Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എല്ലാ കള്ളക്കഥകളും പൊളിഞ്ഞപ്പോൾ ജാതി പ്രയോഗിച്ച് പൊലീസുകാരനെ കുടുക്കാൻ എഡിജിപിയുടെ നീക്കം; ഉത്തരേന്ത്യയിലെ പിന്നോക്കക്കാരനായ തന്നേയും മകളേയും ഗവാസ്‌കർ എന്ന പൊലീസുകാരൻ ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്ന് പുതിയ ആരോപണം; പീഡന കേസും അധിക്ഷേപ കേസുമൊക്കെ വ്യാജം എന്ന് തെളിഞ്ഞിട്ടും വിശ്രമിക്കാതെ എഡിജിപി; ഇത്രയായിട്ടും സ്‌നിഗ്ദയെ അറസ്റ്റ് ചെയ്യാതെ ഒത്തുകളിച്ച് പൊലീസും

എല്ലാ കള്ളക്കഥകളും പൊളിഞ്ഞപ്പോൾ ജാതി പ്രയോഗിച്ച് പൊലീസുകാരനെ കുടുക്കാൻ എഡിജിപിയുടെ നീക്കം; ഉത്തരേന്ത്യയിലെ പിന്നോക്കക്കാരനായ തന്നേയും മകളേയും ഗവാസ്‌കർ എന്ന പൊലീസുകാരൻ ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്ന് പുതിയ ആരോപണം; പീഡന കേസും അധിക്ഷേപ കേസുമൊക്കെ വ്യാജം എന്ന് തെളിഞ്ഞിട്ടും വിശ്രമിക്കാതെ എഡിജിപി; ഇത്രയായിട്ടും സ്‌നിഗ്ദയെ അറസ്റ്റ് ചെയ്യാതെ ഒത്തുകളിച്ച് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ''എന്നെ ക്രൂരമായി മർദിച്ചെന്ന് ആദ്യം സമ്മതിക്കട്ടെ. നിയമനടപടികൾ അവസാനിപ്പിച്ച് കേസ് ഒത്തുതീർപ്പാക്കുന്ന കാര്യം അപ്പോൾ ആലോചിക്കാം. എന്നെ കുറ്റക്കാരനാക്കി സമൂഹത്തിന്റെ മുന്നിൽ നിർത്താനാണ് ശ്രമമെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകും'' -എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ മകളുടെ മർദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്‌കർ ഉറച്ചുതന്നെയാണ്. ഇതിനിടെ ഗവാസ്‌കർക്കെതിരായ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ പരാതിക്കു തെളിവില്ലെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനവും എത്തി. എന്നാൽ ഗവാസ്‌കറെ മർദിച്ച കേസിൽ തെളിവുണ്ടെന്നും വിലയിരുത്തൽ. ഇതോടെ പുതിയ തന്ത്രങ്ങളുമായി സുദേഷ് കുമാർ എത്തുകയാണ്. തന്നേ മകളേയും ഗവാസ്‌കർ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് ആരോപണം.

അതേസമയം സംഭവം നടന്ന ഒരാഴ്ചയിലേറെയായിട്ടും എഡിജിപിയുടെ മകളുടെ അറസ്റ്റ് വൈകുകയാണ്. ഹൈക്കോടതിയിൽനിന്നു മുൻകൂർ ജാമ്യം നേടാൻ അവസരമൊരുക്കാനാണു നടപടികൾ വൈകിപ്പിക്കുന്നതെന്ന് ആരോപണം. ഇതിനിടെയാണ് ജാതിക്കഥ എത്തുന്നത്. ആദ്യം സുദേഷ് കുമാർ തന്റെ കൈയിൽ കയറി പിടിച്ചുവെന്നാണ് ആരോപിച്ചത്. പിന്നീട് അത് കാറു കയറ്റി കൊല്ലലായി.. എന്നാൽ ഓട്ടോ ഇടിച്ചാണ് പരിക്കേറ്റതെന്ന ആശുപത്രി രേഖകളിലെ മൊഴികൾ അതും പൊളിച്ചു. ഇതോടെ എഡിജിപിയുടെ സിവിൽ സർവ്വീസിന് പഠിക്കുന്ന മകൾ സ്‌നിഗ്ദ ഊരാക്കുടുക്കിലായി ഇതോടെ ഗവാസ്‌കറിനെ ജാമ്യമില്ലാ കേസിൽ കുടുക്കാൻ പുതിയ വഴി തേടി. ഇതിന്റെ ഭാഗമായിരുന്നു ജാതി അധിക്ഷേപം ഉയർത്തുന്നത്. ഉത്തരേന്ത്യയിലെ പിന്നോക്ക കാരനാണ് താനെന്നും ഇതുയർത്തി ഗവാസ്‌കര്ഡ അപമാനിച്ചുവെന്നുമാണ് പുതിയ പരാതി. ഇതും ക്രൈംബ്രാഞ്ച് തള്ളിക്കളയും.

അതായത് മകളെ രക്ഷിക്കാൻ ഡ്രൈവർ രജിസ്റ്റർ തിരുത്തിയത് ഉൾപ്പെടെ പലതും മുതിർന്ന ഐപിഎസുകാരൻ ചെയ്തു. ഇതിനെല്ലാം ഐപിഎസ് അസോസിയേഷന്റെ പിന്തുണയും ഉണ്ട്. സംഭവം നടന്ന് 12 ദിവസമായിട്ടും എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. എഡിജിപിയുടെ വീട്ടിലെത്തി മൊഴിയെടുത്തതല്ലാതെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുപോലുമില്ല. സ്‌നിഗ്ദയെ ജാമ്യം എടുക്കാൻ സാഹയിക്കണമെന്ന് പൊലീസുകാർക്കെല്ലാം അസോസിയേഷൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്. എങ്ങനേയും കേസ് ഒത്തുതീർപ്പാക്കാനും ശ്രമിക്കും.

ഗവാസ്‌കർ മനപ്പൂർവം പൊലീസ് ജീപ്പ് കാലിൽ കയറ്റി പരുക്കേൽപ്പിച്ചെന്നും മോശമായി പെരുമാറിയെന്നുമാണു സുദേഷ്‌കുമാറിന്റെ മകളുടെ പരാതി. ആശുപത്രി രേഖയിലും പരാതിയിലും പൊരുത്തക്കേടുകൾ കണ്ടതോടെ കള്ളപ്പരാതിയെന്നു സംശയമുണ്ടായിരുന്നു. ഇതിനൊപ്പം കാലിൽ പരുക്കില്ലെന്നു ഡോക്ടർ മൊഴി നൽകി. വാഹനം ഇടിച്ചതിന്റെ സൂചനയില്ലെന്നു മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിലും കണ്ടെത്തി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഇതുവരെ ഗവാസ്‌കർ മോശമായി പെരുമാറിയതിനു സാക്ഷികളില്ല.

എഡിജിപിയുടെ മകളുടെ പരാതി ശരിവയ്ക്കുന്ന തെളിവുകളൊന്നും അന്വേഷണത്തിൽ ലഭിച്ചിട്ടില്ല. അതേസമയം, ഗവാസ്‌കറിന്റെ കഴുത്തിൽ സാരമായി പരുക്കേറ്റെന്ന് ആശുപത്രി രേഖകൾ തെളിയിക്കുന്നുണ്ട്. ഗവാസ്‌കറിന്റെ പരാതി ശരിവച്ച് ദൃക്‌സാക്ഷിയും രംഗത്തെത്തിയിരുന്നു. കേസിൽ സാക്ഷികളുണ്ടോയെന്ന് അറിയാൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകുമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

പൂണെയിലെ ഹഡപ്സറിൽനിന്നാണ് എ.ഡി.ജി.പി. സുദേഷ് കുമാർ വരുന്നത്. 150 ഫേസ്‌ബുക് സുഹൃത്തുക്കളുണ്ട് സുദേഷ് കുമാറിന്. ഏതാണ്ട് എല്ലാവരും ഉത്തരേന്ത്യക്കാരാണ്. ഈ മനസ്ഥിതിയാണ് പ്രശ്‌നമെന്ന് പൊലീസുകാരും പറയുന്നു. ഐ.പി.എസുകാർ മേൽജാതിയും മലയാളി ഓഫീസർമാർ ഇടജാതിയും കോൺസ്റ്റബിൾമാർ കീഴ്ജാതിയുമാവുന്നതാണ് പൊലീസ് നിര. അവിടെ ഉത്തരേന്ത്യൻ ഐ.പി.എസുകാർ എഴുന്നെള്ളിക്കുന്ന കൊമ്പനനാനകൾ. ഇതാണ് പ്രശ്‌നകാരണമെന്ന് സാധാരണ പൊലീസുകാരും പറയുന്നു. ഗവാസ്‌കറിനൊപ്പമാണ് ഇവരെല്ലാം. ഇതനിടെ കേസുമായി മുന്നോട്ട് പോകുമെന്ന് ഗവാസ്‌കറും പറയുന്നു. സംഭവം ഒതുക്കിത്തീർക്കാൻ ഐ.പി.എസ്.തലത്തിൽ ശ്രമം നടക്കുന്നതായി പലരും പറഞ്ഞു. സമ്മർദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഐ.പി.എസ്. ഉദ്യോഗസ്ഥരാരും ഇക്കാര്യത്തിനായി ബന്ധപ്പെട്ടിട്ടില്ല. എത്രവലിയ സമ്മർദമുണ്ടായാലും നീതികിട്ടുംവരെ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം കഴിഞ്ഞദിവസമാണ് ഗവാസ്‌കർ പേരൂർക്കട സായുധക്യാമ്പ് വളപ്പിലെ പൊലീസ് ക്വാർട്ടേഴ്‌സിലെത്തിയത്. സുധേഷ് കുമാറിന്റെ മകൾ ആക്രമിച്ചത് അദ്ദേഹത്തിന്റെ അറിവോടെയാണെന്ന് സംശയമുണ്ട്. സംഭവം നടന്നതിന്റെ തലേന്ന് കാറിൽവെച്ച് മകൾ അസഭ്യം പറഞ്ഞവിവരം എ.ഡി.ജി.പി.യെ അറിയിച്ചിരുന്നു. എ.ഡി.ജി.പി.യുടെ ഡ്രൈവർ ചുമതലയിൽനിന്ന് മാറ്റിത്തരണമെന്നും അഭ്യർത്ഥിച്ചു. ഇത് അനിഷ്ടത്തിന് കാരണമായിട്ടുണ്ടാകാം. മകളെ കായികപരിശീലനത്തിന് കൊണ്ടുപോകുമ്പോൾ എ.ഡി.ജി.പി.യോ അദ്ദേഹത്തിന്റെ ഗൺമാനോ സാധാരണ ഒപ്പമുണ്ടാകാറുണ്ട്. സംഭവദിവസം എ.ഡി.ജി.പി. വന്നില്ല. ഗൺമാനെ ഒഴിവാക്കാനും നിർദേശിച്ചു.

എ.ഡി.ജി.പി.യുടെ വാഹനമൊഴിവാക്കി പൊലീസിന്റെതന്നെ മറ്റൊരു വാഹനത്തിൽ പോകാൻ നിർദേശിച്ചു. അതിൽ പൊലീസിന്റെ ബോർഡുണ്ടായിരുന്നില്ല. ഇതെല്ലാം സംശയത്തിന് ഇടനൽകുന്നതാണ്. വാഹനമോടിക്കുമ്പോൾ വണ്ടി ചെറുതായിപ്പോലും ഉലഞ്ഞാൽ എ.ഡി.ജി.പി. ചീത്തവിളിക്കും. മറ്റൊരുവാഹനം എതിരേ വന്നപ്പോൾ വണ്ടി ബ്രേക്കിട്ടതിന്റെ പേരിലാണ് മുൻഡ്രൈവറെ മാറ്റിയതെന്നും ഗവാസ്‌കർ പറയുന്നു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ എല്ലാ ദിവസവും വ്യായാമംചെയ്യാനെത്തുന്ന എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ മകൾക്ക് കായികപരിശീലനം നൽകുന്നത് പൊലീസിൽത്തന്നെയുള്ള വനിതാ പരിശീലകയാണെന്ന് ഗവാസ്‌കർ ആരോപിച്ചു. ഇത് നിയമവിരുദ്ധമാണ്. സ്റ്റേഡിയത്തിൽ കായികമത്സരം നടന്ന രണ്ടുദിവസമാണ് വ്യായാമത്തിനായി എ.ഡി.ജി.പി.യുടെ മകൾ കനകക്കുന്ന് കൊട്ടാരവളപ്പിലെത്തിയത്. അവിടെയും പൊലീസിന്റെ വനിതാ പരിശീലകയെത്തിയിരുന്നു.

പരിശീലകയോട് താൻ സംസാരിച്ചെന്ന് ആരോപിച്ചാണ് ചീത്തവിളിയും ഒടുവിൽ മർദനവും ഉണ്ടായത്. സുധേഷ് കുമാറിന്റെ മകൾ മറ്റൊരു പൊലീസ് ഡ്രൈവറെ മുമ്പ് മർദിച്ചിട്ടുണ്ടെന്നും കേസിൽ സാക്ഷിപറയാൻ അദ്ദേഹം തയ്യാറാണെന്ന് അറിയിച്ചതായും ഗവാസ്‌കർ പറഞ്ഞു. ആശുപത്രിയിൽനിന്ന് മടങ്ങിയെത്തിയശേഷം ഗവാസ്‌കറെ കാണണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗവാസ്‌കറുടെ ഭാര്യ രേഷ്മ പറഞ്ഞു. അടുത്തദിവസംതന്നെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കും. പൊലീസ് അസോസിയേഷന്റെയും സുഹൃത്തുക്കളുടെയും മാധ്യമങ്ങളുടെയും പിന്തുണ കാരണമാണ് പിടിച്ചുനിൽക്കുന്നത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാരും സംഭവത്തെക്കുറിച്ച് നേരിട്ടോ ഫോണിലൂടെയോ അന്വേഷിച്ചിട്ടില്ല-ഗവാസ്‌കർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP