Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെന്തക്കോസ്ത് മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി; നാലു ദിവസം നീണ്ടു നിൽക്കുന്ന ആത്മീയ സമ്മേളനത്തിന് ബോസ്റ്റൺ പട്ടണം ഒരുങ്ങി

പെന്തക്കോസ്ത് മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി;  നാലു ദിവസം നീണ്ടു നിൽക്കുന്ന ആത്മീയ സമ്മേളനത്തിന്  ബോസ്റ്റൺ പട്ടണം ഒരുങ്ങി

നിബു വെള്ളവന്താനം

ബോസ്റ്റൺ: നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനത്തിന് തിരശ്ശീല ഉയരുകയാണ്. ആതിഥേയത്വ മികവും സംഘാടക ശേഷിയും എടുത്തുകാട്ടി നാലു ദിവസം നീണ്ടു നിൽക്കുന്ന ആത്മീയ സമ്മേളനത്തിന് ബോസ്റ്റൺ പട്ടണം ഒരുങ്ങി. മലങ്കരയുടെ മണ്ണിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാർത്ത പിതാക്കന്മാർ ത്യാഗമനോഭാവത്തോടെ നട്ടുവളർത്തിയ പി.സി.എൻ.എ.കെ എന്ന കൂട്ടായ്മ മൂന്നര പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു. പങ്കെടുക്കുന്ന വിശ്വാസികൾ ആത്മീയ ഉന്നതി പ്രാപിക്കുക, കൂട്ടായ്മകളും സൗഹൃദങ്ങളും ബലപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ആയിരങ്ങൾ പങ്കെടുക്കുന്ന കോൺഫ്രൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

ദൈവീക പ്രമാണങ്ങളോട് നൂറു ശതമാനം വിശ്വസ്തത പുലർത്തി സമുഹത്തിനും സഭകൾക്കും മാതൃക കാണിക്കുവാൻ പ്രതിവർഷം അയ്യായിരത്തിലേറെ വിശ്വാസികളും ശുശ്രൂഷകന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോൺഫ്രൻസുകളിൽ എത്തിച്ചേരുന്നു. സത്യ ദൈവത്തെ ആരാധിക്കുവാനും ബദ്ധങ്ങൾ പുതുക്കുവാനും കൂട്ടായ്മ ആചരിക്കുവാനും അപ്പം നുറുക്കുവാനും ഈ അവസരങ്ങൾ ദൈവജനം പരമാവധി പ്രയോജനപെടുത്തുന്നു.

' അങ്ങയുടെ രാജ്യം വരേണമേ ' എന്നുള്ളതാണ് കോൺഫ്രൻസിന്റെ ഈ വർഷത്തെ ചിന്താവിഷയം. അസമധാനം നിറഞ്ഞ ഈ ലോകത്ത് ദൈവരാജ്യത്തിന്റെ സന്തോഷ പരിപൂർണ്ണതയും, നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വർഗ്ഗീയ അനുഭവവും ഓരോ ഹൃദയങ്ങളിലും പകരപ്പെടണം എന്നുള്ള ചിന്തയോടെ കുടിയാണ് ചിന്താവിഷയം തിരഞ്ഞെടുത്തത്.

അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സുവിശേഷ സമ്മേളനമാണ് പി.സി.എൻ.എ.കെ. ആത്മീയ ആരാധന ശുശ്രൂഷ നയിക്കുവാൻ പ്രമുഖ വർഷിപ്പ് ബാൻഡുകൾ ആണ് എത്തിച്ചേരുന്നത്. ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള റവ.ഡോ.സാമുവേൽ റോഡ്ട്രിഗർസ് ,ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചതനും വേദദ്ധ്യാപകനും പ്രമുഖ എഴുത്തുകാരനുമായ ഇവാ.സാജു ജോൺ മാത്യൂ, പ്രശസ്ത സുവിശേഷകനും ഇറാനിയൻ മുസ്ലിം വംശജനും ലിബർട്ടി യൂണിവേർസിറ്റിയിലെ സ്പിരിച്വൽ ഡവലപ്‌മെന്റ് സീനിയർ വൈസ് പ്രസിഡന്റുമായ റവ.ഡേവിഡ് നാസ്സർ, ദക്ഷിണേന്ത്യയിൽ ഏറെ സ്വാധീനമുള്ള സുവിശേഷ പ്രവർത്തകൻ ബ്രദർ. മോഹൻ.സി.ലാസറസ്സ്, സാമുഹ്യ ഉത്തരവാദിത്വത്തിലും മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ള നിക്ഷേപത്തിലും പ്രവർത്തിക്കുന്ന ഈവൻ റ്റൈഡ് എന്ന സംഘത്തിന്റെ പ്രധാനിയും, ബോസ്റ്റൺ ഡൗൺ ടൗൺ സത്ലെർ കോളേജിന്റെ സ്ഥാപകനുമായ ഡോ. ഫിന്നി കുരുവിള എന്നിവരാണ് മുഖ്യ പ്രാസംഗികർ. സഹോദരിമാരായ മായ കുമാരദാസ്, സൗധ സുരേഷ്, ജെസ്സി സജു എന്നിവരാണ് വനിതാ സംഗമത്തിൽ പ്രധാന പ്രഭാഷകരായി എത്തിച്ചേരുന്നത്. ഇവരെ കൂടാതെ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും കടന്നുവരുന്ന ദൈവദാസന്മാർ വചനം പ്രസംഗിക്കുന്നതാണ്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കായി ഡോ. വാൾട്ട് ലാറി മോറിന്റെ നേത്യത്വത്തിൽ പ്രത്യേക ക്ലാസും ഉണ്ടായിരിക്കും. ആത്മീയ ദർശനവും, പ്രാർത്ഥനാ ജീവിതവും, അനുപമമായ ആസൂത്രണവും കൈമുതലായ നേതൃത്വം കൈകോർക്കുമ്പോൾ വിശ്വാസ സമൂഹത്തിന് പ്രതീക്ഷിക്കുവാൻ ഏറെ.

അമേരിക്കൻ ഭൂപ്രകൃതിയുടെ വശ്യസൗന്ദര്യത്തിന്റെ അനന്തമായ കാഴ്ചകളെ പ്രതിഫലിപ്പിക്കുന്ന ബോസ്റ്റൺ പട്ടണത്തിൽ വച്ചാണ് 36-മത് കോൺഫ്രൻസ് നടത്തുന്നത്. അമേരിക്കൻ ചരിത്രത്തോടൊപ്പം ക്രൈസ്തവ ചരിത്രത്തിലും ഏറെ പ്രാധാന്യമുള്ള പുരാതന പട്ടണങ്ങളിൽ ഒന്നാണ് ബോസ്റ്റൺ പട്ടണം. ന്യുയോർക്കിൽ നിന്നും മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ സമ്മേളന സ്ഥലമായ സ്പ്രിങ്ങ് ഫീൽഡ് മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ എത്താം. ലോകോത്തര നിലവാരമുള്ള കോൺഫ്രൻസ് സെന്ററും വിശാലമായ കാർപാർക്കിങ് സൗകര്യവുമാണ് ഇവിടെ ഉള്ളത്.

കുഞ്ഞുമനസുകളിൽ ആഴത്തിൽ ദൈവസ്‌നേഹം വിതറുന്നതിന് പ്രഗത്ഭരായ ദൈവദാസന്മാരുടെ നേതൃത്വത്തിൽ ചിൽഡ്രൻസ്‌പ്രോ ഗ്രാമുകളും, സിമ്പോസിയം, കൗൺസലിങ്, മിഷൻ ചലഞ്ച്, സംഗീത ശുശ്രൂഷ, ബൈബിൾ ക്ലാസുകൾ, ഹിന്ദി സർവ്വീസ്, അഡൽറ്റ്, യൂത്ത് , ലേഡീസ് തുടങ്ങി ഓരോ വിഭാഗങ്ങൾക്കും പ്രത്യേക സെക്ഷനുകളും , റ്റേഴ്‌സ് ഫോറം സെമിനാറും തുടങ്ങി ഒട്ടനവധി പരിപാടികളാണ് ചതുർദിനങ്ങളിൽ നടത്തപ്പെടുക. സംഘടനാ വിത്യാസം കൂടാതെ ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ഒന്നാണെന്ന് വിളിച്ചോതുന്ന സംയുക്ത ആരാധനയോടും ഭക്തി നിർഭരമായ തിരുവത്താഴ ശുശ്രൂഷയോടും കൂടി സമ്മേളനം സമാപിക്കും.

ഇന്നയോളം അത്ഭുതകരമായി വഴി നടത്തിയ കർത്താവായ യേശു ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും ആശ്രയും മുറുകെ പിടിച്ച്, ഏൽപ്പിച്ച ദൗത്യം പൂർണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കുവാനായി നാഷണൽ കൺവീനർ റവ. ബഥേൽ ജോൺസൺ, നാഷണൽ സെക്രട്ടറി ബ്രദർ വെസ്‌ളി മാത്യു, നാഷണൽ ട്രഷറാർ ബ്രദർ ബാബുക്കുട്ടി ജോർജ്, നാഷണൽ യൂത്ത് കോർഡിനേറ്റർ ബ്രദർ ഷോണി തോമസ്, നാഷണൽ വുമൺസ് കോർഡിനേറ്റർ സിസ്റ്റർ ആശ ഡാനിയേൽ, കോൺഫ്രൻസ് കോർഡിനേറ്റർ പാസ്റ്റർ ഡോ. തോമസ് ഇടിക്കുള തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള നാഷണൽ - ലോക്കൽ കമ്മറ്റികൾ പ്രാർത്ഥനയോടെ അഹോരാത്രം കോൺഫ്രൻസിന്റെ വിജയത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ദൈവജനത്തെ പല നിലകളിലും പ്രത്യാശയോടെ ഒരുക്കുന്ന ഈ മഹാസമ്മേളനം വിശ്വാസികളുടെയും ശുശ്രൂഷകരുടെയും പങ്കാളിത്വം കൊണ്ട് വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികൾ. കോൺഫൻസിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് നടന്നുവരുന്നതെന്ന് നാഷണൽ മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.pcnak2018.org

1982 ൽ മൂന്നൂറിൽ താഴെ വിശ്വാസികൾ പാസ്റ്റർ ഉമ്മൻ ഏബ്രഹാമിന്റെ നേതൃത്വത്തിൽ ആരംഭിച്ച പിസിനാക്ക് ഇന്ന് ആയിരക്കകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന വിപുലമായ കൂട്ടായ്മയായി മാറിക്കഴിഞ്ഞിരിക്കുന്നു. കോൺഫ്രൻസുകളിൽ കലവറയില്ലാതെ ചൊരിയപ്പെടുന്ന ദൈവകൃപയും ദൈവമക്കളുടെ ഐക്യതയും എടുത്തു പറയേണ്ട സുപ്രധാന ഘടകങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP