Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നുദിവസം ഗുഹയിൽ അഭയം പ്രാപിച്ചു; മൂന്നാംനാൾ രക്ഷകരായി പൊലീസ് എത്തി; ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ ഘോരവനത്തിൽ അകപ്പെട്ട മലയാളിക്ക് ഇത് രണ്ടാം ജന്മം

മൂന്നുദിവസം ഗുഹയിൽ അഭയം പ്രാപിച്ചു; മൂന്നാംനാൾ രക്ഷകരായി പൊലീസ് എത്തി; ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ ഘോരവനത്തിൽ അകപ്പെട്ട മലയാളിക്ക് ഇത് രണ്ടാം ജന്മം

മറുനാടൻ ഡെസ്‌ക്‌

ട്രക്കിങ്ങിനിടെ ഉത്തരാഖണ്ഡിലെ ഘോരവനത്തിൽ മലയാളിയെ മൂന്നാംനാൾ പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. തിരുവനന്തപുരം സ്വദേശി പ്രേംചന്ദാണ് (67)ഉത്തരാഖണ്ഡിലെ വനത്തിൽ മൂന്നുദിവസം കുടുങ്ങിയത്. പ്രശസ്തമായ രൂപ്കുണ്ഡ്‌ബേദിനി ബുഗ്യാൽ ട്രെക്കിങ്ങിനിടെ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കാണാതായത്.

മൂന്നു രാത്രിയും പകലും കാട്ടിലെ ഗുഹയിൽ തങ്ങി രക്ഷപ്പെട്ട ഇയാളെ പൊലീസും അഗ്നിശമനസേനയും മൂന്നുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. വന്യമൃഗങ്ങളുടെ കണ്ണിൽപ്പെടാതെ ഗുഹയിൽ അഭയം പ്രാപിച്ചാണ് ഇയാൾ മൂന്നുദിവസം കഴിച്ചു കൂട്ടിയത്. ഭക്ഷണംമോ ജലമോ ലഭിക്കാതെ തീർത്തും അവശാനായ നിലയിലായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു.

ഇയാളുടെ ആരോഗ്യസ്ഥിതി ഭേതപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. അനുമതി ലംഘിച്ചാണോ ട്രക്കിങ് നടത്തി വനത്തിൽ കുടുങ്ങിയതെന്ന് പൊലീസ് അന്വഷിക്കുന്നുണ്ട്. ട്രക്കിങ് സംഘത്തിൽ മറ്റ് മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനനെ കുറിച്ച് ഇയാൾ മൊഴി നൽകിയിട്ടില്ല. ചമോലി ജില്ലയിലെ വനത്തിലൂടെ ട്രക്കിങ് നടത്തുമ്പോഴാണ് പ്രേം ലാലിനെ കാണാതാകുന്നത്.

യാത്രക്കിടെ വഴിതെറ്റുകയായിരുന്നുവെന്നാണ് സൂചന. ചൊവ്വാഴ്ചയാണ് പ്രംലാലിനെ കാണാതാകുന്നത്. തുടർന്ന മൂന്നുദിവസത്തെ അന്വേഷണത്തിന് ശേഷം വെള്ളിയാഴ്ച രാത്രിയോടെയാണ് ഇയാളെ കണ്ടെത്താൻ സാധിച്ചതെന്ന് പൊലീസ് പറയുന്നു. അലി ബുഗ്യാലിനും ദാദ്‌ന ഗ്രാമത്തിനും ഇടയിലെ കാട്ടിലാണ് പ്രേം അകപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP