Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആദ്യം ക്വാർട്ടറിൽ ആരു കടക്കുമെന്ന മത്സര വീര്യം നിറഞ്ഞ പോരാട്ടത്തിൽ സെനഗലിനും ജപ്പാനും സമനില; ആഫ്രിക്കൻ കരുത്തും ഏഷ്യൻ ശക്തരും നേടിയത് രണ്ടുഗോൾ വീതം; ഇരു ടീമുകളും നാലു പോയന്റുവീതം നേടി മുന്നിൽ

ആദ്യം ക്വാർട്ടറിൽ ആരു കടക്കുമെന്ന മത്സര വീര്യം നിറഞ്ഞ പോരാട്ടത്തിൽ സെനഗലിനും ജപ്പാനും സമനില; ആഫ്രിക്കൻ കരുത്തും ഏഷ്യൻ ശക്തരും നേടിയത് രണ്ടുഗോൾ വീതം; ഇരു ടീമുകളും നാലു പോയന്റുവീതം നേടി മുന്നിൽ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ലോകകപ്പ് ഫുട്ബാളിൽ ഗ്രൂപ്പ് എച്ചിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ സെനഗലും ജപ്പാനും സമനില പാലിച്ച് പിരിഞ്ഞു. ഗ്രൂപ്പ് എച്ചിൽ നിന്നും ആര് ആദ്യം യോഗ്യത നേടുമെന്ന പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ സെനഗലും ഏഷ്യൻ കരുത്തരായ ജപ്പാനും തമ്മിൽ ആദ്യ പകുതി സമനിലയിലാണ് കലാശിച്ചത്. രണ്ടാം പകുകിയിലും ഇത് ആവർത്തിച്ചു. ഇതോടെ രണ്ടു ടീമുകളും 4 പോയന്റ് വീതം നേടി.

സെനഗലിന് വേണ്ടി സാദിയോ മാനേ, മൂസ്സ വാഗ്ഗ്യു എന്നിവരും ജപ്പാന് വേണ്ടി ടകാശി ഇനിയു, കിസുകി ഹോണ്ട എന്നിവരുമാണ് ഗോൾ നേടിയത്. ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് വാശിയേറിയ പോരട്ടത്തിന്റെ ആദ്യ 45 മിനുട്ട് പിന്നിട്ടു. ജപ്പാൻ പ്രതിരോധത്തിന്റെയും ഗോളിയുടെയും പിഴവിലൂടെ സെനഗലാണ് ആദ്യം ഗോൾ നേടിയത്. മത്സരം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുത്തു. ഇതോടെ മഞ്ഞക്കാർഡിന്റെ പെരുമഴയായി.

ഒന്നാം പകുതിയിൽ വലത് വശത്ത് നിന്നും വോഗ്യ നൽകിയ ക്രോസ് പ്രതിരോധിക്കാനുള്ള ജപ്പാൻ താരത്തിന്റെ ശ്രമം ഗോളിയുടെ പിഴവിലൂടെ സാഡിയോ മനെ പോസ്റ്റിലെത്തിക്കുകയായിരുന്നു. ലിവർപൂൾ സൂപ്പർ താരത്തിന്റെ ലോകകപ്പിലെ ആദ്യ ഗോളാണിത്. ഇതോടെ പോരാട്ടം കടുപ്പിച്ച ജപ്പാന് 34ാം മിനുട്ടിൽ സമനില കണ്ടെത്താനായി. ഇടത് വശത്ത് നിന്ന് ഹൈബോൾ സ്വീകരിക്കാനുള്ള നഗാട്ടാമോയുടെ ശ്രമം രണ്ട് സെനഗൽ പ്രതിരോധ താരങ്ങളെ മറികടന്ന് ടകാഷിയുടെ കാലിലേക്കെത്തുകയായിരുന്നു. കർവ് ഷോട്ടിലൂടെ ടകാഷി ജപ്പാന് സമനില ഗോൾ നേടിക്കൊടുത്തു.

അതേസമയം, രണ്ടാം പകുതിയിൽ ജപ്പാന് ആയിരുന്നു മത്സരത്തിൽ മുൻതൂക്കം. മികച്ച നീക്കങ്ങളിലൂടെ സെനഗൽ ഗോൾ മുഖത്ത് എത്തിയെങ്കിലും ജപ്പാന് അവസരങ്ങൾ മുതലാക്കാനായില്ല. 65-ാം മിനിറ്റിൽ ജപ്പാൻ രണ്ടാം ഗോളിന് തൊട്ടടുത്തു എത്തിയതായിരുന്നു, എന്നാൽ ഇനിയുയുടെ ഒന്നാന്തരം ഒരു ഷോട്ട് ബാറിൽ തട്ടി പുറത്തേക്ക് പോയി. എന്നാൽ കളിയുടെ ഒഴുക്കിനു വിപരീതമായി സെനഗൽ 71-ാം മിനിറ്റിൽ ലീഡ് നേടി. മൂസ്സ വാഗ്ഗ്യു ആയിരുന്നു ഗോൾ സ്‌കോറർ.

ഗോൾ വീണതോടെ ഷിൻജി കഗാവക്ക് പകരം കിസുകി ഹോണ്ടയെ ഇറക്കി. ഇത് നല്ല തീരുമാനമെന്ന് ശരിവച്ചുകൊണ്ട് വൈകാതെ ഹോണ്ട ജപ്പാന്റെ സമനില ഗോൾ നേടി. . 79-ം മിനിറ്റിൽ ഇനിയുയുടെ പാസിൽ നിന്നും ഹോണ്ടയുടെ ഗോൾ. സ്‌കോർ നില 2-2. തുടർന്ന് ഗോൾ നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിക്കാനായില്ല. ഇതിനിടയിൽ കളി പരുക്കനായി മാറുകയും ചെയ്തു. ഏതായാലും ഇപ്പോഴത്തെ നിലയിൽ നാല് പോയന്റ് വീതം നേടി ഇരു ടീമുകളും തുല്യത പാലിക്കുകയാണ്. ഇരു ടീമും ക്വാർട്ടർ സാധ്യത സജീവമാക്കുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP