Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

1989ൽ എല്ലാം ഉപേക്ഷിച്ച് ഒറ്റയ്ക്ക് കഴിയാൻ മനുഷ്യൻ കാലുകുത്താൻ ഭയപ്പെടുന്ന ദ്വീപിലേക്ക് പോയി; പരിപൂർണ നഗ്‌നനായി പ്രകൃതിയോട് ഇണങ്ങി ജീവിച്ചത് 29 വർഷം; 84ാം വയസിൽ പൊലീസ് നിർബന്ധിച്ച് വീട്ടിലെത്തിച്ച പ്രകൃതി മനുഷ്യന്റെ കഥ

1989ൽ എല്ലാം ഉപേക്ഷിച്ച് ഒറ്റയ്ക്ക് കഴിയാൻ മനുഷ്യൻ കാലുകുത്താൻ ഭയപ്പെടുന്ന ദ്വീപിലേക്ക് പോയി; പരിപൂർണ നഗ്‌നനായി പ്രകൃതിയോട് ഇണങ്ങി ജീവിച്ചത് 29 വർഷം; 84ാം വയസിൽ പൊലീസ് നിർബന്ധിച്ച് വീട്ടിലെത്തിച്ച പ്രകൃതി മനുഷ്യന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ടോക്യോ: കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനടുത്തായി ഒരു ദ്വീപിൽ ഒറ്റയ്ക്ക് താമസിച്ച് വരുകയായിരുന്ന ജപ്പാനിലെ 82 കാരനായ മാസഫുമി നാഗസാക്കിയെ പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലെത്തിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പൊലീസ് ഇയാളെ നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടു വന്നിരിക്കുന്നത്.

ജപ്പാന്റെ ഭാഗമായ ദ്വീപായ സോട്ടോബനാറി ഐലന്റിലാണ് കഴിഞ്ഞ 29 വർഷമായി നാഗസാക്കി ഉടുതുണി പോലുമില്ലാതെ തികച്ചും പ്രകൃതി മനുഷ്യനായി ഏകാന്ത വാസം നയിച്ച് വരുന്നത്. 1989ൽ എല്ലാം ഉപേക്ഷിച്ച് പ്രകൃതിയോടിണങ്ങി ഏകാന്ത വാസം നയിക്കാനായിരുന്നു ഇദ്ദേഹം ഈ ദ്വീപിലേക്ക് പലായനം ചെയ്തിരുന്നത്. മനുഷ്യൻ കാലു കുത്താൻ പോലും ഭയപ്പെടുന്ന ഈ ദ്വീപിൽ ഇദ്ദേഹം മാത്രമായിരുന്നു ഇത്രയും കാലം മനുഷ്യനായി ഉണ്ടായിരുന്നത്.

'നേക്കഡ് ഹെർമിറ്റ് ' എന്നറിയപ്പെടുന്ന നാഗസാക്കിയെ വർഷങ്ങൾക്ക് ശേഷം ഇവിടെയെത്തിയ ഒരു സഞ്ചാരിയായ അൽവാറോ സെറസോ എന്നയാൾ തിരിച്ചറിഞ്ഞ് റിപ്പോർട്ട് ചെയ്തിരുന്നത്.തുടർന്ന് ഇയാളുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും ഒറ്റയ്ക്ക് ജീവിക്കാൻ ഇനിയും സാധ്യമല്ലെന്നും തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസെത്തി ഇയാളെ നിർബന്ധിച്ച് ഇവിടെ നിന്നും 60 കിലോമീറ്റർ അകലത്തുള്ള ഗവൺമെന്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. 2012ലായിരുന്നു നാഗസാക്കിയുടെ കഥ ആദ്യമായി പുറം ലോകം അറിഞ്ഞിരുന്നത്. ടോക്കിയോയേക്കാൾ തായ് വാനുമായി അടുത്തുള്ള ദ്വീപായാണ് ഇദ്ദേഹം കുടിയേറിയ സോട്ടോബനാറി നിലകൊള്ളുന്നത്.

അപകടം പിടിച്ച ഈ ദ്വീപിന്റെ സമീപത്ത് പോലും ഇവിടുത്തെ മീൻപിടിത്തക്കാർ പോവാറില്ല. അവിടെയാണ് അത്യധികമായ ധൈര്യത്തോടെ നാഗസാക്കി ഇത്രയും കാലം ജിവിച്ചിരിക്കുന്നത്. ഇതിന് മുമ്പ് എന്റർടെയിന്മെന്റ് ഇന്റസ്ട്രിയിൽ പ്രവർത്തിച്ച് വരുകയായിരുന്ന നാഗസാക്കി നാഗരിക ജീവിതത്തിൽ മനം മടുത്തതിനെ തുടർന്നാണ് എല്ലാം ഉപേക്ഷിച്ച് കാടിന്റെ സ്വച്ഛതയിലേക്ക് കൂട് മാറിയിരുന്നത്. സമൂഹം തന്നോട് പറയുന്ന രീതിയിലായിരുന്നില്ല താൻ ഇത്രയും കാലം ജീവിച്ചിരുന്നതെന്നും മറിച്ച് പ്രകൃതി നിയമം അനുസരിച്ചായിരുന്നുവെന്നും നാഗസാക്കി പറയുന്നു. കുടിവെള്ളം ഈ ദ്വീപിൽ ഇല്ലാത്തതിനാൽ നാഗസാക്കി അടുത്തുള്ള ദ്വീപിലേക്ക് പോയാണ് കുടിവെള്ളവും തന്റെ ഭക്ഷണമായ റൈസ് കേക്കും സമ്പാദിച്ചിരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP