Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജൂൺ അവസാനവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജൂൺ അവസാനവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ചില പ്രോജക്ടുകളിൽ പൂർത്തീകരണം സംഭവിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം പല കാരണങ്ങൾ കൊണ്ടും വർധിക്കാം. നിങ്ങളുടെ കഴിവുകളെ ഉയർത്തിക്കാട്ടാനുള്ള അവസരം ലഭിച്ചേക്കാം. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങൾ എന്നിവയ്ക്കും ഈ അവസരം സാധ്യതകൾ കാണുന്നു. അധികാരികളുമായുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിന്നുള്ള സമ്മർദ്ദവും ഈ അവസരം ഉണ്ടാകാം. ജോലി സ്ഥലത്തുള്ള കൂടുതൽ ശ്രദ്ധ, മറ്റു ടീം അംഗങ്ങളുമായുള്ള ബന്ധം എന്നിവ ആയിരിക്കും ഈ ആഴ്ച പ്രധാനം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയർന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. ദൂര യാത്രകൾ, വിദേശ ബന്ധം എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക. ഉപരിപഠനം, പരീക്ഷകൾ എന്നിവയും ഉണ്ടാകാം. എഴുത്ത് പ്രസിദ്ധീകരണം എന്ന മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളിൽ നിന്നുള്ള അവസരം, നിയമവശത്തെ കുറിച്ചുള്ള ചർച്ച വിദേശത്ത് നിന്നുള്ള ജോലികൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. മേൽപ്പറഞ്ഞ വിഷയങ്ങളിൽ പലതിലും പൂർത്തീകരണം ഉണ്ടാകും.

ജമിനി (മെയ് 21 - ജൂൺ 20)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡവിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ എന്ന മേഖലയിൽ ഈ ആഴ്ച പൂർണചന്ദ്രൻ ഉദിക്കും. ഇത് പൂർതീകരണങ്ങളെ സൂചിപ്പിക്കുന്നു. വൈകാരികമായ ബന്ധങ്ങൾ ഈ അവസരം വളരെ പ്രധാനമാണ്. പങ്കാളികളും ആയുള്ള ബന്ധം വളരെ പ്രധാനമാകും. പുതിയ പങ്കാളിത്ത ബന്ധങ്ങളെ കുറിച്ചുള്ള പ്ലാനുകൾ പ്രതീക്ഷിക്കാം. സാമ്പത്തിക സഹായം ലഭിക്കാനോ നൽകാനോ ഉള്ള സാഹചാര്യങ്ങളും പ്രതീക്ഷിക്കാം നിഗൂഡ വിഷയങ്ങളിൽ ഉള്ള താല്പര്യം, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജോയിന്റ് സ്വത്തുക്കളുടെ ക്രയവിക്രയം, രൂപാന്തരം എന്നിവയും ഈ അവസരം ഉണ്ടാകാം. പുതിയ ജോയിന്റ് പ്രോജക്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. വിവാഹം, ബിസിനസ് എന്നീ മേഖലയിൽ നിന്നുള്ള ബന്ധങ്ങൾക്ക് പൂർത്തീകരണം സംഭവിക്കാം. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം ഉണ്ടാകും. ചില ബന്ധങ്ങളെ വേണ്ടെന്നു വയ്ക്കുകയും ചെയ്‌തേക്കാം. മറ്റുള്ളവർക്ക് പ്രാമുഖ്യം കൊടുക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. പുതിയ ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി ഒത്തു തീർപ്പുകൾക്ക് തയ്യാറാകും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലിസ്ഥലം, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, വളർത്തുമൃഗങ്ങൾ, ബാധ്യതകൾ, ആരോഗ്യം എന്ന മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ജോലിയിൽ പൂർത്തീകരണം ഉണ്ടാകും എന്നതാണ് സൂചന. സഹപ്രവർത്തകരുമായുള്ള ബന്ധം ശ്രദ്ധേയമാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമവും പ്രതീക്ഷിക്കുക. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ ഡയറ്റ് എന്നിവയും ഈ അവസരം ഉണ്ടാകാം. പലവിധ ബാധ്യതകളെ കുറിച്ചുള്ള ആലോചനയും ഈ അവസരം പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. ക്രിയേറ്റീവ് ജോലികളിൽ പൂർത്തീകരണം സംഭവിക്കാം. പ്രേമ ബന്ധങ്ങളിലും ഈ അവസ്ഥ പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധം, ക്രിയേറ്റീവ് ജോലികൾ എന്നിവയിൽ നിങ്ങളുടെ പ്ലാനുകൾ തയ്യാറാക്കും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും ശ്രദ്ധ ഉണ്ടാകും. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, ഗ്രൂപ്പ് ജോലികൾ എന്നിവയും ഉണ്ടാകാം. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നീ മേഖലയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രശ്‌ന പരിഹാരം എന്നിവ പ്രതീക്ഷിക്കുക. വീടും ജോലിയുമായി ബാലൻസിങ് ആവശ്യമായി വന്നേക്കാം. മാതാപിതാക്കളുമായുള്ള ചർച്ചകൾ, ബന്ധുജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈൃര്യം, ശൗര്യം, സഹോദരങ്ങൾ, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. പൂർണ ചന്ദ്രൻ പൂർതീകരണങ്ങളെ സൂചിപ്പിക്കുന്നു. എഴുത്ത് എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള ജോലികളിൽ പൂർത്തീകരണങ്ങൾ ഉണ്ടാകും. സഹോദരങ്ങൾ, സഹോദരതുല്യർ ആയവർ എന്നിവരോടുള്ള സംവാദം പ്രതീക്ഷിക്കുക. നിരവധി ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ഉപരിപഠനത്തിനു വേണ്ടി ഉള്ള ശ്രമം, നിരവധി ജോലികൾ ഒരേ സമയം ചെയ്തു തീർക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം, വസ്തുവകകൾ, സംസാരം, നിങ്ങളുടെ മൂല്യം എന്നീ മേഖലയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, പുതിയ സാമ്പത്തിക പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന, എന്നിവ ഈ ആഴ്ച ഉണ്ടാകാം. വസ്തു വകകളുടെ ക്രയവിക്രയം, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പൂർത്തീകരണം, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജസ്വലത എന്നീ മേഖലയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. വ്യക്തി ജീവിതം, സന്തോഷം, ആരോഗ്യം എന്നിവയുടെ പ്രാധാന്യത്തെ ആണ് ഇത് സൂചിപ്പിക്കുക. ജീവിതത്തിൽ പൂർതീകരണങ്ങൾ ഉണ്ടാകും. ജീവിതത്തെ കൂടുതൽ വൈകാരികമായി നേരിടാനുള്ള പ്രവണത, മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള ശ്രമം, പുതിയ തുടക്കങ്ങളെ കുറിച്ചുള്ള തീവ്രമായ ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്‌പ്ലെഷേഴ്‌സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ നിഗൂഡമായ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. ഈ മേഖല മാനസിക സ്മ്മ്ര്!ദ്ങ്ങളുടെതാണ്. വൈകാരികമായ പല വെല്ലുവിളികളെയും നേരിടേണ്ട അവസ്ഥയാണ്. ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെട്പ്പുകൾ, ശാരീരിക അസ്വസ്ഥതകൾ, സാമ്പത്തിക ബാധ്യതയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ലോങ്ങ് ടേം ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കാം. സുഹൃത്തുക്കളോട് തർക്കങ്ങളിൽ ഏർപ്പെടുന്ന അവസരങ്ങൾ വന്നെതാം. ചില സുഹൃദ് ബന്ധങ്ങളെ ഒഴിവാക്കുകയും ചെയ്‌തേക്കാം. ടീം ജോലികളിൽ പൂർത്തീകരണം സംഭവിക്കാം . ഭാവി പധപരിപാടികളെ കുറിച്ചുള്ള ആസൂത്രണം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന പ്രവർത്തനങ്ങൾ, ടീം ജോലികളെ കുറിച്ചുള്ള പുതിയ നിലപാടുകൾ എന്നിവയും പ്രതീക്ഷിക്കുക. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP