Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അർജന്റീനയുടെ പരാജയത്തിൽ ആത്മഹത്യകുറിപ്പെഴുതി വീടുവിട്ട ബിനു അലക്‌സിന്റെ മൃതദേഹം രണ്ടാംനാൾ മീനച്ചിലാറിൽ നിന്നും കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ഇല്ലിക്കൽ പാലത്തിനടത്തു നിന്നു

അർജന്റീനയുടെ പരാജയത്തിൽ ആത്മഹത്യകുറിപ്പെഴുതി വീടുവിട്ട ബിനു അലക്‌സിന്റെ മൃതദേഹം രണ്ടാംനാൾ മീനച്ചിലാറിൽ നിന്നും കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ഇല്ലിക്കൽ പാലത്തിനടത്തു നിന്നു

മറുനാടൻ ഡെസ്‌ക്‌

കോട്ടയം:ഫുട്ബോൾ ലോകകപ്പിൽ അർജന്റീന ക്രൊയേഷ്യയോട് ദയനീയമായി പരാജയപ്പെട്ട ദുഃഖത്തിൽ ആത്മഹത്യകുറിപ്പെഴുതി വച്ച ശേഷം കാണാതായ ആരാധകന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂർ കൊറ്റത്തിൽ സ്വദേശി ബിനു അലക്സിന്റെ മൃതദേഹമാണ് മീനച്ചിലാറിൽ ഇല്ലിക്കൽ പാലത്തിന് സമീപത്തായി കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾക്ക് വേണ്ടി പൊലീസും ഫയർഫോഴ്സും നാട്ടുകാരും ബന്ധുകളുമെല്ലാം പുഴയിലും മറ്റിടങ്ങളിലും തിരച്ചിൽ നടത്തുകയായിരുന്നു. വ്യാഴാഴ്‌ച്ച രാത്രി അർജന്റീനയടെ മത്സരം കഴിഞ്ഞ ശേഷം അസ്വസ്ഥനായി കാണപ്പെട്ട ഡിനു വെള്ളിയാഴ്‌ച്ച പുലർച്ചെയോടെയാണ് സ്വന്തം മുറിയിൽ കുറിപ്പെഴുതി വച്ച ശേഷം വീട്ടിൽ നിന്നും പോയത്.

വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പരിശോധനയ്ക്കെത്തിയ പൊലീസ് യുവാവിനെ കണ്ടെത്താൻ പൊലീസ് നായയെ വരുത്തിച്ച് പരിശോധന നടത്തി. ഡിനുവിന്റെ വീട്ടിൽ നിന്നും നായ സമീപത്തെ പുഴയോരത്ത് വന്നു നിന്നതോടെ യുവാവ് ആറ്റിൽ ചാടിയിട്ടുണ്ടാവാം എന്ന നിഗമനത്തിലേക്ക് പൊലീസെത്തി. എന്നാൽ രണ്ട് ദിവസം തിരഞ്ഞിട്ടും ഡിനുവിനെ കണ്ടെത്താതെ വന്നതോടെ ഡിനു നാടുവിട്ടതാക്കാമെന്നും തിരിച്ചു വരുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷകളെ തകർത്തു കൊണ്ടാണ് ഞായറാഴ്‌ച്ച രാവിലെ ഡിനുവിന്റെ മൃതദേഹം കണ്ടെടുത്തത്.

ക്രൊയേഷ്യയുമായുള്ള മത്സരത്തിലെ അർജന്റീനയുടെ തോൽവിയാണ് ആത്മഹത്യാ കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.അത്തരത്തിലുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചതും. അർജന്റീന ആരാധകനായിരുന്നു ഡിനു. അതിലുപരി മെസ്സിയുടെ കടുത്ത ആരാധകനും. മെസ്സിയുടെ പരാജയം തന്നെ എത്രത്തോളം തളർത്തി എന്ന ചെറു കുറിപ്പുകളും ഡിനുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.

പത്ത് വർഷം മുമ്പ് ഡിഗ്രി പരീക്ഷയിൽ തോറ്റപ്പോഴും ഇതു പോലെ ഡിനു നാടുവിട്ടിരുന്നു. പരീക്ഷ പാസ്സായതിനു ശേഷമാണ് വീട്ടിലേക്ക് തിരിച്ചു വന്നത്. ആത്മഹത്യ പ്രവണത മുമ്പ് വെച്ചു പുലർത്തിയിരുന്ന യുവാവാണ് ഡിനു എന്ന തരത്തിലുള്ള മൊഴികളാണ് വീട്ടുകാരിൽ നിന്നു ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP