Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിസ്‌പെൻസറിക്കായി വാടക നൽകിയ കെട്ടിടത്തിൽ നിന്നും ലഭിക്കുന്ന വരുമാനം ഏകആശ്രയം; വാടകകരാർ തെറ്റിച്ചപ്പോൾ നിയമവാതിലുകൾ കയറിയിറങ്ങി; നീതിലഭിക്കില്ലെന്ന് ഉറപ്പായതോടെ രാജ്യംഭരിക്കുന്നത് തന്റെ അനന്തരവനാണെന്ന് തുറന്നു പറഞ്ഞ് മോദിയുടെ അമ്മായി

ഡിസ്‌പെൻസറിക്കായി വാടക നൽകിയ കെട്ടിടത്തിൽ നിന്നും ലഭിക്കുന്ന വരുമാനം ഏകആശ്രയം; വാടകകരാർ തെറ്റിച്ചപ്പോൾ നിയമവാതിലുകൾ കയറിയിറങ്ങി; നീതിലഭിക്കില്ലെന്ന് ഉറപ്പായതോടെ രാജ്യംഭരിക്കുന്നത് തന്റെ അനന്തരവനാണെന്ന് തുറന്നു പറഞ്ഞ് മോദിയുടെ അമ്മായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി 90 വയസിലും നീതി തേടിയലയുന്നു. അമ്മായി ദഹിബെൻ നരോത്തംദാസ് മോദിയാണ് തൊണ്ണൂറാം വയസ്സിലും നീതിക്കായി നെട്ടോട്ടമോടുന്നത്. നീതില ലഭിക്കില്ലെന്ന് ഉറപ്പായതോടെ രാജ്യം ഭരിക്കുന്നത് തന്റെ അനന്തരവനാണെന്ന കാര്യം വയോധിക വെളിപ്പെടുത്തുകയായിരുന്നു.

ഗുജറാത്തിലെ വഡ്‌നഗറിലുള്ള കെട്ടിടം ഡിസ്‌പെൻസറിക്കായി ദഹിബെൻ വാടകയ്ക്കു നൽകിയിരുന്നു. പ്രതിമാസ വാടക 600 രൂപയായിരുന്നത് പല തവണ പുതുക്കി 1998 ൽ 1500 രൂപ വരെയായി. അതിനുശേഷം വാടക പുതുക്കിയില്ല. ഇതിനായി രേഖകൾ വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും അതു കിട്ടാത്തതുകൊണ്ടാണ് പുതുക്കാത്തതെന്നുമായിരുന്നു മറുപടി.

ആകെയുള്ള വരുമാനം ഇതു മാത്രമായിരുന്നതിനാൽ ദഹിബെൻ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വിശദാംശങ്ങൾക്കായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ കേന്ദ്ര വിവരാവകാശ കമ്മിഷണർ ശ്രീധർ ആചാര്യലുവിന്റെ മുന്നിൽ അപ്പീൽ എത്തിയപ്പോഴാണ് പ്രധാനമന്ത്രി മോദി ബന്ധുവാണെന്നും ഇനി നീതി കിട്ടിയില്ലെങ്കിൽ പ്രധാനമന്ത്രിയോടു പറയുമെന്നും ദഹിബെന്നിനു തുറന്നുപറയേണ്ടിവന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP