Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്യാൺ മുതലാളിക്ക് വേണ്ടി മുട്ടുകുത്തി നിന്ന നിങ്ങൾക്ക് ചരിത്രം മാപ്പ് നൽകുകയില്ല; നിങ്ങൾ ഇട്ടിരിക്കുന്ന കാക്കി കുപ്പായത്തിൽ സ്വയം കാർക്കിച്ച് തുപ്പുകയായിരുന്നു; നിയമത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന പൊലീസുകാരാ നീ സ്വയം കുഴി തോണ്ടും; കണ്ണീരും കൈയുമായി എത്തുന്നവരെ കാക്കാതെ മുതളിമാരുടെ അടിവസ്ത്രം കഴുകാൻ പോയാൽ നിങ്ങൾക്ക് കാലം തിരിച്ചടി നൽകും; ഇന്റസ്റ്റന്റ് റസ്പോൺസ്

കല്യാൺ മുതലാളിക്ക് വേണ്ടി മുട്ടുകുത്തി നിന്ന നിങ്ങൾക്ക് ചരിത്രം മാപ്പ് നൽകുകയില്ല; നിങ്ങൾ ഇട്ടിരിക്കുന്ന കാക്കി കുപ്പായത്തിൽ സ്വയം കാർക്കിച്ച് തുപ്പുകയായിരുന്നു; നിയമത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന പൊലീസുകാരാ നീ സ്വയം കുഴി തോണ്ടും; കണ്ണീരും കൈയുമായി എത്തുന്നവരെ കാക്കാതെ മുതളിമാരുടെ അടിവസ്ത്രം കഴുകാൻ പോയാൽ നിങ്ങൾക്ക് കാലം തിരിച്ചടി നൽകും; ഇന്റസ്റ്റന്റ് റസ്പോൺസ്

മറുനാടൻ ഡെസ്‌ക്‌

മെഴുക് ചേർത്ത സ്വർണാഭരണം നൽകി ഉപഭോക്താവിനെ പറ്റിച്ച കല്യാൺ മുതലാളിക്ക് വേണ്ടി മുട്ടുകുത്തി നിന്ന നിങ്ങൾക്ക് ചരിത്രം മാപ്പ് നൽകുകയില്ല   ജുവലേഴ്‌സിനെതിരെ മറുനാടൻ പ്രസിദ്ധീകരിച്ച വാർത്തയായിരുന്നു ചർച്ചയായിരുന്നത്.   കല്യാൺ ജുവലേഴ്‌സിന്റെ തലസ്ഥാന നഗരിയിലെ ഷോറൂമിൽ നിന്ന് മൂന്ന് വർഷം മുൻപ് അഞ്ചരപവൻ സ്വർണം വാങ്ങിയ ഉപഭോക്താവ് സ്വർണം പണയം വെച്ചപ്പോൾ ലഭിച്ചത് ഒന്നരപവൻ മാത്രമായിരുന്നു. പരാതിപ്പെട്ടപ്പോൾ പറയുവാനുള്ള മുടന്തൻ ന്യായം ആന്റിക് സ്വർണാഭരണ ശ്രേണിയിൽപ്പെട്ട സ്വർണങ്ങളൊക്കെ മെഴുക് ചേർത്ത് നിർമ്മിക്കുന്നതാണെന്നായിരുന്നു.

ഇത് ഉപഭോക്താവിന്റെ പെശകാണെന്നും ചൂണ്ടിക്കാട്ടിയാപണം തിരികെ നൽകാതെ കല്യാൺ ആ ഉപഭോക്താവിനെ പറ്റിക്കുകയും ചെയ്തു. തുടർന്ന് കേസായപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞ്ത്. അഞ്ചര പവൻ സ്വർണത്തിന്റെ വിലവാങ്ങിയിട്ട് ഒന്നരപവൻ സ്വർണം വാങ്ങുന്നത് നിയമവിരുദ്ദവും വഞ്ചനും തട്ടിപ്പുമാണ്. ഇതേ തുടർന്ന് കല്യാൺ ജുവലറി ഉടമക്കെതിരെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകയെങ്കിലും അന്നത്തെ എസ് ഐ പരാതിക്കാരന് പണം വാങ്ങി കേസ് ഓത്തുതീർപ്പാക്കാനാണ് ശ്രമിച്ചത്.

ഈ വാർത്ത കേരളത്തിലെ മറ്റൊരു മുഖ്യാധാര പത്രവും പ്രസിദ്ധീകരിക്കാൻ തയ്യാറായിട്ടില്ല. പരാതിക്കാരനെ പേടിപ്പിക്കാൻ കല്യാൺ നോട്ടീസ് അയച്ചതോട് പരാതിക്കാരൻ മുങ്ങുകയായിരുന്നു. എന്നാൽ മറുനാടൻ നടത്തിയ അന്വേഷണത്തിൽ തമ്പാനൂർ സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്നും എസ് ഐ പറഞ്ഞതിന്റെ വിശദാംശങ്ങൾ ഫോൺ റെക്കോഡ് സഹിതമാണ് മറുനാടൻ പ്രസിദ്ധീകരിച്ചത്.

രേഖകളടക്കം പുറത്തുവിട്ടതോട് കൂടി മാധ്യമങ്ങളും പൊലീസും കല്യാണിന് കുടചൂടുന്ന നിലപാടാണ് സ്വീകരിച്ചത്. മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്ത ഷെയർ ചെയ്തതതിന്റെ പേരിൽ തൃശൂരിർ മൂന്ന് യുവാക്കളെ പൊലീസ് സ്വാധീനം ഉപയോഗിച്ച് അറസ്റ്റിലാക്കുകയും ചെയ്തു. മൂന്ന് പേരുടേയും മുബൈൽ ഫോണും പിടിച്ചുവെച്ചു. അവസാനം കോടതിയിൽ നിന്നും ജാമ്യം അനുവദിച്ചിട്ടും കല്യാൺ ഈ യുവാക്കളെ വെറുതെ വട്ടില്ല. പത്തുകോടി രൂപ നഷ്ടപരിഹാരം ചോദിക്കുകയാണ് കല്യാൺ. പൂർണമായ തെളിവോടെയാണ് വാർത്ത പ്രസിദ്ദീകരിച്ചത്.

യുവാക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ച് കല്യാൺ  ആഗോളതലത്തിലുള്ള ഷോറുമുകളിലും നോട്ടീസ് പതിച്ചു. ഇവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി നോട്ടീസയച്ചു. നിയമവിരുദ്ദമായ അറസ്റ്റിൽ ഈ വാർത്ത പുറത്തുവിട്ട മറുനാടന് കേസിന്റെ ഉത്തരവാദ്വമുണ്ട്. ഈ വിവരം അറിഞ്ഞപ്പോൾ മുതൽ ഞങ്ങൾ രംഗത്തുണ്ട്. നിയമവിരുദ്ദമായ അറസ്റ്റാണ്. മറുനാടന്റെ അഭിഭാഷകർ ഈ യുവാക്കൾക്ക് വേണ്ടി കേസ് കോടതിയിൽ വാദിക്കുമെന്ന് ഉറപ്പുനാൽകുകയാണ്.

കല്യാൺ അയച്ച സിവിൽ സർവീസ് കേസുകൾ അവഗണിക്കാൻ യുവാക്കൾക്ക് ഞങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ രാജ്യത്ത് സിവിൽ കേസുകൊടുക്കാൻ ഏതൊരു പൗരനും അവകാശമുള്ളതു കൊണ്ട് അതിനേ ചോദ്യം ചെയ്യാൻ തയ്യാറല്ല. പക്ഷഏ കോടതിയിൽ നേരിടാൻ തയ്യാറാണ് പത്രം.

വാർത്ത് പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കാൻ ഞങ്ങൾ വെല്ലുവിളിച്ചിട്ടും അവർ തയ്യാറാകുന്നില്ല. പക്ഷേ മറുനാടനെതിരെ പരാതി സ്വീകരിക്കാൻ കഴിയാതെ വന്നതോടെ നിരപരാധികളായ യുവാക്കൾക്ക് നേരെ പൊലീസ് കേസെടുത്തത് നിയമവ്യവസ്ഥിതിയെ വ്യഭിചരിക്കുന്നതിന് തുല്യമാണ. കുട്ടികളുടെ പേരിൽ ചാർജ് ചെയ്യാൻ വകുപ്പില്ല, മാനഹാനിയില്ല, ഐടി ആക്ടിൽ പോലും വാക്കൾക്കെതിരെ കേസെടുക്കാൻ വകുപ്പില്ല. സ്റ്റേഷനിൽ വിളിച്ചപ്പോൾ അറിയാൻ സാധിച്ചത്. കേരള പൊലീസിലെ 120 ഒ എന്ന വകുപ്പനുസരിച്ചാണ്. പൊതു ശല്യം ചാർജ് ചെയ്തത്.

120 എ എന്ന വകുപ്പ് പരിഗണിക്കാതെ 120 -ഒ മാത്രമാണ് ചുമത്തിയിട്ടുള്ളത്. ഒ- ആക്ട് പ്രകാരം ഇ മെയിൽ വഴിയോ ഏതെങ്കിലും ഇലട്രോണിക് ഫോൺ വഴിയോ ആരെയെങ്കിലും ബന്ധിമുട്ടിച്ചാലെന്നാണ്. 5000 രൂപവരെ പിഴയീടാക്കാവുന്ന പെറ്റി കേസാണ് യുവാക്കൾക്കെതിരെ സ്വീകരിച്ചത്. എന്നാൽ കേസും കോടതിയുമായി യുവാക്കൾ പോകാൻ കഴിവില്ലെന്ന് മനസിലാക്കിയതോടെയാണ് പൊലീസ് കല്യാണിന് ഓശാന പാടിയത്. നിരപരാധികളെ കുടുക്കി നിയമത്തെ ദുർവാക്യാനം ചെയ്ത പൊലീസുകാർ ഇതിന് മറുപടി നൽകേണ്ടി വരും.

കേസുമായി മുന്നോട്ടുപോയ എസ് പിയും ഡിജിപിയും അടങ്ങുന്ന പൊലീസുകാർ ധരിക്കുന്നയൂണിഫോ ഇവിടുത്തെ കോടിക്കണക്കിന് വരുന്നജനധയുടെ നീതി സംരക്ഷിക്കുന്ന കാര്യം മറക്കരുത്. കാക്കി കുപ്പായം കല്യാണരാമന്മാർക്ക് ഓശാന പാടുന്ന നിങ്ങൾക്ക് കാലം മാപ്പുതരില്ല. മൂന്നുയുവാക്കളുടെ ജീവിതം ഉഇപയോഗിച്ച് നിങ്ങൾ നടത്തുന്ന കച്ചവടത്തിനെതിരെ ഞങ്ങളുടെ പത്രം നിലകൊള്ളും. നിരപരാധികളായ ആ യുവാക്കളെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. ഞങ്ങളാത് നിറവേറ്റും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP