Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ എന്തിന് ലജ്ജിക്കണം? പ്രകോപിപ്പിക്കാനും ചർച്ചയാകാനുമാണ് ഞാൻ സിനിമ ചെയ്യുന്നത്; നമ്മൾ ഒന്നിനെയും അപമാനകരമായോ വൃത്തികേടായോ കാണേണ്ടതില്ല; ലസ്റ്റ് സ്റ്റോറീസ് വിവാദങ്ങളെക്കുറിച്ച് അനുരാഗ് കശ്യപ് പറയുന്നു

ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ എന്തിന് ലജ്ജിക്കണം? പ്രകോപിപ്പിക്കാനും ചർച്ചയാകാനുമാണ് ഞാൻ സിനിമ ചെയ്യുന്നത്; നമ്മൾ ഒന്നിനെയും അപമാനകരമായോ വൃത്തികേടായോ കാണേണ്ടതില്ല; ലസ്റ്റ് സ്റ്റോറീസ് വിവാദങ്ങളെക്കുറിച്ച് അനുരാഗ് കശ്യപ് പറയുന്നു

മുംബൈ: മരംചുറ്റി പ്രണയത്തിൽ വട്ടംവെച്ചിരുന്ന ബോളിവുഡ് സിനിമക്ക് പുതിയൊരു ദൃശ്യ ശൈലി തുറന്നുകൊടുത്ത വ്യക്തിത്വമാണ് സംവിധായകൻ അനുരാഗ് കശ്യപിന്റേത്. ശരിക്കും പറഞ്ഞാൽ ബോൾഡായി സിനിമ ചെയ്യുന്ന സംവിധായകൻ. അതാണ് അദ്ദേഹം. ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളാണ് അനുരാഗ് കശ്യപ് പുറത്തിറക്കിയിട്ടുള്ളത്.

ബ്ലാക് ഫ്രൈഡേ, ഗാങ്സ് ഓഫ് വസായ്പൂർ, ഉഡ്ത പഞ്ചാബ് തുടങ്ങിയ ചിത്രങ്ങളുടെ കൂട്ടിലേക്കാണ് ഇപ്പോൾ ലസ്റ്റ് സ്‌റ്റോറീസ് എന്ന അദ്ദേഹത്തിന്റെ പുതിയ സിനിമയും എത്തുന്നത്. വ്യത്യസ്തമായ സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മിടുക്കനായ കശ്യപ് ലൈംഗികതയെ അനാവരണം ചെയ്യാനാണ് ഇത്തവണ ശ്രമിക്കുന്നത്. ഏറ്റവും പുതുതായി റിലീസ് ചെയ്ത ലസ്റ്റ് സ്റ്റോറീസാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.

ചിത്രത്തിലെ ലൈംഗികതയെക്കുറിച്ചുള്ള തുറന്നുപറച്ചിൽ പല വിവാദങ്ങൾക്കും തുടക്കം കുറിച്ചു. ഇപ്പോഴിതാ ചിത്രത്തക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും മനസ്സുതുറന്ന് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകരിലൊരാളായ അനുരാഗ്. താൻ സിനിമ ചെയ്യുന്നത് പ്രകോപിപ്പിക്കാനും ചർച്ചയാക്കാനും വേണ്ടി തന്നെയാണെന്്‌നാണ് അനുരാഗ് കശ്യപ് പറയുന്നത്. ചില കാര്യങ്ങളെക്കുറിച്ചുള്ള അനാവശ്യമായ ലജ്ജയാണ് നമ്മുടെ സമൂഹത്തിനെ ബാധിച്ചിരിക്കുന്ന മഹാരോഗമെന്നാണ് എനിക്ക് തോന്നുന്നത്. നമ്മൾ ഒന്നിനെയും അപമാനകരമായോ വൃത്തികേടായോ കാണേണ്ടതില്ല. പ്രത്യേകിച്ച് ലൈംഗികതയെ. അതു തന്നെയാണ് ലസ്റ്റ് സ്്റ്റോറീസ് പറയുന്നതും. പല കോണുകളിൽ നിന്നും ചിത്രത്തെക്കുറിച്ച് പോസിറ്റീവും നെഗറ്റീവുമായ ചർച്ചകൾ ഉരുത്തിരിഞ്ഞു വരുന്നത് നല്ല കാര്യമാണ്. അനുരാഗ് കശ്യപ് പറഞ്ഞു.

ലസ്റ്റ് സ്റ്റോറീസിലെ ഒരു രംഗത്തിൽ ലതാ മങ്കേഷ്‌ക്കർ പാടിയ കബി ഖുഷി കബി ഖം എന്ന പാട്ട് പശ്ചാത്തലമാക്കിയത് വിവാദമായിരുന്നു. ലസ്റ്റ് സ്റ്റോറീസിലെ കിയാരാ അദ്വാനി അഭിനയിച്ച രതി മൂർച്ഛ ചിത്രീകരിക്കുന്ന രംഗത്തിലാണ് ലതാ മങ്കേഷ്‌ക്കർ പാടിയ പാട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ വിവാഹിതയായ ഒരു സ്ത്രീ (കിയാരാ അദ്വാനി അവതരിപ്പിക്കുന്ന കഥാപാത്രം) വൈബ്രേറ്റർ ഉപയോഗിച്ച് ലൈംഗികസുഖം കണ്ടെത്തുന്ന സീനാണിത്. നേഹാ ദൂപ്പിയ അഭിനയിച്ച ലസ്റ്റ് സ്റ്റോറീസിലെ മറ്റൊരു സീനിൽ സ്വയംഭോഗം ചെയ്യുന്ന രംഗം ഏറെ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു.

അനുരാഗ് കശ്യപ്, സൊയാ അക്തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത് ലസ്റ്റ് സ്റ്റോറീസ് ആന്തോളജി ചിത്രമാണ് നാല് കഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP