Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതി കൈക്കുഞ്ഞുമായി പൊലീസ് സ്റ്റേഷനു മുമ്പിൽ നടത്തിവരുന്ന കുത്തിയിരിപ്പുസമരത്തിന്റെ പേരിൽ സി പി എമ്മും സിപിഐയും കൊമ്പുകോർക്കുന്നു; അക്രമസംഭവത്തിൽ ഒളിവിൽ പോയ സി പി എം പ്രവർത്തകനെ ഉടൻ അറസ്റ്റുചെയ്യണമെന്നാണ് സിപി ഐ

യുവതി കൈക്കുഞ്ഞുമായി പൊലീസ് സ്റ്റേഷനു മുമ്പിൽ നടത്തിവരുന്ന കുത്തിയിരിപ്പുസമരത്തിന്റെ പേരിൽ സി പി എമ്മും സിപിഐയും കൊമ്പുകോർക്കുന്നു; അക്രമസംഭവത്തിൽ ഒളിവിൽ പോയ സി പി എം പ്രവർത്തകനെ ഉടൻ അറസ്റ്റുചെയ്യണമെന്നാണ് സിപി ഐ

പ്രകാശ് ചന്ദ്രശേഖർ

കുമളി: പെരുവഴിയിൽ അയൽവാസികൾ തമ്മിലുണ്ടായ കൈയാങ്കളിയുടെ പേരിൽ ഭർത്താവിനെ മാത്രം പ്രതിയാക്കി റിമാന്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആദിവാസി യുവതിയും ബന്ധുക്കളും കൈക്കുഞ്ഞുമായി പൊലീസ് സ്റ്റേഷനു മുമ്പിൽ നടത്തിവരുന്ന കുത്തിയിരിപ്പുസമരത്തിന്റെ പേരിൽ സി പി എമ്മും സിപിഐയും കൊമ്പുകോർക്കുന്നു.

അക്രമസംഭവത്തിൽ ഒളിവിൽ പോയ സി പി എം പ്രവർത്തകനെ ഉടൻ അറസ്റ്റുചെയ്യണമെന്നാണ് സിപിഐ നേതൃത്വത്തിന്റെ ആവശ്യം. സമരക്കാർക്ക് പിൻതുണ അറിയിച്ച് പാർട്ടി നേതാക്കൾ പുലർച്ചെ തന്നേ സ്റ്റേഷനിൽ എത്തി. സി ഐ ജയപ്രകാശിനെക്കണ്ട് ഇവർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട്.

എന്നാൽ തിരക്കിട്ട് ഇത്തരത്തിലൊരു നീക്കം നടത്തരുതെന്ന് സി പി എം നേതൃത്വം പൊലീസിന് നിർദ്ദേശം നൽകിയതായിട്ടാണ് പുറത്ത് പ്രചരിക്കുന്ന വിവരം. തുടർനടപടികളെക്കുറിച്ച് ആലോചിക്കുകയാണെന്നും തീരുമാനമെടുത്തിട്ടില്ലന്നും സി ഐ മറുനാടനോട് വ്യക്തമാക്കി.

സമരക്കാരെ സ്‌റ്റേഷനിൽ നിന്നും മാറ്റുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രഥമപരിഗണന ഇക്കാര്യത്തിനാണെന്നും സി ഐ കൂട്ടിച്ചേർത്തു. രാഷ്ട്രീയ ഇടപെടൽ ശക്തമായതോടെ വിഷയം എങ്ങിനെ കൈകാര്യം ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണിപ്പോൾ പൊലീസ്. ഉന്നത അധികൃതരുടെ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് പ്രശ്‌ന പരിഹാരത്തിന് നടപടി അരംഭയ്ക്കുമെന്നാണ് പൊലീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിുയിട്ടുള്ളത്.

കുമളി കുഴിക്കണ്ടം കൺമണി ഹൗസിൽ ജയകുമാറിന്റെ ഭാര്യ രാജേശ്വരി (23) ആണ് ജെസിക (4), അക്ഷ(2) എന്നീ പെൺമക്കളും ഭർത്താവിന്റെ മാതാപിതാക്കളായ മായവർ, ഭാഗ്യം എന്നിവർക്കൊപ്പം കുമളി പൊലീസ് സ്റ്റേഷനു മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തുന്നത്.ഇവർക്ക് പിൻതുണയുമായി സിപിഐ പ്രവർത്തകർ സ്‌റ്റേഷനിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ജെസികയെ സ്‌കൂളിലാക്കി മടങ്ങി വരും വഴി അയൽവാസി സുബ്രമണ്യം ജയകുമാറിനെ ആക്രമിച്ചുവെന്നും തടയാൻ ശ്രമിക്കവേ തന്നേയും മർദ്ദിച്ചെന്നും വസ്ത്രങ്ങൾ വലിച്ചു കീറിയെന്നും രാജേശ്വരി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ ആശുപത്രിയിൽ അഡ്‌മിറ്റാകാൻ പൊലീസ് നിർദ്ദേശിച്ചു. പിന്നീട് മൊഴിയെടുക്കാനെത്തിയ പൊലീസുകാർ ചതന്നോട് കുമളി സിഐ കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും 10 മണിയോടെ സ്റ്റേഷനിലെത്തയ തങ്ങൾക്ക് 1 മണിയോടെ സിഐ യെ കണ്ടപ്പോൾ താൻ ഇത്തരത്തിൽ ആരോടും നിർദ്ദേശിച്ചിട്ടില്ലന്ന് സി ഐ വെളിപ്പെടുത്തിയചതായും ഇവർ പറയുന്നു.

തുടർന്ന് സി ഐ നിർദ്ദേശിച്ചതനുസരിച്ച് എസ്‌ഐയെ കാണാൻ കാത്തിരിയിക്കുന്നതിനിടെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലെത്തി പരാതി നൽകിയാൽ പ്രശനത്തിന് പരിഹാരമുണ്ടാകുമെന്ന് പൊലീസുകാർ അറിയിച്ചതായും ഇവർ ആരോപിക്കുന്നു.

പഴയൊരു കേസിന്റെ വാറണ്ട് നില നിൽക്കുന്നതിനാൽ ജയകുമാറിനെ റസ്റ്റ് ചെയ്യുകയാണെന്ന് വൈകിട്ട് എസ് ഐ രാജേശ്വരിയെ അറിയിച്ചു.പീന്നീട് രാത്രി എട്ടരയോടെയാണ് കുമളിയിൽ നിന്നും ജയകുമാറിനെ കോടതിയിൽ ഹാജരാക്കാനായി പീരുമേട്ടിലേക്ക് കൊണ്ടുപോയത്.

ഇതേത്തുടർന്നാണ് ഇവർ സ്‌റ്റേഷന്റെ മുമ്പിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചിട്ടുള്ളത്.ഇന്നലെ രാവിലെ മുതൽ കൈക്കുഞ്ഞുൾപ്പെടെ തങ്ങൾ ഭക്ഷണമോ വെള്ളമോ ക കഴിച്ചിട്ടില്ലന്നും ഇവർവെളിപ്പെടുത്തുന്നു.

അടിപിടി കേസിൽ ഉൾപ്പെട്ട രണ്ട് വിഭാഗം ആളുകളും കുമളി ഗവ. ആശുപത്രിയിലാണ് ചികിത്സ തേടിയെത്തിയതെന്നും സുബ്രമണ്യൻ സിപിഎമ്മിന്റെ സജീവ പ്രവർത്തകനായതിനാൽ പാർട്ടി ഇടപെട്ട് സുബ്രമണ്യത്തിന്റെ കേസ് പൊലീസ് ഒതുക്കുകയായിരുന്നു വെന്നും സിപിഐ പ്രവർത്തകർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP