Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വികസനത്തിന്റെ പേരിലുള്ള പ്രകൃതി ചൂഷണത്തിന് എതിരെ പ്രതികരിച്ചാൽ എന്താവും? ഞരവൂർ കടവിന്റെ കഥ പറഞ്ഞ് 'നല്ല വിശേഷം'

വികസനത്തിന്റെ പേരിലുള്ള പ്രകൃതി ചൂഷണത്തിന് എതിരെ പ്രതികരിച്ചാൽ എന്താവും? ഞരവൂർ കടവിന്റെ കഥ പറഞ്ഞ് 'നല്ല വിശേഷം'

വികസനത്തിന്റെ പേരിൽ പ്രകൃതി ചൂഷണം നടത്തുന്നവർക്കെതിരെ പ്രതികരിക്കുന്നവരുടെയും അവർക്ക് തുടർന്നുണ്ടാകുന്ന അനുഭവങ്ങളുടെയും കഥ പറയുന്ന ചിത്രമാണ് 'നല്ല വിശേഷം'. ഞവരൂർ കടവിലെ കഥയാണ് നല്ല വിശേഷം. പ്രകൃതിയോടടുത്ത് നിൽക്കുന്ന ഗ്രാമവാസികൾ. കുടിക്കാനും കുളിക്കാനും കടവിലെ വെള്ളമാണ് അവർ ഉപയോഗിക്കുന്നത്. കൃഷിസ്ഥലത്ത് നിന്നും ഒലിച്ചിറങ്ങുന്ന കെമിക്കലുകൾ ജലത്തെ മലിനപ്പെടുത്തുമ്പോൾ പ്രകൃതിയെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവിതവും മലിനപ്പെടുന്നു,

സ്വഭാവത്തിൽ മാറ്റം ഉണ്ടാകുന്നു. ഈ കഥയുമായി എത്തുന്ന നല്ല വിശേഷം തിരുവനന്തപുരം പാലക്കാട് ലൊക്കേഷനുകളിലായാണ് ഒരുങ്ങുന്നത്. അജിതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് വിനോദ് വിശ്വനാണ്. അജിതന്റേതാണ് കഥയും. മുരുകൻ കാട്ടാക്കടയുടെയും ഉഷാമേനോന്റെയും ഗാനങ്ങൾക്ക് ഈണം നൽകുന്നത് സുജിത് നായരും റെക്‌സുമാണ്.

ബിജു സോപാനം, ശ്രീജി ഗോപിനാഥ്, ചെമ്പിൽ അശോകൻ, ബാലാജി, ദിനേശ് പണിക്കർ , ശശികുമാർ (കാക്ക മുട്ട ഫെയിം), കലാഭവൻ നാരായണൻകുട്ടി , തിരുമല രാമചന്ദ്രൻ , രമേഷ് വലിയശാല, വളവിൽ മധു, രമേഷ് ഗോപാൽ, അനിഷ സീന, രുക്മിണി അമ്മ, ശ്രീജ, അപർണ്ണ നായർ, സ്റ്റെല്ലാ രാജ, രെഞ്ചു, ബേബി വർഷ എന്നിവരഭിനയിക്കുന്നു

ബാനർ - പ്രവാസി ഫിലിംസ്, കോ- പ്രൊഡ്യൂസർ - ശ്രീജി ഗോപിനാഥൻ,ഛായാഗ്രഹണം - നൂറുദ്ദീൻ ബാവ , എഡിറ്റിങ് -സുജിത് സഹദേവ് , ആലാപനം - നജീം അർഷാദ്, ശ്രുതി, മുരുകൻ കാട്ടാക്കട, ചീഫ് അസ്സോ: ഡയറക്ടർ - മനീഷ് ഭാർഗവൻ, പ്രൊ: കൺട്രോളർ-ശ്യാം സരസ്സ്, പി ആർ ഓ - അജയ് തുണ്ടത്തിൽ, കല - രാജീവ് കൊട്ടിക്കൽ, ചമയം - മഹേഷ് ചേർത്തല, കോസ്റ്റ്യും -അജി മുളമുക്ക്, പ്രൊ: മാനേജർ - മുഹമ്മദ് സനൂപ്, സഹസംവിധാനം - പ്രവീൺ വിജയ്,

സംവിധാന സഹായികൾ - അഖിൽ കഴക്കൂട്ടം, അഖിൽ കായംകുളം, അശോക് ഹരിപ്പാട്, ഫിനാൻസ് കൺട്രോളർ-സതീഷ് പൂമംഗലത്ത്, ലൊക്കേഷൻ മാനേജർ (പാലക്കാട്) - സജേഷ് കൊല്ലങ്കോട്, സ്റ്റിൽസ് - ഷാലു പേയാട്, നിജു കൊല്ലങ്കോട്, ഡിസൈൻ സ്- സജീഷ് എം ഡിസൈൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP