Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഭയിലെ ഭൂമി വിവാദം പരിഹരിക്കാൻ വിശ്വാസികൾ മുൻകൈയെടുക്കണം; പ്രശ്‌നങ്ങൾ സങ്കീർണമാക്കരുതെന്നും അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും മാർ ജേക്കബ് മനത്തോടത്തിന്റെ നിർദ്ദേശം; പ്രശ്‌നപരിഹാരത്തിനായി കൂടുതൽ ചർച്ചകൾക്ക് എറണാകുളം അങ്കമാലി അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ റോമിലേക്ക്

സഭയിലെ ഭൂമി വിവാദം പരിഹരിക്കാൻ വിശ്വാസികൾ മുൻകൈയെടുക്കണം; പ്രശ്‌നങ്ങൾ സങ്കീർണമാക്കരുതെന്നും അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും മാർ ജേക്കബ് മനത്തോടത്തിന്റെ നിർദ്ദേശം; പ്രശ്‌നപരിഹാരത്തിനായി കൂടുതൽ ചർച്ചകൾക്ക് എറണാകുളം അങ്കമാലി അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ റോമിലേക്ക്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്ററായി മാർ ജേക്കബ് മനത്തോടത്ത് സ്ഥാനമേറ്റു. സഭയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിശ്വാസികൾ തന്നെ മുൻകൈയെടുക്കണമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹ പറഞ്ഞു. വിവാദ ഭൂമിയിടപാടിന്റെ പശ്ചാത്തലത്തിൽ സഭയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിശ്വാസികൾ മുൻകൈ എടുക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത്. ഞായറാഴ്ച പള്ളികളിൽ വായിക്കുന്നതിന് പുറപ്പെടുവിച്ച സർക്കുലറിലാണ് അഡ്‌മിനിസ്‌ട്രേറ്റർ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റത്. മേജർ ആർക്കി എപ്പിസ്‌കോപ്പൽ ചാൻസലർ ഫാ.ആന്റണി കൊള്ളന്നൂർ നിയമന ഉത്തരവും പരിഭാഷ അതിരൂപതാ പ്രോ വൈസ് ചാൻസലർ ഫാ.ജോസ് പൊള്ളയിലും വായിച്ചു. പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ ലിയനാർഡോ സാന്ദ്രിയുടെ സന്ദേശം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ വായിച്ചു. ചുമതലയേറ്റ ചടങ്ങുകൾക്ക് ശേഷം ബിഷപ് മാർ ജേക്കബ് മനത്തോടത്തിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും നടന്നു. അതിരൂപതയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണു ഫ്രാൻസിസ് മാർപാപ്പ മാർ മനത്തോടത്തിനെ അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററായി നിയമിച്ചത്. പാലക്കാട് രൂപതയുടെ മെത്രാനെന്ന നിലവിലെ ചുമതലയും അദ്ദേഹം വഹിക്കും.

അതിരൂപതയിലെ പ്രശ്‌നങ്ങൾ സങ്കീർണമാക്കരുതെന്നും അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. അതേസമയം, ഭൂമിയിടപാടിലെ അന്വേഷണം നിനിഷ്പക്ഷമായിരിക്കണമെന്നും അല്ലെങ്കിൽ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തുവരുമെന്നും ഒരു വിഭാഗം വൈദികർ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, എറണാകുളം-അങ്കമാലി അതിരൂപതയിലെ രണ്ട് സഹായ മെത്രാന്മാരെ ചുമതലയിൽ നിന്ന് അഡ്‌മിനിസ്‌ട്രേറ്റർ ഒഴിവാക്കി.

ഇപ്പോഴത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി എറണാകുളം അങ്കമാലി അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ റോമിലേക്ക് യാത്രതിരിക്കും. നിലവിലെ പ്രശ്‌നങ്ങൾ സഭാധികാരികളുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഐക്യത്തിന് ആഹ്വാനം ചെയ്തുള്ള മാർ മനത്തോടത്തിന്റെ സർക്കുലർനാളെ പള്ളികളിൽ വായിക്കും. ഭരണച്ചുമതല തനിക്കെങ്കിലും മെത്രാപ്പൊലീത്ത മാർ ആലഞ്ചേരിയാണെന്നും അദ്ദേഹം പറഞ്ഞു. കുർബാനയിലും പ്രാർത്ഥനകളിലും അദ്ദേഹത്തെ അനുസ്മരിക്കണം.

അതേസമയം, എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ കടുത്ത നടപടിക്ക് വത്തിക്കാന്റെ നിർദ്ദേശം. സഭയെ സമൂഹമധ്യത്തിൽ അപമാനിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് വത്തിക്കാൻ നിയുക്ത അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ മാർ ജേക്കബ് മനത്തോടത്തിന് നിർദ്ദേശം നൽകി.

സാമ്പത്തികസ്ഥിതിയെക്കാൾ വൈദികർക്കിടയിടെ ഭിന്നതയാണ് ഗുരുതരമെന്ന് വത്തിക്കാൻ അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർക്ക് അയച്ച കത്തിൽ സൂചിപ്പിക്കുന്നു. അതിരൂപതയിലെ ഭൂമി ഇടപാട് ഓഡിറ്റ് ചെയ്ത് രഹസ്യ റിപ്പോർട്ട് സമർപ്പിക്കണം. കടംവീട്ടാൻ ഭൂമി വിൽക്കുന്നതും അഡ്‌മിനിസ്‌ട്രേറ്റർക്ക് തീരുമാനിക്കാം. ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം അഡ്‌മിനിസ്‌ട്രേറ്റർക്കായിരിക്കും. അത്യാവശ്യഘട്ടങ്ങളിൽ കർദിനാളിനോട് കൂടിയാലോചിക്കാമെങ്കിലും തീരുമാനമെടുക്കാൻ കർദിനാളിന് അധികാരം ഉണ്ടായിരിക്കില്ല. സഹായത്തിന് സിനഡൽ ഉപദേശ കമ്മിറ്റിക്കും രൂപം നൽകാമെന്നും അഡ്‌മിനിസ്‌ട്രേറ്റർക്ക് നിർദേശമുണ്ട്.

എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള പ്രതിമാസ റിപ്പോർട്ട് വത്തിക്കാന് സമർപ്പിക്കണം. അതേസമയം അഡ്‌മിനിസ്‌ട്രേറ്ററെ നിയമിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത് കർദിനാളാണെന്നും കത്തിൽ സൂചിപ്പിക്കുന്നു. സഭയെ സമൂഹമധ്യത്തിൽ അപമാനിച്ചവർക്കെതിരെ നടപടിയെടുക്കാൻ അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ തീരുമാനിച്ചാൽ കർദിനാളിനെതിരെ പ്രതിഷേധിച്ച പലർക്കെതിരെയും നടപടിയുണ്ടാകാം. അതേസമയം വത്തിക്കാന്റേത് നിഷ്പക്ഷ ഇടപെടലെന്നും വത്തിക്കാൻ ചെയ്തത് സിനഡിലെ ബിഷപ്പുമാർ ചെയ്യേണ്ട കാര്യമാണെന്നും വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു. നിലവിലുള്ള അതിരൂപതാ ആലോചന സംഘം, സാമ്പത്തികകാര്യ സമിതി, വൈദീക സമിതി, അജപാലന സമിതി എന്നിവയുടെ പ്രവർത്തനം വത്തിക്കാൻ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഇനി ഇതിന്റെയെല്ലാം ചുമതല മാർ ജേക്കബ് മനത്തോട്ടത്തിനായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP