Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഭീകര വേട്ടയ്ക്ക് സൈന്യം; കാശ്മീരിൽ 21 പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി; ഏറ്റവുമധികം ഭീകരർ ഹിസ്ബുൾ മുജാഹിദീനിൽ നിന്ന്

വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഭീകര വേട്ടയ്ക്ക് സൈന്യം; കാശ്മീരിൽ 21 പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി; ഏറ്റവുമധികം ഭീകരർ ഹിസ്ബുൾ മുജാഹിദീനിൽ നിന്ന്

ശ്രീനഗർ:കാശ്മീരിൽ ബിജെപി പിഡിപി സഖ്യം പൊളിഞ്ഞതിലെ പ്രധാന കാരണങ്ങളിൽ ഒന്ന് കശ്മീരിലെ വെടിനിർത്തൽ സംബന്ധിച്ച് കേന്ദ്രം കൈക്കൊണ്ട തീരുമാനമാണ്. റംസാൻ മാസത്തോടനുബന്ധിച്ച് നടപ്പിലാക്കിയിരുന്ന വെടിനിർത്തൽ പിൻവലിച്ചതിന് പിന്നാലെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി ഭീകരവിരുദ്ധ വേട്ടക്കൊരുങ്ങി സൈന്യം ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. കശ്മീരിൽ പാക് സഹായത്തോടെ ഇന്ത്യൻ സൈന്യത്തിനെ നേരിടുന്ന 21 ഭീകരരുടെ പട്ടികയാണ് സൈന്യം തയ്യാറാക്കിയിരിക്കുന്നത്. ഹിസ്ബുൾ മുജാഹിദീൻ, ലഷ്‌കർ ഇ ത്വയ്ബ, ജൈഷെ മൊഹമ്മദ്, അൻസർ ഘസ്വാതുൽ ഹിന്ദ്, ഇസ്ലാമിക സ്റ്റേറ്റിൻെ കശ്മീർ ഘടകം ഐഎസ്ജെകെ എന്നീ ഭീകര സംഘടനയിൽ നിന്നുള്ളവരുടെ പട്ടികയാണ് സൈന്യം തയ്യാറാക്കിയത്.

എ, എ പ്ലസ്, എ പ്ലസ് പ്ലസ് എന്നിങ്ങനെ തിരിച്ചാണ് ഭീകരരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വിവിധ ഭീകരാക്രമണങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയവരാണ് സൈന്യം തയ്യാറാക്കിയ പട്ടികയിലുള്ളത്. ഏറ്റവുമധികം ഭീകരർ ഹിസ്ബുൾ മുജാഹിദീനിൽ നിന്നാണ്. 11 പേർ. ലഷ്‌കർ ഇ ത്വയ്ബയിൽ നിന്നുള്ള ഏഴുപേരും ജയ്ഷെ മുഹമ്മദിൽ നിന്നുള്ള രണ്ടു ഭീകരരും കൂടാതെ അൻസാർ ഘസ്വാതുൽ ഹിന്ദിലെ ഒരു ഭീകരനും പട്ടികയിലുണ്ട്. ഐഎസിന്റെ ജമ്മുകശ്മീർ ഘടകത്തിൽ പ്രവർത്തിക്കുന്ന ദാവൂദ് അഹമ്മദ് സോഫി എന്ന ഡാനിഷും ഈ കൂട്ടത്തിൽ പെടുന്ന ഭീകരനാണ്. ഇയാളെ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP