട്. കൂടുതൽ വിദഗ്ധ പരിശോധനകൾക്കായി ചിലരെ അമേരിക്കയിലേക്ക് കൊണ്ടുവരികയും ചെയ്തു.

ക്യൂബയിൽനിന്ന് മടങ്ങിയെത്തിയ ഉദ്യോഗസ്ഥർക്ക് തലച്ചോറിൽ നേരീയ പരിക്കുകൾ ഏറ്റിട്ടുണ്ടെന്നാണ് വിവരം.. ഇതുമൂലം പലർക്കും ബോധക്ഷയമടക്കമുള്ള അസ്വസ്ഥതകളുണ്ടാകുന്നുണ്ട്. 2016-ലാണ് ക്യൂബയിലെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥർക്ക് ഇത്തരത്തിലുള്ള രോഗം ബാധിച്ചുതുടങ്ങിയതെന്ന് അധികൃതർ പറയുന്നു. ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളാണ് ഇതിന് പിന്നിലെന്നും എന്നാൽ, ആരാണിതെന്ന് വ്യക്തമല്ലെന്നും സിഐ.എ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ യാതൊരു ബന്ധവുമില്ലെന്ന് ക്യൂബ വ്യക്തമാക്കി.

ചില പ്രത്യേക തരം ശബ്ദങ്ങൾ കേട്ടിരുന്നുവെന്ന് രോഗബാധിതരിൽ ചിലർ വിവരം നൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കൃത്യമായ അടിസ്ഥാനമുണ്ടെന്ന് ഇതേവരെ കണ്ടെത്താനായിട്ടില്ലെന്ന് ജനുവരിയിൽ എഫ്.ബി.ഐ. സമർപ്പിച്ച റിപ്പോർ്ട്ടിൽ പറയുന്നു. നയതന്ത്ര ഉദ്യോഗസ്ഥർക്കുനേരെ നടക്കുന്ന ദുരൂഹ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് അമേരിക്ക ക്യൂബയോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു ഉദ്യോഗസ്ഥൻകൂടി രോഗബാധിതനായി ക്യൂബയിൽനിന്ന് മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP