Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മികച്ച രക്തദാന സംഘടനകൾക്കുള്ള അവാർഡ് വീണ്ടും ഏറ്റുവാങ്ങി പ്രതീക്ഷ ഒമാൻ; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ കൂടി

മികച്ച രക്തദാന സംഘടനകൾക്കുള്ള അവാർഡ് വീണ്ടും ഏറ്റുവാങ്ങി പ്രതീക്ഷ ഒമാൻ; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ കൂടി

മസകത്ത്: 2012ൽ സംഘടന രൂപീകൃതമായത് മുതൽ തുടർച്ചയായി, കൃത്യമായുംഅതി വിപുലമായും രക്തദാന ക്യാംമ്പും രക്തദാന ബോധവൽക്കരണ ക്ലാസ്സും സംഘടി പ്പിക്കുന്നതിന്റെ പേരിൽ ഒമാൻ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കീഴിൽപ്രവർത്തിക്കുന്ന ഡിപ്പാർട്ടമെന്റ് ഓഫ് ബ്ലഡ് ബാങ്ക് സർവ്വീസ് നൽകുന്നമികച്ച രക്തദാന സംഘടനകൾക്കുള്ള അവാർഡിന് തുടർച്ചയായി ഇത്തവണയും പ്രതീക്ഷ ഒമാൻഅർഹരായി.

ഇത്തവണത്തെ അവാർഡ്, ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഒമാൻ സിവിൽ മന്ത്രി ഖാലിദ് മർഹൂനിയിൽ നിന്ന് പ്രസിഡന്റ് റെജി കെ. തോമാസ്ഏറ്റുവാങ്ങി.ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന സംഘടന എന്ന നിലയിൽഈ അംഗീകാരം സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ ഊർജ്ജം പകരുമെന്നും
കൂടുതൽ ഉത്തരവാദിത്വബോധം ഈ അവാർഡിലൂടെ കൈവന്നിരിക്കുകയാണെന്നും പ്രസിഡന്റ്റെജി കെ. തോമസ് പറഞ്ഞു.

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ തുടർച്ചയായ ബ്ലഡ് ഡോനെഷൻ ഡ്രൈവ്, റമദാന്മാസത്തിൽ റുസൈൽ പാർക്കിന് മുന്പിലെ വഴിയാത്രക്കാർക്കുള്ള ഇഫ്താർ വിരുന്ന്തുടങ്ങിയ മഹത്തായ പ്രവർത്തനങ്ങൾ കൊണ്ട് പൊതു സമൂഹത്തിൽ ഏറെ ശ്രദ്ധ പിടിച്ച്പറ്റാൻ പ്രതീക്ഷ ഒമാന് കഴിഞ്ഞീട്ടുണ്ട്. ക്ലീൻ അപ്പ് ഒമാൻ പോലുള്ള ഒമാനിസംഘടനകളുമായി ഒട്ടേറെ പ്രവർത്തനങ്ങൾ ഈ ചുരുങ്ങിയ കാലഘട്ടം കൊണ്ട് സംഘടനക്ക്നടത്താൻ കഴിഞ്ഞു എന്നത് പൊതു രംഗത്ത് പ്രവർത്തിക്കുന്ന സംഘടന എന്ന നിലക്ക്പ്രതീക്ഷ ഒമാന് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ്.

എല്ലാ വർഷവും വേനൽ സമയത്ത് തുറന്ന സ്ഥലങ്ങളിൽ പണിയെടുക്കുന്ന ബ്ലൂ കോളർ തൊഴിലാളികൾക്കായി നടത്തിവരാറുള്ള ദാഹ ജല വിതരണം ജൂലൈ 6ആം തിയ്യതി മുതൽആരംഭിക്കുന്നതാണെന്ന് പ്രസിഡന്റ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP